എല്ലാം മിനിഞ്ഞാന്ന് പരിഹരിച്ചെന്ന് പറഞ്ഞതാണ്, വലിയ പെരുന്നാള്‍ തിയറ്റര്‍ കാണിക്കില്ലെന്ന് ഭീഷണിപ്പെടുത്തി: ഷെയിന്‍ നിഗം

എല്ലാം മിനിഞ്ഞാന്ന് പരിഹരിച്ചെന്ന് പറഞ്ഞതാണ്, വലിയ പെരുന്നാള്‍ തിയറ്റര്‍ കാണിക്കില്ലെന്ന് ഭീഷണിപ്പെടുത്തി: ഷെയിന്‍ നിഗം

വെയില്‍ പൂര്‍ത്തിയാക്കാന്‍ മിനിഞ്ഞാന്ന് ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയിരുന്നുവെന്ന് ഷെയിന്‍ നിഗം ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്നലെ രാത്രി വരെ നിര്‍മ്മാതാക്കളുടെ സംഘടനിലെ ആന്റോ ജോസഫ്, സുബൈര്‍, സിയാദ് കോക്കര്‍ എന്നിവര്‍ പറഞ്ഞത് പ്രശ്‌നം തീര്‍ക്കാം, വിലക്ക് ഉണ്ടാകില്ലെന്നാണ്. മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഒപ്പിട്ട് നല്‍കിയിരുന്നതിനാലാണ് ഇതുവരെ സംസാരിക്കാതിരുന്നതെന്നും ഷെയിന്‍ നിഗം ദ ക്യുവിനോട് പറഞ്ഞു. അതുകൊണ്ട് പ്രതികരിക്കാതിരുന്നത്.

വെയില്‍ എന്ന സിനിമയ്ക്ക് വേണ്ടി അഞ്ച് ദിവസം രാത്രിയും പകലും ചിത്രീകരണത്തില്‍ സഹകരിച്ചിരുന്നു. മാനസികമായി പീഡിപ്പിച്ച് സഹികെട്ടപ്പോഴാണ് വെയില്‍ ലൊക്കേഷനില്‍ നിന്ന് പോയത്. വലിയ പെരുന്നാള്‍ തിയറ്റര്‍ കാണിക്കില്ലെന്ന് ഭീഷണിപ്പെടുത്തി.

എനിക്ക് അറിയാവുന്ന ജോലി സിനിമയാണ്. ഇനിയും ആ ജോലി തന്നെ ചെയ്യുമെന്നും ഷെയിന്‍ നിഗം

No stories found.
The Cue
www.thecue.in