രാഹുൽ ഗാന്ധി കോൺഗ്രസ്സിന്റെ പ്രധാന നേതാവ് തന്നെ പക്ഷെ കാര്യങ്ങൾ മനസ്സിലാക്കാറില്ല; വിമർശനവുമായി പിണറായി വിജയൻ

രാഹുൽ ഗാന്ധി കോൺഗ്രസ്സിന്റെ പ്രധാന നേതാവ് തന്നെ പക്ഷെ കാര്യങ്ങൾ മനസ്സിലാക്കാറില്ല; വിമർശനവുമായി പിണറായി വിജയൻ

ബിജെപിയെ എതിർക്കുവാൻ സിപിഎമ്മിന് സാധിക്കില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാര്യങ്ങൾ മനസ്സിലാക്കാതെയാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നതെന്നും ഇടതുപക്ഷം ആര്‍എസ്എസിനെ നേരിടാന്‍ വഹിച്ച പങ്ക് മനസിലാക്കാത്തത് കൊണ്ടാണ് ഇത്ര പച്ചയായി നിങ്ങളോട് ഇങ്ങനെ പറയുവാൻ കാരണമെന്നും കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇവിടെ കോലിബി സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ തവണ നേമത്ത് ഒരു സീറ്റായിരുന്നെങ്കില്‍ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ ധാരണയായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലും ദേശീയതലത്തിലും കോണ്‍ഗ്രസിന് ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നുള്ള പിണറായി വിജയന്റെ വാദത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് എന്തുകൊണ്ടാണ് ബിജെപി ഒരിക്കല്‍ പോലും സിപിഐഎം മുക്ത ഭാരതത്തിനെ കുറിച്ച് പറയാത്തതെന്ന് രാഹുല്‍ഗാന്ധി മറുചോദ്യം ചോദിച്ചിരുന്നു.

പിണറായി വിജയൻ പറഞ്ഞത്

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ പ്രധാന നേതാവാണ് എന്നത് വസ്തുതയാണ്. എന്നാല്‍ കാര്യങ്ങള്‍ മനസിലാക്കാറില്ലെന്ന് തോന്നുന്നു. മനസിലാക്കാന്‍ ശ്രമിക്കാറ് പോലും ഇല്ലെന്നാണ് തോന്നുന്നത്. ഇവിടെ ഇടതുപക്ഷം ആര്‍എസ്എസിനെ നേരിടാന്‍ വഹിച്ച പങ്ക് മനസിലാക്കാത്തത് കൊണ്ടായിരിക്കും ഇത്ര പച്ചയായി നിങ്ങളോട് ഇത് പറയാന്‍ തോന്നിയിട്ടുണ്ടാവുക.

ആര്‍എസ്എസിനെയോ ബിജെപിയോ ഇടത് പക്ഷം എതിർക്കുന്നില്ലെന്ന് അദ്ദേഹത്തിന് എങ്ങനെ പറയുവാൻ കഴിയും. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ വലിയ ഇടപെടലുകള്‍ നടത്തുന്നില്ലായെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ ഇടപെടലിനെക്കുറിച്ച് വലിയ രീതിയില്‍ ആക്ഷേപിച്ചിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അവരുടെ തെറ്റായ നിലപാട് വെച്ചുക്കൊണ്ട് സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താന്‍ നോക്കിയതാണ്. കേരളത്തെ വിലക്ക് വാങ്ങാന്‍ കഴിയില്ല. ഇവിടെ കോലിബി സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ തവണ നേമത്ത് ഒരു സീറ്റായിരുന്നെങ്കില്‍ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ ധാരണയായിട്ടുണ്ട്.

No stories found.
The Cue
www.thecue.in