വൈറലായി മോഹൻലാലിന്റെ കൈയ്യിലെ ടാറ്റു

 വൈറലായി മോഹൻലാലിന്റെ കൈയ്യിലെ ടാറ്റു

മോഹൻലാലിന്റെ കൈയ്യിലെ ടാറ്റുവിനെക്കുറിച്ചാണ് നെറ്റിസൺസിന്റെ ചർച്ച. ഇന്നലെ നടന്ന ബിഗ് ബോസ് ഷോയിലാണ് മോഹൻലാലിന്റെ കൈയ്യിലെ പുതിയ ടാറ്റൂ ശ്രദ്ധയിൽപ്പെട്ടത്. ടാറ്റൂവിനെക്കുറിച്ച് ബിഗ്‌ബോസ് താരങ്ങൾ മോഹൻലാലിനോട് ചോദിച്ചപ്പോൾ മറുപടി ചിരിയിൽ അദ്ദേഹം ഒതുക്കി. ബറോസ് എന്നാണ് താരം തന്റെ കയ്യിലെ ടാറ്റുവിൽ എഴുതിയിരിക്കുന്നത്.

മോഹന്‍ലാല്‍ സംവിധായകനാകുന്ന ചിത്രമാണ് ബറോസ്. ആദ്യ ഷെഡ്യൂളില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടാത്ത രംഗങ്ങളാണ് ഷൂട്ട് ചെയ്തത്. സന്തോഷ് ശിവനാണ് ഛായാഗ്രാഹകന്‍. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്.

ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ജിജോ പുന്നൂസാണ് തിരക്കഥയും ടെക്‌നിക്കല്‍ ഡയറക്ടറും. പൃഥ്വിരാജ് ബറോസില്‍ പ്രധാന റോളിലുണ്ട്. പൃഥ്വിരാജ് ഉള്‍പ്പെട്ട രംഗങ്ങള്‍ കഴിഞ്ഞയാഴ്ച കൊച്ചിയില്‍ പൂര്‍ത്തിയാക്കിയിരുന്നു. ബറോസ് പൂര്‍ത്തിയാക്കിയാണ് പൃഥ്വിരാജ് കടുവയില്‍ ജോയിന്‍ ചെയ്തത്.

സംവിധായകന്റെ ഗെറ്റപ്പിലുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയയിൽ ചർച്ചയായിരുന്നു. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

No stories found.
The Cue
www.thecue.in