നിമിഷാർദ്ധം കൊണ്ട് മനുഷ്യൻ്റെ ഹൃദയം കൈയ്യേറുന്ന മജീഷ്യൻ, മോഹന്‍ലാലിനെക്കുറിച്ച് ട്വല്‍ത് മാന്‍ തിരക്കഥാകൃത്ത്

നിമിഷാർദ്ധം കൊണ്ട് മനുഷ്യൻ്റെ ഹൃദയം കൈയ്യേറുന്ന മജീഷ്യൻ, മോഹന്‍ലാലിനെക്കുറിച്ച് ട്വല്‍ത് മാന്‍ തിരക്കഥാകൃത്ത്
Published on

മോഹന്‍ലാലിനൊപ്പമുള്ള ചിത്രീകരണാനുഭവം പങ്കുവച്ച് ട്വല്‍ത് മാന്‍ തിരക്കഥാകൃത്ത് കെ.ആര്‍ കൃഷ്ണകുമാര്‍. കഴിഞ്ഞ ദിവസം ട്വല്‍ത് മാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോണ്‍ എന്ന സിനിമയില്‍ ജോയിന്‍ ചെയ്തിരുന്നു. തന്റെ കഥാപാത്രങ്ങളെപ്പോലെ ഒരു നിമിഷാര്‍ദ്ധം കൊണ്ട് മനുഷ്യന്റെ ഹൃദയം കൈയ്യേറുന്ന മജീഷ്യനെന്നാണ് കൃഷ്ണകുമാര്‍ മോഹന്‍ലാലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

കൃഷ്ണകുമാറിന്റെ ആദ്യ തിരക്കഥയാണ് ട്വല്‍ത് മാന്‍. ദൃശ്യം സെക്കന്‍ഡിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ത്രില്ലറുമാണ് ട്വല്‍ത് മാന്‍. ഉണ്ണി മുകുന്ദനും പ്രധാന റോളിലുണ്ട്. കൊച്ചി, കുളമാവ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

കൃഷ്ണകുമാര്‍ എഴുതുന്നു

കഥകളുടെ കെട്ടഴിച്ച ആ രാത്രിയില്‍ എന്റെ കൗമാര യൗവ്വനങ്ങളെ ത്രസിപ്പിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളും സിനിമകളും കടന്നു വന്നു.

സോളമന്‍... ജയകൃഷ്ണന്‍.... ബാലന്‍... സേതുമാധവന്‍.... ജീവന്‍..... ലാല്‍... നീലകണ്ഠന്‍.... നെട്ടൂരാന്‍..

എത്രയെത്ര കഥകള്‍ ലാലേട്ടന്‍ പറഞ്ഞു.

എന്റെ നാട്ടുകാരന്‍ കൂടിയായ പപ്പേട്ടന്‍ എന്ന പി.പത്മരാജനുമായുള്ള ആത്മബന്ധത്തെക്കുറിച്ച്...

മുന്തിരിത്തോപ്പുകളുടെ ഷൂട്ടിംഗ് സമയത്ത് പത്മരാജനുമൊന്നിച്ച് ടാങ്കര്‍ ലോറിയില്‍ രാത്രി കറങ്ങി നടന്നതിനെപ്പറ്റി..... മഞ്ഞുകാലം നോറ്റ കുതിര എഴുതാന്‍ കാരണമായ സംഭവത്തെപ്പറ്റി..

രണ്ട് മൃഗങ്ങള്‍ ഏറ്റുമുട്ടുന്നതു പോലെ ഭരതേട്ടന്റെ താഴ്വാരത്തിലെ ക്ലൈമാക്‌സ് സംഘട്ടനം ചിത്രീകരിച്ചത്...

വാസ്തുഹാരയിലെ അനുഭവങ്ങള്‍..

നാടകം ചെയ്തത്...

മാജിക് അവതരിപ്പിച്ചത്.....

എഴുതിയാലും പറഞ്ഞാലും തീരാത്ത ഒരു ദിവസമായിരുന്നു അത്.

തന്റെ കഥാപാത്രങ്ങളെപ്പോലെ ഒരു നിമിഷാര്‍ദ്ധം കൊണ്ട് മനുഷ്യന്റെ ഹൃദയം കൈയ്യേറുന്ന മജീഷ്യന്‍

Related Stories

No stories found.
logo
The Cue
www.thecue.in