ചില ആളുകൾ ഈശ്വരന്റെ വരം നേടിയവരാണ്, മോഹൻലാൽ അതിലൊരാളാണ്; പ്രിയദർശൻ

ചില ആളുകൾ ഈശ്വരന്റെ വരം നേടിയവരാണ്, മോഹൻലാൽ അതിലൊരാളാണ്; പ്രിയദർശൻ

മോഹൻലാലും പ്രിയദർശനും തമ്മിലുള്ള സൗഹൃദം ഇരുവരും സിനിമയിൽ എത്തുന്നതിന് മുന്നേ ആരംഭിച്ചതാണ്. ഇരുവരും ചേർന്ന് നാല്പത്തിയേഴ് സിനിമകളിലാണ് ഇതുവരെ വർക് ചെയ്തിട്ടുള്ളത്. ഇരുവരും ചേർന്നുള്ള മരക്കാർ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രത്തിനുള്ള ദേശിയ പുരസ്കാരവും സ്വന്തമാക്കി. പരാജയത്തിൽ തളരാത്ത വിജയത്തിൽ ഭ്രമിക്കാത്ത മോഹൻലാലിന്റെ സ്വഭാവം തനിക്ക് ഏറെ ഇഷ്ടമാണെന്ന് പ്രിയദർശൻ ദി ക്വിന്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഒരു ഷോട്ടിന് മുൻപ് എന്താണ് ചെയ്യുന്നതിനെക്കുറിച്ച് മോഹൻലാൽ അധികം ചിന്തിക്കാറില്ല . ഒരു ഷോട്ടിന് തൊട്ടു മുൻപുവരെ മോഹൻലാൽ വളരെ കൂളായി തമാശകൾ പറഞ്ഞിരിക്കും. എന്നാൽ ക്യാമറ ഓൺ ആയാൽ നിമിഷ നേരം കൊണ്ട് അയാൾ കഥാപാത്രമാകും. ഇങ്ങനെ കൂൾ ആയി നിൽക്കുവാൻ എങ്ങനെ സാധിക്കുന്നുവെന്ന് ഞാൻ ചോദിച്ചിട്ടുണ്ട് . ഞാനൊന്നും പ്ലാൻ ചെയ്യാറില്ല, യാദൃശ്ചികമായി വന്നുചേരുന്നതാണ്. ശരിയാണെന്ന് വിശ്വസിക്കുന്ന കാര്യങ്ങൾ ശരിയായി തന്നെ വരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചില ആളുകൾ ഈശ്വരന്റെ വരം നേടിയവരാണ്, മോഹൻലാൽ അതിലൊരാളാണ്. അദ്ദേഹമെന്നെ അത്രമേൽ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് ആ വിശ്വാസം തിരികെ കൊടുക്കേണ്ടത് എന്റെയും ഉത്തരവാദിത്വമാണ്. മോഹൻലാൽ എപ്പോഴും അദ്‌ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് മണിരത്‌നവും പറയാറുണ്ട്.

പ്രിയദർശൻ അഭിമുഖത്തിൽ പറഞ്ഞത്

ചെന്നൈയിലേക്ക് ഞാനും മോഹൻലാലും ഒരേ ട്രയിനിലാണ് എത്തിയത്. നമ്മൾ ഒരുമിച്ചാണ് വളർന്നത്. സിനിമയെക്കുറിച്ച്‌ നമ്മുടേതായ സ്വപ്‌നങ്ങൾ ഉണ്ട്. കുട്ടിക്കാലം മുതലേ അറിയാവുന്നത് കൊണ്ടുതന്നെ ലാലിന്റെയൊപ്പം വർക്ക് ചെയ്യുന്നത് കൂടുതൽ എളുപ്പമായി തോന്നിയിട്ടുണ്ട്. സിനിമയിൽ വില്ലനായിട്ടായിരുന്നു ലാൽ തുടങ്ങിയത് . എന്റെ സിനിമയിലായിരുന്നു നായകനായി അരങ്ങേറ്റം കുറിച്ചത്. ആ സിനിമ വിജയിക്കുകയും ചെയ്തു. ലാലിന്റെ സെൻസിബിലിറ്റിയെയും സെൻസ് ഓഫ് ഹ്യുമറിനെയും ടൈമിങ്ങിനെയും കുറിച്ച് എനിക്ക് കൃത്യമായ ധാരണയുണ്ട്. പരാജയം ലാലിനെ തളർത്തുകയുമില്ല വിജയത്തിൽ ഭ്രമിക്കുകയുമില്ല. ലാലിന്റെ ഈ കാരക്ടർ എനിക്കൊരുപാട് ഇഷ്ട്ടമാണ്. ഒരു ഷോട്ടിന് മുൻപ് എന്താണ് ചെയ്യുന്നതിനെ കുറിച്ച് അദ്ദേഹം അധികം ചിന്തിക്കാറില്ല. മോഹൻലാൽ എപ്പോഴും അദ്‌ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് മണിരത്‌നം പറയാറുണ്ട്. ഷോട്ടിന് തൊട്ടു മുൻപുവരെ മോഹൻലാൽ വളരെ കൂളായി തമാശകൾ പറഞ്ഞിരിക്കും. എന്നാൽ ക്യാമറ ഓൺ ആയാൽ നിമിഷ നേരം കൊണ്ട് അയാൾ കഥാപാത്രമാകും. ഇങ്ങനെ കൂൾ ആയി നിൽക്കുവാൻ എങ്ങനെ സാധിക്കുന്നുയെന്ന് ഞാൻ ചോദിച്ചിട്ടുണ്ട് . ഞാനൊന്നും പ്ലാൻ ചെയ്യാറില്ല, യാദൃശ്ചികമായി വന്നുചേരുന്നതാണ്. ശരിയാണെന്ന് വിശ്വസിക്കുന്ന കാര്യങ്ങൾ ശരിയായി തന്നെ വരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചില ആളുകൾ ഈശ്വരന്റെ വരം നേടിയവരാണ്, മോഹൻലാൽ അതിലൊരാളാണ്. അദ്ദേഹമെന്നെ അത്രമേൽ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് ആ വിശ്വാസം തിരികെ കൊടുക്കേണ്ടത് എന്റെയും ഉത്തരവാദിത്വമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in