'ഞാന്‍ കെട്ടാന്‍ മുട്ടിനിക്കുവല്ല', ഫേസ്ബുക്ക് 'ആങ്ങള'മാര്‍ക്ക് കണക്കിന് കൊടുത്ത് അനുശ്രീ

'ഞാന്‍ കെട്ടാന്‍ മുട്ടിനിക്കുവല്ല', ഫേസ്ബുക്ക് 'ആങ്ങള'മാര്‍ക്ക് കണക്കിന് കൊടുത്ത് അനുശ്രീ

ലോക്ക് ഡൗണില്‍ സഹോദരന്‍ തലയില്‍ ക്രീം തേച്ചുതരുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതിനുണ്ടായ സൈബര്‍ ആക്രമണത്തിന് മറുപടിയുമായി അനുശ്രീ. സ്ത്രീവിരുദ്ധതയും, അശ്ലീലവും നിറഞ്ഞ കമന്റുകളിട്ടവരുടെ പേരെടുത്ത് പറഞ്ഞാണ് അനുശ്രീ ഫേസ്ബുക്ക് പേജില്‍ ലൈവിലെത്തിയത്. ഇവരെ നേരിട്ട് കാണാനായാല്‍ വിശദമായി മറുപടി നല്‍കാമെന്നും അനുശ്രീ. കെട്ടിച്ചുവിടണമെന്ന് ഉപദേശിക്കുന്ന ഫേസ് ബുക്ക് ആങ്ങളമാരെ കണക്കിന് കൈകാര്യം ചെയ്താണ് ലൈവ്. സഹോദരനെ അധിക്ഷേപിക്കുന്ന കമന്റുകള്‍ക്കും അനുശ്രീ മറുപടി നല്‍കിയിട്ടുണ്ട്.

അനുശ്രീ ഫേസ്ബുക്ക് ലൈവില്‍

ജനിച്ചപ്പോഴേ സിനിമാ നടിയായിരുന്നില്ല. സഹോദരന്‍ തലയില്‍ ക്രീം പുരട്ടിത്തരുന്നതും മുടി കെട്ടിത്തരുന്നതും പുതിയ കാര്യമല്ല. ഇന്‍സ്റ്റഗ്രാമില്‍ ആ പോസ്റ്റിന് കിട്ടിയ കുറേ കമന്റുകള്‍ ഇഷ്ടമായില്ല. ആങ്ങളയും പെങ്ങളുമല്ലേ എന്ന പരിഗണന ആ ഫോട്ടോക്ക് നല്‍കാമായിരുന്നു. ഫേസ്ബുക്ക് പേജില്‍ നിന്ന് ഇവര്‍ക്കൊന്നും മറുപടി നല്‍കാന്‍ പറ്റാതിരുന്നത് കൊണ്ടാണ് ലൈവില്‍ വന്നത്. അനിയത്തി ജോലി ചെയ്ത് പണമുണ്ടാക്കി ചേട്ടന് കൊടുക്കുന്നുവെന്ന കമന്റിന്, അതുകൊണ്ട് ചേട്ടന് എന്താണ് കുഴപ്പമെന്നാണ് അനുശ്രീയുടെ മറുപടി. കുടുംബാംഗങ്ങളിലൊരാളുടെ വരുമാനം ആ കുടുംബത്തിന്റേതാണ് എന്നാണ് ചിന്തിക്കുന്നതെന്നും അനുശ്രീ. ചേട്ടന്‍ ജോലി ചെയ്യുന്നത് കൊണ്ട് വരുമാനമുണ്ട്, അഥവാ ഇല്ലെങ്കില്‍ ഞാന്‍ കൊടുക്കും.

ഊളപോസ്റ്റിടാന്‍ വേറെ പണിയില്ലേ എന്ന കമന്റിന് എന്റെ നിലവാരത്തിനാണ് എന്റെ പോസ്റ്റുകള്‍. അത് ഊളയാണെന്ന് തോന്നുന്നുവെങ്കില്‍ ചേട്ടന്റെ ബുദ്ധിക്കൊത്ത പോസ്റ്റുകള്‍ ചേട്ടന്റെ പേജില്‍ ഇടൂ എന്ന് അനുശ്രീ. ഇവളെ പോലെ ഓവറാക്ടിംഗ് വെറുപ്പിക്കുന്ന ആള്‍ വേറെയില്ല എന്ന കമന്റിന് സിനിമയില്‍ വന്ന് എട്ട് വര്‍ഷമായി, ഓവറാക്ടിംഗ് കൊടുക്കേണ്ട കഥാപാത്രമായത് കൊണ്ടാവും എട്ട് വര്‍ഷമായി സിനിമ ലഭിക്കുന്നതെന്ന് മറുപടി. ജീവിതത്തില്‍ ഓവറാക്ടിംഗ് ആണോ എന്ന് പറയാന്‍ ചേട്ടന് മുന്‍പ് പരിചയമില്ലല്ലോ എന്നും അനുശ്രീ.

'അവള്‍ക്കൊരു ചെറുക്കനെ ഒപ്പിച്ച് കൊടുക്ക്, കെട്ടിച്ചുവിടാറായില്ലേ' തുടങ്ങിയ കമന്റുകള്‍ക്ക് കെട്ടാന്‍ മുട്ടി നില്‍ക്കുകയല്ലെന്നും കെട്ടിയാല്‍ നിങ്ങളുടെ അടുത്ത ചോദ്യം ഡിവോഴ്‌സ് എന്നാണ് എന്നിയിരിക്കില്ലേ എന്നും അനുശ്രീയുടെ മറുപടി.

ലോക്ക് ഡൗണില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീട്ടില്‍ നിന്നുള്ള ഫോട്ടോകള്‍ അനുശ്രീ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അത് ആസ്വദിക്കുകയായിരുന്നുവെന്നും അനുശ്രീ.സഹോദരനൊപ്പം ലോക്ക് ഡൗണില്‍ ചെലവഴിക്കാനായതും, സിനിമ കാണാനായതും മുടിയില്‍ ക്രീം തേച്ച് തന്നതും എനിക്ക് വലിയ കാര്യമാണ്.

View this post on Instagram

എന്റെ അണ്ണന്റെ മുഖത്ത് ഒരു പേടി കണ്ടോ..അതിനു കാരണം ഞാൻ ആണ്‌ !!ഇനി എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിക്കേ ...ഒരു പേടി കണ്ടില്ലേ .അത് അണ്ണന്റെ കൈയിൽ അണ്ണനെ വിശ്വസിച്ചു എന്റെ തല കൊടുത്തതിന്റെ പേടി ആണ്‌ ..Lockdown Spa!! @anoob_murali #brother #brothersister #brothersisterlove#brothersisterbond #sisterlove #familyforever #

A post shared by Anusree (@anusree_luv) on

'ഞാന്‍ കെട്ടാന്‍ മുട്ടിനിക്കുവല്ല', ഫേസ്ബുക്ക് 'ആങ്ങള'മാര്‍ക്ക് കണക്കിന് കൊടുത്ത് അനുശ്രീ
‘ഭാരതാംബയാകുന്നത് രാഷ്ട്രീയവത്ക്കരിക്കരുത്’ ; നാട്ടിലുണ്ടായിരുന്നത് കൊണ്ട് പങ്കെടുത്തതാണെന്ന് അനുശ്രീ

Related Stories

The Cue
www.thecue.in