രാജീവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയം ഒരു തരത്തിലും ഏഷ്യാനെറ്റ് ന്യൂസിനെ സ്വാധീനിച്ചിട്ടില്ല

ചാനലിനെതിരെ ദേശാഭിമാനി മുഖപ്രസംഗത്തിലും എംബി രാജേഷിന്റെ അഭിമുഖത്തില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്കും എംജി രാധാകൃഷ്ണന്‍ പ്രതികരിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ സിപിഐഎം പ്രതിനിധികളെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും എംജി രാധാകൃഷ്ണന്‍. സ്പീക്കര്‍ക്ക് സഭയിലെ പ്യൂണ്‍ ആകാനുള്ള യോഗ്യതയില്ലെന്ന വിനു വി ജോണിന്റെ പരാമര്‍ശം കേവല പ്രയോഗമാണ്. ഏഷ്യാനെറ്റിനെ മഞ്ഞപ്പത്രമെന്ന് വിമര്‍ശിച്ചപ്പോഴാണ് ദേശാഭിമാനി പത്രാധിപര്‍ മാന്യതയും അമാന്യതയും പഠിപ്പിക്കേണ്ടെന്ന് അവതാരകന്‍ പറഞ്ഞതെന്നും എംജി രാധാകൃഷ്ണന്‍.

AD
No stories found.
The Cue
www.thecue.in