'ബ്രോ ഡാഡി'യുടെ ഭാഗമാവാന്‍ മോഹൻലാൽ ഹൈദരാബാദിലേക്ക്; വീഡിയോ

'ബ്രോ ഡാഡി'യുടെ ഭാഗമാവാന്‍ മോഹൻലാൽ ഹൈദരാബാദിലേക്ക്; വീഡിയോ

പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ബ്രോ ഡാഡി'യുടെ ഭാഗമാവാന്‍ മോഹന്‍ലാല്‍ ഹൈദരാബാദിലേക്ക്. ജൂലായ് ഇരുപതിന് മോഹൻലാൽ ഷൂട്ടിംഗ് ലൊക്കേഷനിൽ ജോയിൻ ചെയ്യും. സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ സിനിമാ ചിത്രീകരണത്തിന് അനുമതി നൽകാതിരുന്ന സാഹചര്യത്തിലാണ് തെലങ്കാനയിലേക്ക് ഷൂട്ടിംഗ് മാറ്റിയത്. ഹൈദരാബാദിലേക്കുള്ള വിമാനയാത്രയ്ക്കായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ മോഹന്‍ലാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയതോടെ 'ബ്രോ ഡാഡി' ടീം നിലവിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ചയ്ക്കു ശേഷം ചിത്രീകരണം കേരളത്തിലേക്ക് മാറ്റും. അതേസമയം മുന്നോട്ടുള്ള സിനിമാ ചിത്രീകരണത്തിന് മാർഗ്ഗരേഖ നിശ്ചയിക്കാൻ മലയാള സിനിമാ രംഗത്തെ സംഘടനകളുടെ സംയുക്തയോഗത്തിൽ തീരുമാനമായിട്ടുണ്ട്. നാളെ വൈകിട്ട് ഇതിനായുള്ള മാർഗ്ഗരേഖ തയ്യാറാക്കും. ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തവരെയും ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് ആയവരെയും മാത്രമേ ഷൂട്ടിംഗില്‍ പങ്കെടുപ്പിക്കാവൂ എന്നാണ് സംഘടനകളുടെ നിർദ്ദേശം.

No stories found.
The Cue
www.thecue.in