ഹൊറര്‍ സിനിമ എങ്ങനെ ചിത്രീകരിക്കുന്നുവെന്ന് കാണാനുള്ള കൗതുകമുണ്ടായിരുന്നു: മഞ്ജു വാര്യര്‍ അഭിമുഖം

ഹൊറര്‍ സിനിമ എങ്ങനെ ചിത്രീകരിക്കുന്നുവെന്ന് കാണാനുള്ള കൗതുകമുണ്ടായിരുന്നു: മഞ്ജു വാര്യര്‍ അഭിമുഖം
Manju Warrier Interview Chathurmukham malayalam movie

ചതുര്‍മുഖം എന്ന സിനിമയുടെ ആശയം കേട്ടപ്പോള്‍ എക്‌സൈറ്റഡ് ആയിരുന്നുവെന്ന് മഞ്ജു വാര്യര്‍. ടെക്‌നോളജി ജീവിതത്തിലുണ്ടാക്കിയ സ്വാധീനം മുന്‍നിര്‍ത്തി എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാനാകുന്ന സിനിമയാണ് ചതുര്‍മുഖമെന്നും മഞ്ജു വാര്യര്‍. ഹൊറര്‍ ട്രീറ്റ്‌മെന്റിലാണ് സിനിമ. ഹൊറര്‍ സിനിമയുടെ ഷൂട്ടിംഗ് എങ്ങനെ ആയിരിക്കുമെന്ന കൗതുകം ചിത്രീകരണത്തിന് പോകുമ്പോള്‍ ഉണ്ടായിരുന്നു. ഈ സിനിമയിലെ ഒരു കഥാപാത്രം ഫോണ്‍ ആണ്.

മഞ്ജു വാര്യര്‍ ദ ക്യു അഭിമുഖത്തില്‍

ചതുര്‍മുഖം എന്ന സിനിമയുടെ ആശയം കേട്ടപ്പോള്‍ എക്‌സൈറ്റഡ് ആയിരുന്നു. ടെക്‌നോ ഹൊറര്‍ എന്നത് ഈ സിനിമയെ സംബന്ധിച്ച് യോജിച്ച പ്രയോഗമാണ്. എല്ലാ നിലക്കും നമ്മള്‍ ടെക്‌നോളജിയെ ആശ്രയിക്കുന്ന കാലമാണ്. ടെക്‌നോളജിയെ നമ്മള്‍ ഉപയോഗിക്കുന്നതിന് പകരം ടെക്‌നോളജി നമ്മളെ ഉപയോഗിക്കുന്ന അവസ്ഥയുണ്ട്. തിയറ്റര്‍ സറൗണ്ടിംഗില്‍ എക്‌സ്പീരിയന്‍സ് ചെയ്യേണ്ട ഹൊറര്‍ ചിത്രമാണ് ചതുര്‍മുഖം.

മഞ്ജു വാരിയര്‍ പ്രൊഡക്ഷന്റെയും ജിസ് ടോംസ് മൂവീസിന്റെയും ബാനറില്‍ പുറത്തിറങ്ങുന്ന ചതുര്‍മുഖം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് കമല ശങ്കറും, സലില്‍.വിയും ചേര്‍ന്നാണ്.

ആമേന്‍, നയന്‍, കുരുതി എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ ആയ അഭിനന്ദന്‍ രാമാനുജം ആണ് ചതുര്‍മുഖത്തിന്റെ ഛായാഗ്രഹണം. വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. ജിസ് ടോംസ് മൂവിയുടെ ബാനറില്‍ ജിസ് ടോംസ്, ജസ്റ്റിന്‍ തോമസും സഹനിര്‍മ്മാണം. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് രചന. മഞ്ജു വാരിയര്‍, സണ്ണി വെയിന്‍ എന്നിവരെ കൂടാതെ, അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് തുടങ്ങി വന്‍താര നിര സിനിമയിലുണ്ട്.

Manju Warrier Interview Chathurmukham malayalam movie
ഏതെങ്കിലും മതത്തിലും ജാതിയിലും വിശ്വസിക്കുന്ന ആളല്ല, എല്ലാത്തിനെയും നിയന്ത്രിക്കുന്ന ശക്തിയിലാണ് വിശ്വാസം: മഞ്ജു വാര്യര്‍
No stories found.
The Cue
www.thecue.in