ജിജോക്കൊപ്പം മോഹൻലാൽ, ജോർജ്കുട്ടിയല്ല ഇനി ബറോസിലെ ഭൂതം

ജിജോക്കൊപ്പം മോഹൻലാൽ, ജോർജ്കുട്ടിയല്ല  ഇനി ബറോസിലെ ഭൂതം

മോഹൻലാൽ ആദ്യമായി സംവിധായകന്റെ തൊപ്പിയണിയുന്ന ബറോസിന്റെ ചിത്രീകരണം ആരംഭിക്കുന്ന വാർത്ത ആരാധകർക്കിടയിൽ വലിയ പ്രതീക്ഷകളാണ് ഉണർത്തിയിരിക്കുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷന്റെ ചിത്രങ്ങൾ താരങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. മോഹൻലാൽ തന്നെയാണ് സിനിമയിൽ പ്രധാനകഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത് . സന്തോഷ് ശിവനാണ് സിനിമയോ ഛായാഗ്രാഹകൻ. ബറോസിന്റെ ഭാഗമാകുന്നതിന്റെ സന്തോഷം അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചു. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത  ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പ്രശസ്ത കലാ സംവിധായകനായ സന്തോഷ് രാമനാണ് സിനിമയുടെ പ്രൊഡക്ഷൻ ഡിസൈൻ.

ജിജോക്കൊപ്പം മോഹൻലാൽ, ജോർജ്കുട്ടിയല്ല  ഇനി ബറോസിലെ ഭൂതം
രണ്ട് മാസം ഷൂട്ടിന് ബ്രേക്ക്; ബറോസ് ഏപ്രിൽ ആദ്യം

പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം

സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ദ ഹ്യൂമന്‍ കോണ്‍്ട്രാക്ട്, റാംബോ, സെക്‌സ് ആന്‍ഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗോവയിലാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. ഇന്ത്യയ്ക്കും ആഫ്രിക്കയ്ക്കും പോര്‍ച്ചുഗീസിനും ഇടയില്‍ നിലനിന്നിരുന്ന കടല്‍ മാര്‍ഗമുള്ള വ്യാപാരവും ബന്ധവും സിനിമയുടെ ഇതിവൃത്തമാകും. മോഹന്‍ലാലിന്റെ സ്വപ്നപദ്ധതിയായാണ് സിനിമ വരുന്നത്.

AD
No stories found.
The Cue
www.thecue.in