ബഷീര്‍ക്ക ആവശ്യപ്പെടുന്നു, പിറ്റേദിവസം എനിക്കൊരു റോള്‍; വൈക്കം മുഹമ്മദ് ബഷീറിനെ ഓര്‍ത്തെടുത്ത് മാമുക്കോയ

ബഷീര്‍ക്ക ആവശ്യപ്പെടുന്നു, പിറ്റേദിവസം എനിക്കൊരു റോള്‍; വൈക്കം മുഹമ്മദ് ബഷീറിനെ ഓര്‍ത്തെടുത്ത് മാമുക്കോയ

വൈക്കം മുഹമ്മദ് ബഷീറിനോട് അവസാന കാലം വരെ അടുപ്പം പുലര്‍ത്തിയിരുന്ന ആളാണ് നടന്‍ മാമുക്കോയ. ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മ്മദിനം മാമുക്കോയക്ക് പിറന്നാള്‍ ദിനമാണെന്ന യാദൃശ്ചികതയുമുണ്ട്. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് 26ാം ചരമവാര്‍ഷിക ദിനത്തില്‍ മാമുക്കോയക്ക് പറയാനുള്ളത്.

പിറന്നാളോര്‍മ്മയല്ല ബഷീര്‍ക്ക വിട്ടുപോയ ദിവസമാണെന്നിക്ക്

ബഷീറിക്ക നമുക്കിടയില്‍ നിന്നും പോയി എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം എത്ര തലമുറകള്‍ കഴിഞ്ഞാലും ഇനിയും ഇനിയും പഠിക്കാനുള്ളത് ആ മനുഷ്യന്‍ നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. ഒരിക്കലും പഠിച്ചുതീരാത്ത പാഠപുസ്തകം ആണ് വൈക്കം മുഹ്മദ് ബഷീര്‍. എന്നെ സംബന്ധിച്ച് ഇന്നും എന്റെ അരികിലുള്ള ആള്‍ തന്നെയാണ് അദ്ദേഹം. ഓര്‍മ്മദിവസം ബഷീറിക്കയുടെ വീട്ടില്‍ ചെന്നപ്പോഴും ആ മുറ്റത്ത് നിന്നപ്പോഴും അതേ വികാരം തന്നെയാണ് തനിക്കുണ്ടായതെന്നും മാമുക്കോയ. എല്ലാവര്‍ഷവും പതിവ് തെറ്റിക്കാതെ ഈ ദിവസം താന്‍ അവിടെ പോകാറുണ്ട്. അപ്പോഴൊക്കെ നൂറുകണക്കിന് പേര്‍ വരികയും ഒരു വലിയ കൂട്ടായ്മയായി അത് മാറുകയും ചെയ്യും. എന്നാലിത്തവണത്തെ കൊവിഡ് സാഹചര്യത്തില്‍ കുറച്ച് സുഹൃത്തുക്കളും കുടുംബാംഗങ്ങളും അടക്കം 20 പേരില്‍ താഴെ മാത്രമേ അവിടെ ആളുണ്ടായിരുന്നു. എന്റെ പിറന്നാള്‍ എന്നതിലുപരി ബഷീറിന്റെ ഓര്‍മ്മദിവസമായിട്ടാണ് ഈ ദിവസം ബഷീറിക്കയുടെ വിയോഗ ശേഷം ഓര്‍ക്കാറുള്ളതെന്ന് മാമുക്കോയ ദ ക്യു'വിനോട്.

ബഷീറിക്കയുടെ ശുപാര്‍ശയില്‍ കിട്ടിയ റോള്‍

വൈക്കം മുഹമ്മദ് ബഷീറിന്റെ സൗഹൃദവലയത്തെക്കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാകില്ല. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള കലാകാരന്മാരുമായി ഹൃദ്യമായ സുഹൃത്ബന്ധം ആ മനുഷ്യന്‍ നിലനിര്‍ത്തിയിരുന്നു. ചങ്ങാതിമാരെ എന്നും ചേര്‍ത്തുപിടിക്കാനായിരുന്നു ബഷീറിനിഷ്ടമെന്ന് മാമുക്കോയ. കത്തുകളും കാര്‍ഡുകളുമൊക്കെ അദ്ദേഹം എല്ലാവര്‍ക്കും അയയ്ക്കും. ഒരു കെട്ട് കത്തുകളുമായി ബഷീറിന്റെ വീട്ടിലെത്തുന്ന പോസ്റ്റ്മാന്‍ കൊണ്ടുവന്നതിനേക്കാള്‍ വലിയ കെട്ട് കത്തുകളുമായിട്ടായിരിക്കും മടങ്ങാറെന്നും മാമുക്കോയ. താന്‍ എന്നും കൂടെയുണ്ടായിരുന്നതിനാല്‍ അങ്ങനെയൊരു കത്തിടപാട് താനുമായി നടന്നിട്ടില്ലെന്നും അതൊരു കുഞ്ഞു സങ്കടമാണെന്നും മാമുക്കോയ. തന്റെ അനുഭവങ്ങളാണ് എഴുത്തിലൂടെ ബഷീര്‍ നമുക്ക് കാണിച്ചുതന്നത്. അയാളുടെ മിക്കവാറും കഥകളിലെ നായകന്‍ അയാള്‍ തന്നെയാണ്. പച്ചയായ നാട്ടുഭാഷയെ സാഹിത്യവത്കരിച്ച പച്ചമനുഷ്യന്‍ അങ്ങനെ വേണം മുഹമ്മദ് ബഷീറിനെ വിളിക്കാന്‍.

ബേപ്പൂരിലേക്ക് ഞാന്‍ താമസം മാറ്റിയതിന് പിന്നാലെയാണ് അടുപ്പം ദൃഡമാകുന്നത്. ബഷീര്‍ക്ക താമസിക്കുന്നതിന് അടുത്ത് അരക്കിണറായിരുന്നു എന്റെ വീട്. വല്ലപ്പോഴും കാണുന്നത് ഇടക്കിടെയുള്ള കൂടിക്കാഴ്ചയായി.

ബഷീര്‍ക്ക ആവശ്യപ്പെടുന്നു, പിറ്റേദിവസം എനിക്കൊരു റോള്‍; വൈക്കം മുഹമ്മദ് ബഷീറിനെ ഓര്‍ത്തെടുത്ത് മാമുക്കോയ
'ഓ ഒരു ഗുസ്തിപടം, 'നിങ്ങള് പോയി അപ്പുറത്തെ പടം കാണ്', മൂന്നരപ്പതിറ്റാണ്ട് മുന്നെയുള്ള അരങ്ങേറ്റ ചിത്രത്തെക്കുറിച്ച് സിബി മലയില്‍

1982ല്‍ ഇറങ്ങിയ എസ് കൊന്നനാട്ടിന്റെ 'സുറുമയിട്ട കണ്ണുകള്‍' എന്ന ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശയില്‍ എനിക്കൊരു ഒരു വേഷം ലഭിച്ചിട്ടുണ്ടെന്ന് മാമുക്കോയ. 1979ല്‍ നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത 'അന്യരൂടെ ഭൂമി' എന്ന ചിത്രത്തിലൂടെയാണ് മാമുക്കോയ എന്ന നാടകനടന്‍ സിനിമയിലേയ്ക്ക് കാലെടുത്തുവയ്ക്കുന്നത്. എന്നാല്‍ പിന്നീട് സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ അദ്ദേഹം നാടകവേദികളിലേയ്ക്ക് മടങ്ങി.

1982ലാണ് അടുത്ത സിനിമ കിട്ടുന്നത്. അഞ്ച് കൊല്ലം സിനിമ ഇല്ലാതെ ഇരുന്നിരുന്നു. കോഴിക്കോടുള്ള പി എ മുഹമ്മദ് കോയയുടെ നോവലായിരുന്നു സുറുമയിട്ട കണ്ണുകള്‍.

1982ലാണ് അടുത്ത സിനിമ കിട്ടുന്നത്. അഞ്ച് കൊല്ലം സിനിമ ഇല്ലാതെ ഇരുന്നിരുന്നു. കോഴിക്കോടുള്ള പി എ മുഹമ്മദ് കോയയുടെ നോവലായിരുന്നു സുറുമയിട്ട കണ്ണുകള്‍. ഗുരുവിന്റെ ആശിര്‍വാദം വാങ്ങാനെന്ന നിലയിലാണ് ബഷീര്‍ക്കയുടെ അടുത്ത് എത്തുന്നത്. അവരോട് ഇത് കോഴിക്കോടന്‍ കഥയല്ലേ, അവനൊരു വേഷം കൊടുക്ക് അവന്‍ നന്നായി ചെയ്യുമെന്നാണ് ബഷീര്‍ക്ക് അവരോട് പറഞ്ഞത്. ഷൂട്ടിംഗിന്റെ തലേദിവസമാണ് മുഹമ്മദ് കോയ ബഷീര്‍ക്കയെ കാണാന്‍ വരുന്നത്.വളരെ പെട്ടെന്ന് സംഭവിച്ചതാണാ കാര്യം, ബഷീറിക്ക ആവശ്യപ്പെടുന്നു പിറ്റേന്ന് ഞാന്‍ പോയി അഭിനയിക്കുന്നു. അവര്‍ അപ്പോഴേക്കും അഭിനേതാക്കളെയൊക്കെ തീരുമാനിച്ചിരുന്നു. കെ.പി ഉമ്മര്‍ അവതരിപ്പിക്കുന്ന അറബിക്ക് പോകേണ്ട കുതിരവണ്ടിയുടെ കുതിരക്ക് പുല്ല് കൊടുക്കുന്ന കഥാപാത്രമായാണ് ആദ്യം നിശ്ചയിച്ചത്. പെട്ടെന്ന് വന്നുപോകുന്ന ആ റോള്‍ പിന്നീട് കുറച്ചൂടെ വലുതായി. ആ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞുവന്നപ്പോള്‍ ബഷീര്‍ക്ക് ചോദിച്ചത് നിനക്ക് എന്ത് കിട്ടി ആ സിനിമയില്‍ നിന്ന് എന്നാണ്. ആയിരം ഉറുപ്പ്യ കിട്ടിയെന്ന് പറഞ്ഞു.

എന്റെ മൂത്ത സഹോദരന്റെ സ്ഥാനത്താണ് എല്ലാ കാലത്തും ബഷീര്‍ക്കയെ കണ്ടിരുന്നത്.

ബഷീര്‍ക്ക ആവശ്യപ്പെടുന്നു, പിറ്റേദിവസം എനിക്കൊരു റോള്‍; വൈക്കം മുഹമ്മദ് ബഷീറിനെ ഓര്‍ത്തെടുത്ത് മാമുക്കോയ
'നിങ്ങള്‍ മരിച്ചില്ലേ?, മറുപടി പറഞ്ഞ് മടുത്തു, ഇത്രയും ശത്രുത മമ്മൂട്ടിക്ക്', ചിന്തിപ്പിച്ച് മാമുക്കോയ
ബഷീര്‍ക്ക ആവശ്യപ്പെടുന്നു, പിറ്റേദിവസം എനിക്കൊരു റോള്‍; വൈക്കം മുഹമ്മദ് ബഷീറിനെ ഓര്‍ത്തെടുത്ത് മാമുക്കോയ
'കൂളിംഗ് ഗ്ലാസ് മമ്മൂക്കയുടേതാണോ എന്ന് പലരും ചോദിച്ചു', മമ്മൂട്ടിയുടെ വൈറല്‍ ഫോട്ടോക്ക് പിന്നിലെ കഥ

Related Stories

No stories found.
logo
The Cue
www.thecue.in