വസ്തുത ജനം അറിയരുതെന്ന് നിങ്ങള്‍ കരുതുന്നു, ഏഷ്യാനെറ്റ് എഡിറ്റര്‍ സ്വസ്ഥമായിരുന്ന് ആ ന്യൂസ് അവര്‍ ചര്‍ച്ചകള്‍ കാണണം: പി രാജീവ്

വസ്തുത ജനം അറിയരുതെന്ന് നിങ്ങള്‍ കരുതുന്നു, ഏഷ്യാനെറ്റ് എഡിറ്റര്‍ സ്വസ്ഥമായിരുന്ന് ആ ന്യൂസ് അവര്‍ ചര്‍ച്ചകള്‍ കാണണം: പി രാജീവ്

സിപിഐഎം ചര്‍ച്ചകള്‍ ബഹിഷ്‌കരിച്ച വിഷയത്തില്‍ ഏഷ്യാനെറ്റ് എഡിറ്ററുടെ പ്രതികരണം അല്‍ഭുതപ്പെടുത്തിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ്. സംവാദങ്ങള്‍ എങ്ങനെയാണെന്നതിന്റെ വ്യക്തത എംജി രാധാകൃഷ്ണന്‍ ഇല്ലെന്ന് അദ്ദേഹത്തിന്റെ അഭിമുഖത്തില്‍ നിന്ന് മനസിലായി.

പത്ത് മിനുട്ട് കൊടുക്കുന്നുണ്ടല്ലോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.പക്ഷേ പതിനെട്ട് തവണ നിങ്ങള്‍ ഇടപെടുന്നുണ്ടല്ലോ, ചോദ്യങ്ങളെ ഞങ്ങള്‍ ഭയപ്പെടുന്നില്ല, നിങ്ങള്‍ വസ്തുതയെ ഭയപ്പെടുകയാണ്. നിങ്ങള്‍ കൊണ്ടുചെന്നെത്തിക്കുന്നിടത്ത് ചര്‍ച്ച എത്തിക്കണമെന്ന തിരക്കഥയുമായാണ് നിങ്ങള്‍ വരുന്നത്. വസ്തുത ജനങ്ങള്‍ അറിയരുതെന്ന് നിങ്ങള്‍ കരുതുന്നു. അത് മാധ്യമരീതിയല്ല. ചിലപ്പോള്‍ ഞങ്ങളെ അപഹസിക്കുന്നു, വ്യക്തിപരമായി അധിക്ഷേപിക്കുന്നു. ഇതൊന്നും ഒരു മാധ്യമത്തിന് ചേരുന്നതല്ല. അതുകൊണ്ട് ഏഷ്യാനെറ്റ് ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത്.

ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രൈം ടൈം ചര്‍ച്ചകളില്‍ അവരുടെ ക്ഷണം സ്വീകരിക്കുന്നില്ല എന്നാണ് പാര്‍ട്ടി നിലപാട് എടുത്തിരിക്കുന്നത്. ഏഷ്യാനെറ്റിന്റെ ബഹിഷ്‌കരണം എന്നത് ഭ്രഷ്ട്, അയിത്തം എന്നൊക്കെ അവരുടെ എഡിറ്റര്‍ വ്യാഖ്യാനിക്കും പോലെയല്ല അത്. അത്തരമൊരു നിലപാടല്ല. ക്ഷണം സ്വീകരിച്ച് പോകുന്നിടത്ത് സംസാരിക്കാന്‍ അവസരം തുടര്‍ച്ചയായി നിഷേധിക്കുമ്പോഴുള്ള പ്രതികരണമാണ്. ഭ്രഷ്ട്, അയിത്തം എന്ന വാക്കൊക്കെ വലിയ രാഷ്ട്രീയ മാനമുളളതാണ്. പത്രാധിപര്‍ സാധാരണ വാക്കുകള്‍ ഉപയോഗിക്കുന്നത് ആ വാക്കുകള്‍ ഉള്‍ക്കൊണ്ട ആശയം എന്ന് മനസിലാക്കിയാണ്. ബഹിഷ്‌കരണം ഒരു സമരരൂപം ആയിരുന്നു. വര്‍ഗാധിപത്യത്തിന്റെ രൂപങ്ങളായിരുന്നു ഭ്രഷ്ടും അയിത്തവും. ഞങ്ങള്‍ അങ്ങനെ ഒരു സമരരൂപമായിട്ട് പോലും ഈ ബഹിഷ്‌കരണത്തെ കണ്ടിട്ടില്ല. ഏഷ്യാനെറ്റ് കാണരുത്, അവിടെ പോകരുത്, ബഹിഷ്‌കരിക്കണം എന്നൊന്നും ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല.

ഇടതുപക്ഷത്തെ അങ്ങനെ ഇങ്ങനെ ആരും നിരീക്ഷിച്ചിരിക്കേണ്ട കാര്യമില്ലല്ലോ. അതാരാണ് എന്നുള്ളതാണ്. സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടവാരാകും, സിപിഐഎമ്മിനോട് വിയോജിപ്പുള്ളവരാകാം.

Related Stories

No stories found.
logo
The Cue
www.thecue.in