മൂത്തോന്‍: സ്വത്വാന്വേഷികളുടെ ദ്വീപ് 

മൂത്തോന്‍: സ്വത്വാന്വേഷികളുടെ ദ്വീപ് 

ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത സിനിമയാണ് മൂത്തോന്‍. കാണാതായ ഭര്‍ത്താവിനെ തിരഞ്ഞ് മകള്‍ക്കൊപ്പം യാത്ര ചെയ്യുന്ന കമലയിലൂടെ അഭയാര്‍ത്ഥിത്വത്തെ വിവിധ അടരുകളിലൂടെ സമീപിച്ച സിനിമയായിരുന്നു ലയേഴ്‌സ് ഡയസ്. മൂത്തോനും തിരഞ്ഞുപോക്കാണ്. ഒരു ദ്വീപില്‍ നിന്ന് മഹാനഗരത്തിലേക്ക് മൂത്ത സഹോദരനെ നേടിയുള്ള യാത്ര. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷദ്വീപില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടുപോയ മൂത്തോനെ തേടി മുല്ലയുടെ യാത്ര. അകപഥത്തില്‍ അവരവരുടെ സ്വത്വം തേടിയുള്ള പലരുടെയും യാത്രകളുടെ കൊളാഷ് ആണ് മൂത്തോന്‍.

ഉദ്വേഗത്തില്‍ നിര്‍ത്തി കഥ മുന്നേറുമ്പോള്‍ കൂടുതലായി അനാവരണം ചെയ്യുന്ന രീതിയിലാണ് മുല്ലയുടെ അന്വേഷണം ക്രമീകരിച്ചിരിക്കുന്നത്. ആരാണ് മുല്ലയുടെ മൂത്തോന്‍, അയാള്‍ ദ്വീപിന് ആരായിരുന്നു, എന്തിന് ദ്വീപ് വിട്ടു, എവിടേക്ക് വിട്ടു തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ നോണ്‍ ലീനിയര്‍ നരേറ്റീവിലൂടെ അവതരിപ്പിക്കുകയാണ് ഗീതു. മുല്ലയുടെ മുന്നോട്ടുള്ള യാത്ര, അക്ബറിന്റെ പിന്നോട്ടുള്ള യാത്രയും സമാന്തരമായ സ്വത്വം തേടിയുള്ള സഞ്ചാരങ്ങളാക്കുന്നു.

മൂത്തോന്‍: സ്വത്വാന്വേഷികളുടെ ദ്വീപ് 
Moothon premiere at TIFF 2019 : ടൊറന്റോയില്‍ തിളങ്ങി മൂത്തോന്‍, ചിത്രങ്ങള്‍ 

ദ്വീപിലെ അക്ബറിനെയും മുംബൈയിലെ ഭായിയെയും നിവിന്‍ പോളി രണ്ട് തലങ്ങളില്‍ പ്രകടനം കൊണ്ട് പ്രതിനിധീകരിച്ചിട്ടുണ്ട്. അക്ബര്‍ മഹാനഗരത്തില്‍ തന്റെ സ്വത്വത്തിന് മറയിട്ട്, ലഹരിയുടെയും ഹിംസയുടെയും ലോകത്ത് കഴിയുന്ന സ്വയം മറന്ന് പോയൊരു മനുഷ്യനാണ്. ഒരു ഘട്ടത്തില്‍ ഭൂതകാലത്തിലൂടെ അയാള്‍ക്ക് ഓര്‍ത്തെടുക്കേണ്ടതും ചേര്‍ത്തുവയ്‌ക്കേണ്ടി വരുന്നതും ചിതറിയകന്നുപോയ അയാളെ തന്നെയാണ്. ദ്വീപിലെ അക്ബര്‍ കണ്ണില്‍ പ്രണയമുള്ള, നിഷ്‌കളങ്കതയുള്ള, കുത്ത് റാത്തീബിന്റെ ലഹരി ആഘോഷിക്കുന്ന മറ്റൊരാളാണ്. സങ്കീര്‍ണതകളുള്ള ഈ കഥാപാത്രത്തെ ഗംഭീരമാക്കിയിട്ടുണ്ട് നിവിന്‍. സഞ്ജന ദിപു അവതരിപ്പിക്കുന്ന മുല്ലയുടെ പ്രകടനങ്ങളെ ആശ്രയിച്ചാണ് പ്രധാന ഭാഗങ്ങളുടെ ആഖ്യാനം. സ്‌കൂള്‍ രംഗങ്ങളില്‍, ദ്വീപിലും മുംബൈയിലും തന്നെ മനസിലാക്കുന്ന കുട്ടിക്കൂട്ടങ്ങള്‍ക്കിടയില്‍, മഹാനഗരത്തിലെ അലച്ചിലുകളിലെല്ലാം അമ്പരപ്പിക്കുന്നുണ്ട് ഈ ബാലതാരം. റോഷന്‍ മാത്യു എന്ന ഗംഭീര നടന്റെ സാധ്യതകളിലേക്കുള്ള വാതിലാണ് അമീര്‍. ചിരികളിലും നോട്ടങ്ങളിലും നഷ്ടബോധത്തെ പേറുന്ന ഭാവങ്ങളിലുമെല്ലാം അതിശയിപ്പിക്കുന്നുണ്ട് റോഷന്‍ മാത്യു.

മൂത്തോന്‍: സ്വത്വാന്വേഷികളുടെ ദ്വീപ് 
എനിക്ക് സുരാജേട്ടന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ, ചെറുകഥ സ്വപ്‌നചിത്രം

പ്രണയ മീനുകളുടെ കടല്‍ എന്ന ചിത്രത്തിലും ലക്ഷദ്വീപുകാരനായിരുന്നു ദിലീഷ് പോത്തന്‍. പോത്തന്‍ മുമ്പ് ചെയ്ത കാരക്ടര്‍ റോളുകളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതാണ് മൂസ. മൂസ ദ്വീപിന്റെ ചിട്ടകള്‍ക്കൊത്ത് മതത്തിന്റെ ചട്ടങ്ങള്‍ക്കകത്ത് ജീവിച്ചു പോയ ആളാണ്. അക്ബറിനെയും മുല്ലയെയും മനസിലാക്കാനാകുമ്പോഴും ഒന്നും ലംഘിച്ചു കൊണ്ട് സൈ്വര്യം തകരുന്ന സാഹചര്യം അയാള്‍ ആഗ്രഹിക്കുന്നില്ല. ദ്വീപിന്റെ നീലിമയില്‍ നിന്ന് മുംബൈയിലെ ഇരുണ്ട പരിസരങ്ങളിലേക്കും ഗലികളിലേക്കും കാമാത്തിപ്പുരയിലേക്കും സിനിമ നീങ്ങുമ്പോള്‍ നരേറ്റീവിലും മാറ്റമുണ്ട്. റിയലിസ്റ്റിക് സ്വഭാവത്തെ ഏതാണ്ട് ഉപേക്ഷിച്ച് കുറേക്കൂടി സിനിമാറ്റിക് അവതരണത്തിലേക്കാണ് ഈ മാറ്റം. ട്വിസ്റ്റുകളും ആ രീതിയില്‍ സൃഷ്ടിച്ചിട്ടുള്ളതാണ്. ശോഭിത, സുജിത് ശങ്കര്‍ എന്നിവരും കഥാപാത്രങ്ങളെ ഭദ്രമാക്കിയിട്ടുണ്ട്. കഥാപാത്ര വ്യാഖ്യാനത്തിലും പെര്‍ഫോര്‍മന്‍സിലും ഓര്‍മ്മയില്‍ നില്‍ക്കുന്നതുമാണ് സുജിത് ശങ്കറിന്റെ ട്രാന്‍സ് കഥാപാത്രം. ശശാങ്ക് അറോറ നേരത്തെ അവതരിപ്പിച്ച സ്വഭാവത്തിലുള്ള കഥാപാത്രമാണെങ്കിലും രസമുണ്ട്.

ദ്വീപിലെ രാപ്പകലുകള്‍, മുല്ലയുടെ ലോകം, ദ്വീപിലെ നീലിമയിലെ പ്രണയം, കുത്ത് റാത്തീബ് തുടങ്ങിയ സംഭവ പരമ്പരകളെ റിയലിസ്റ്റിക് ദൃശ്യപരിചരണത്താല്‍ സമീപിച്ചിരിക്കുകയാണ് രാജിവ് രവി. കഥാപാത്രങ്ങളുടെ വൈകാരിക തീവ്രതയെയും സ്വത്വസംഘര്‍ഷങ്ങളെയും ഉള്‍ക്കൊള്ളുന്ന കോമ്പസിഷനുകളെ കാര്യമായി ഉപയോഗിച്ചിരിക്കുന്നതും കാണാം. ദ്വീപിലെയും മുംബൈയിലെയും രണ്ട് സ്വഭാവത്തിലുള്ള ആഖ്യാനങ്ങളെ ഒരേ താളത്തിലേക്ക് സമന്വയിപ്പിച്ചതില്‍ എഡിറ്റിംഗിന് കാര്യമായി പങ്കുണ്ടെന്ന് തോന്നി. ബി അജിത്ത് കുമാറും കിരണ്‍ ദാസുമാണ് എഡിറ്റിംഗ്.

ക്വീര്‍ പ്രണയത്തെ സത്യസന്ധയോടെ സമീപിച്ചിരിക്കുന്ന മലയാള സിനിമ കൂടിയാണ് മൂത്തോന്‍. കുത്ത് റാത്തീബിനെ സ്വത്വം വെളിപ്പെടുത്താനാകാത്ത ആളുടെ ആത്മപീഢയായി വ്യാഖ്യാനിക്കുന്ന രംഗങ്ങളും പുറമേക്കുള്ള മുറിവിനെക്കാള്‍ ആഴത്തില്‍ അകമേ മുറിവേറ്റ് നില്‍ക്കുന്ന അക്ബറിനെ തിരിച്ചറിയാന്‍ അമീറിന് മാത്രം സാധിക്കുന്നുവെന്ന വ്യാഖ്യാനവും അമീര്‍ മിണ്ടാതെ തന്നെ അയാളെ ഉള്‍ക്കൊള്ളാനാകുന്ന അക്ബറിനെ സൃഷ്ടിച്ചതുമെല്ലാം മൂത്തോനിലെ ആഖ്യാനത്തില്‍ ഏറ്റവും മനോഹരമായി നില്‍ക്കുന്ന ഭാഗങ്ങളാണ്. ആഖ്യാനത്തിന്റെ ഭാവഭേദങ്ങളെ അറിഞ്ഞുള്ള പശ്ചാത്തലമാണ് സാഗര്‍ ദേശായിയുടേത്.

മൂത്തോന്‍: സ്വത്വാന്വേഷികളുടെ ദ്വീപ് 
‘ആ സിനിമയിലേക്ക് ആദ്യം ആലോചിച്ചിരുന്നത് ടൊവിനോ, സൗബിന്‍,ജോജു തുടങ്ങിയവരെ’
മൂത്തോന്‍: സ്വത്വാന്വേഷികളുടെ ദ്വീപ് 
ഗിരീഷ് ഇല്ലെങ്കില്‍ ജല്ലിക്കട്ട് മാറ്റിവച്ചേനേ, പോത്തുകളെ ആര്‍ക്കും കൊടുത്തില്ല | ലിജോ പെല്ലിശേരി

സ്വത്വാന്വേഷണ യാത്രകളും പലായനവും പല കാലങ്ങളിലായി സമാന്തര സിനിമകള്‍ക്ക് ഉള്‍പ്പെടെ ഇവിടെ പ്രിയ പ്രമേയമായിരുന്നു. ക്വീര്‍ പ്രണയത്തെ മുന്‍ നിര്‍ത്തി സ്വത്വാന്വേഷണം അവതരിപ്പിച്ചു എന്നത് തന്നെയാണ് മൂത്തോന്റെ സവിശേഷത. ദ്വീപിനെയും അമീറിന്റെ സംസാരശേഷിയില്ലായ്മയെയും സ്വത്വപ്രതിസന്ധിയുടെ രൂപകമായി കൊണ്ടുവരാന്‍ ഗീതു ശ്രമിച്ചിരിക്കുന്നത് കാണാം. ആത്മപീഡയില്‍ ആഘോഷവും ആനന്ദവും കണ്ടെത്തുന്ന അക്ബറില്‍ നിന്ന് ആരുടെയും മുറിവുകളും വേദനയും ബാധിക്കാത്ത മനസിനുടമയായ മനുഷ്യനിലേക്കുള്ള പരിണാമവും സമൂഹത്തോടുള്ള ചോദ്യമായാണ് അവതരിപ്പിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in