'ജീവനേകാം ജീവനാകാം'; മരണാനന്തര അവയവദാന ബോധവത്ക്കരണത്തിനായി സര്‍ക്കാര്‍ തലത്തില്‍ സോഷ്യല്‍ മീഡിയ ക്യാമ്പെയിന്‍

'ജീവനേകാം ജീവനാകാം'; മരണാനന്തര അവയവദാന ബോധവത്ക്കരണത്തിനായി സര്‍ക്കാര്‍ തലത്തില്‍ സോഷ്യല്‍ മീഡിയ ക്യാമ്പെയിന്‍
Published on

മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ സോഷ്യല്‍ മീഡിയ ക്യാമ്പെയിന്‍. 'ജീവനേകാം ജീവനാകാം' എന്ന പേരില്‍ നടത്തുന്ന പ്രചാരണ പരിപാടി മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗാനൈസേഷന്റെ (കെ -സോട്ടോ) മൃതസഞ്ജീവനിയുടെ നേതൃത്വത്തിലാണ് ക്യാമ്പെയിന്‍. എറണാകുളം ജനറല്‍ ആശുപത്രിയിലെ കിഡ്‌നി മാറ്റിവയ്ക്കല്‍ പ്രോഗ്രാം ഒരു വര്‍ഷം പൂര്‍ത്തിയാവുന്നതിന്റെ ആഘോഷ ചടങ്ങില്‍ വെച്ചായിരുന്നു ഉദ്ഘാടനം. സര്‍ക്കാര്‍ തലത്തില്‍ സംസ്ഥാനത്ത് ആദ്യമായാണ് അവയവദാനത്തിനായി ഇത്തരത്തില്‍ ഒരു പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.

മരണാനന്തര അവയവദാനവുമായി ബന്ധപ്പെട്ട് ഒരുപാട് തെറ്റിദ്ധാരണകള്‍ ഉണ്ടെന്നും അവയവദാനം നിരുത്സാഹപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മസ്തിഷ്‌ക മരണ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രചാരണം മൂലം ഡോക്ടര്‍മാര്‍ നിയമപ്രശ്നങ്ങളില്‍ പെടുന്നത് സംബന്ധിച്ച ആശങ്കകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ അവയവദാനവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും കാരണമായിട്ടുണ്ട്. അവയവദാന മേഖലയില്‍ സര്‍ക്കാര്‍ ശക്തമായാണ് ഇടപെടുന്നത്. വിഷയത്തില്‍ കേന്ദ്ര നിയമം അനുസരിച്ചുള്ള സുതാര്യത ഉറപ്പു വരുത്തി കൃത്യമായി മുന്നോട്ട് കൊണ്ടു പോകുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അവയവദാന രംഗത്ത് ഏതെങ്കിലും തരത്തിലുള്ള വീഴ്ച ആരുടെയെങ്കിലും ഭാഗത്ത് നിന്നും ഉണ്ടായാല്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

'ജീവനേകാം ജീവനാകാം'; മരണാനന്തര അവയവദാന ബോധവത്ക്കരണത്തിനായി സര്‍ക്കാര്‍ തലത്തില്‍ സോഷ്യല്‍ മീഡിയ ക്യാമ്പെയിന്‍
ഹേമ കമ്മിറ്റിക്ക് മുന്നിൽ സംസാരിച്ചത് അവരെ മൂന്നുപേരെ വിശ്വസിച്ച്; മാല പാര്‍വതി

'ജീവനേകാം ജീവനാകാം' ക്യാമ്പെയിന്‍

അവയവദാനത്തിന്റെ മഹത്വം സംബന്ധിച്ച സന്ദേശം എല്ലാവരിലേയ്ക്കും എത്തിക്കുക, ഈ രംഗത്ത് നിലനില്‍ക്കുന്ന അനാരോഗ്യകരമായ പ്രവണതകളെ തുറന്നു കാണിക്കുക, സംശയങ്ങള്‍ ദൂരീകരിക്കുക, വിദഗ്ധരുടെ അഭിപ്രായങ്ങളും സന്ദേശങ്ങളും എല്ലാവരിലും എത്തിക്കുക, പൊതുജനങ്ങളെ അവയവദാനത്തിന് സന്നദ്ധരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്യുന്നത് എട്ടുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുമ്പോള്‍, ജീവിച്ചിരിക്കുന്നവരുടെ അവയവദാനം പരിമിതമായ സാഹചര്യങ്ങളില്‍ മാത്രമേ സാധ്യമാകൂ. ഡിസംബര്‍ ഒന്ന് മുതല്‍ മെയ് 31 വരെ ക്യാമ്പെയിന്‍ തുടരും.

'ജീവനേകാം ജീവനാകാം'; മരണാനന്തര അവയവദാന ബോധവത്ക്കരണത്തിനായി സര്‍ക്കാര്‍ തലത്തില്‍ സോഷ്യല്‍ മീഡിയ ക്യാമ്പെയിന്‍
തമാശയുടെ അടരുകള്‍ക്കുള്ളില്‍ രാഷ്ട്രീയം പറയുന്ന 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍'

മരണാനന്തര അവയവദാനത്തിന് എങ്ങനെ രജിസ്റ്റര്‍ ചെയ്യാം

മരണാനന്തരം നിങ്ങളുടെ അവയവങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ദാനം ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള തീരുമാനം ഇപ്പോള്‍ തന്നെ എടുക്കാം. നാഷണല്‍ ഓര്‍ഗന്‍ ഡോണര്‍ രജിസ്ട്രിയുടെ notto.abdm.gov.in/register എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആധാര്‍ നമ്പര്‍ ഉപയോഗിച്ചാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. രജിസ്‌ട്രേഷന്‍ വിജയകരമായാല്‍, ഒരു ഡോണര്‍ കാര്‍ഡ് ലഭിക്കും. കാര്‍ഡില്‍ ഡോണറുടെ ഫോട്ടോയും രജിസ്‌ട്രേഷന്‍ വിവരങ്ങളും ഉണ്ടായിരിക്കും. ഈ കാര്‍ഡ് പ്രിന്റ് എടുത്ത് സൂക്ഷിക്കുകയോ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുകയോ ആവാം. രജിസ്‌ട്രേഷന്‍ വിവരം നിങ്ങളുടെ അടുത്ത ബന്ധുക്കളെ നിര്‍ബന്ധമായും അറിയിക്കണം. രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ വളരെ രഹസ്യമായി സൂക്ഷിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in