പൃഥ്വിരാജിനൊപ്പം അഭിനയിക്കണം; ആഗ്രഹം വെളിപ്പെടുത്തി നമിത

പൃഥ്വിരാജിനൊപ്പം അഭിനയിക്കണം; ആഗ്രഹം വെളിപ്പെടുത്തി നമിത

പൃഥ്വിരാജിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി തെന്നിത്യൻ നടി നമിത. മലയാള സിനിമ തനിക്ക് വളരെ ഇഷ്ടമാണെന്നും മലയാളത്തിൽ പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും നടി പറഞ്ഞു. മലയാള മനോരമ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത്.

പൃഥ്വിരാജിനൊപ്പം അഭിനയിക്കണം; ആഗ്രഹം വെളിപ്പെടുത്തി നമിത
സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസില്‍ വിശ്വാസമില്ലെന്ന് നമിത പ്രമോദ്

മലയാള സിനിമ ഏറെ ഇഷ്ടമാണ്. പൃഥ്വിരാജാണ് ഇഷ്ടതാരം. അദ്ദേഹത്തിനൊപ്പം ഒരു ചിത്രം ചെയ്യാൻ ആഗ്രഹമുണ്ട്. മലയാള സിനിമയുടെ ചിത്രീകരണ രീതി ഇഷ്ടമാണ്.നമിത പറഞ്ഞു.

2010ൽ കലാഭവൻമണി നായകനായെത്തിയ ബ്ലാക്ക് സ്റ്റാല്ലിയൺ എന്ന സിനിമയിലൂടെയാണ് നമിത മലയാളത്തിലേക്ക് എത്തുന്നത്. മോഹൻലാൽ നായകനായ പുലിമുരുകനിൽ ശ്രദ്ധേയമായ കഥാപാത്രത്തെ നമിത അവതരിപ്പിച്ചു.

മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി പുറത്തിറങ്ങുന്ന ബൗ ബൗ എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്. ആര്‍ എല്‍ രവി, മാത്യു സ്ക്കറിയ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു ബ്ലോഗറുടെ വേഷത്തിലാണ് നമിത എത്തുന്നത്. എസ് നാഥ് ഫിലിംസ്,നമിതാസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നമിത, സുബാഷ് എസ് നാഥ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം പി എസ് ക്യഷ്‌ണയാണ് നിര്‍വ്വഹിക്കുന്നത്.

No stories found.
The Cue
www.thecue.in