‘ഭാരതാംബയാകുന്നത് രാഷ്ട്രീയവത്ക്കരിക്കരുത്’ ; നാട്ടിലുണ്ടായിരുന്നത് കൊണ്ട് പങ്കെടുത്തതാണെന്ന് അനുശ്രീ

‘ഭാരതാംബയാകുന്നത് രാഷ്ട്രീയവത്ക്കരിക്കരുത്’ ; നാട്ടിലുണ്ടായിരുന്നത് കൊണ്ട് പങ്കെടുത്തതാണെന്ന് അനുശ്രീ

Published on

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ബാലഗോകുലം സംഘടിപ്പിച്ച ഘോഷയാത്രയില്‍ പങ്കെടുത്തത് രാഷ്ട്രീയ ചിന്തയില്‍ ചെയ്ത കാര്യമല്ലെന്ന് നടി അനുശ്രീ. താന്‍ ജനിച്ചു വളര്‍ന്ന നാട്ടിലെ പരിപാടിയാണ്. ഈ വര്‍ഷവും നാട്ടിലുണ്ടായിരുന്നത് കൊണ്ടാണ് ഘോഷയാത്രയില്‍ ഭാരതാംബയാകാന്‍ എത്തിയതെന്നും താരം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

ഇതൊരിക്കലും രാഷ്ട്രീയ ചിന്തയില്‍ ചെയ്യുന്ന കാര്യമല്ല. താന്‍ ജനിച്ചു വളര്‍ന്ന നാടാണ്. പണ്ടാണെങ്കിലും ഇപ്പോഴാണെങ്കിലും ശ്രീകൃഷ്ണ ജയന്തിയെന്ന് പറയുന്നത് നാട്ടുകാര്‍ ഒരുമിച്ച് ആഘോഷിക്കുന്ന ഒരു കാര്യമാണ്. ഈ വര്‍ഷവും നാട്ടിലുണ്ടായത് കൊണ്ട് അതില്‍ ഭാരതാംബയാകുന്നുവെന്നത്. എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹങ്ങളും പോസിറ്റീവ് സൈഡും മാത്രമേ ഇതില്‍ ആവശ്യമുള്ളു. ഒരിക്കലും നെഗറ്റീവ് ആയിട്ട് പറയുകയോ, രാഷ്ട്രീയവത്ക്കരിക്കുകയോ ചെയ്യാന്‍ ആരും ശ്രമിക്കരുത്.

അനുശ്രീ

ആര്‍എസ്എസിന്റെ കീഴിലെ ബാലഗോകുലം എന്ന സംഘടനയാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. പോയ വര്‍ഷവും ഇതേ ഘോഷയാത്രയില്‍ അനുശ്രീ പങ്കെടുത്തിരുന്നു.

logo
The Cue
www.thecue.in