ശസ്ത്രക്രിയക്ക് മുമ്പായി മോഹൻലാലിനെ കാണണമെന്ന് ശ്രീഹരി; അപ്രതീക്ഷിതമായി ഫോൺ വിളിച്ച് താരം

ശസ്ത്രക്രിയക്ക് മുമ്പായി മോഹൻലാലിനെ കാണണമെന്ന് ശ്രീഹരി; അപ്രതീക്ഷിതമായി ഫോൺ വിളിച്ച് താരം

ശസ്ത്രിയ്ക്ക് മുൻപ് ശ്രീഹരിക്ക് ഒരാഗ്രഹം മോഹൻലാലിനെ കാണണം, അതും തന്റെ 16-ാമത് ശസ്ത്രക്രിയക്ക് മുമ്പായി. ഇതറിഞ്ഞ മോഹൻലാൽ പിന്നെ വൈകിയില്ല , നിരണം സ്വദേശിയായ ഏഴാം ക്‌ളാസ്സുകാരന്റെ ആഗ്രഹം അപ്രതീക്ഷിതമായ ഒരു ഫോൺ കോളിലൂടെ സാധ്യമാക്കി. ഫോൺ കോളിലൂടെ ശ്രീഹരിയുമായി മോഹൻലാൽ സംസാരിച്ചു

മോഹൻലാലിന്റെ ശബ്ദം കേട്ടതും ശ്രീഹരിയുടെ അമ്മയ്ക്ക് അദ്‌ഭുതം ഒരു നോക്ക് കാണുവാൻ പറ്റുമോ എന്ന് 'അമ്മ ചോദിച്ചു . പറ്റുമോ എന്നായി അമ്മയുടെ ചോദ്യം. പക്ഷെ കൊവിഡ് കാലമായതിനാൽ അക്കാര്യം സാധ്യമാവാത്തതിനെക്കുറിച്ച് മോഹൻലാൽ വിശദമാക്കി. എങ്കിൽ ഒരു വീഡിയോ കോൾ എങ്കിലും നടക്കുമോ എന്നായി. ഇപ്പോൾ താൻ ചികിത്സയിൽ തുടരുന്നതിനാൽ, കൃത്യമായ സമയം കണ്ടെത്തി നടത്താമെന്നും താരം ഉറപ്പുനൽകി. പിന്നാലെ ശ്രീഹരിയോടും മോഹൻലാൽ സംസാരിച്ചു. ബ്ലാഡ്ഡറിൽ അണുബാധയുണ്ടായതിനെ തുടർന്ന് അതിന്റെ ശസ്ത്രക്രിയക്ക് വിധേയമാകണം‌. ബ്ലാഡറിൽ ഉണ്ടാവുന്ന പ്രയാസങ്ങൾ ശരീരത്തെയും ബാധിക്കുന്നുവെന്നും ശ്രീഹരിയുടെ അമ്മ പറയുന്നു. നിരണം കേന്ദ്രീകരിച്ച ഒരു കൂട്ടായ്മയുടെ ഫേസ്ബുക് പേജിലാണ് ശ്രീഹരിയുടെ ആഗ്രഹത്തെക്കുറിച്ച് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്

മോഹൻലാൽ സംസാരിച്ച വിവരം പ്രൊഡക്ഷൻ കൺഡ്രോളറായ ബാദുഷയാണ് പോസ്റ്റ് ചെയ്തത്. "കഴിഞ്ഞ ദിവസമാണ് ഈ പോസ്റ്റർ ഒരു സുഹൃത്ത് അയച്ചു തരുന്നത്. അപ്പോൾ തന്നെ ഈ മെസേജ് ഞാൻ ലാലേട്ടന് അയച്ചു കൊടുത്തു. ഉടൻ തന്നെ ശ്രീഹരിക്ക് ലാലേട്ടന്റെ വിളിയെത്തി. അവന് വലിയ ആഗ്രഹമായിരുന്നു ലാലേട്ടനെ കാണുക എന്നത്. ശ്രീഹരിയുടെ അസുഖം വേഗത്തിൽ ഭേദമാവട്ടെ. ലാലേട്ടന്റെ ഈ കരുതലിനു നന്ദി," ബാദുഷ കുറിച്ചു.നിരണം കേന്ദ്രീകരിച്ചുള്ള ഒരു കൂട്ടായ്മയുടെ ഫേസ്ബുക് പേജിലാണ് ശ്രീഹരിയുടെ ആഗ്രഹത്തെക്കുറിച്ച് പോസ്റ്റ് വന്നത്. പിന്നാലെ ഈ പോസ്റ്റ് എല്ലാവരും ഷെയർ ചെയ്യുകയും മോഹൻലാലിന്റെ ശ്രദ്ധയിൽപ്പെടുകയും ആയിരുന്നു.

Related Stories

No stories found.
The Cue
www.thecue.in