ലാലേട്ടാ,ഇനി എത്ര കുത്തേണ്ടി വരും? അപ്പം തിന്നാ പോരേ,കുഴി എണ്ണണോ?; ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി മോഹൻലാൽ

ലാലേട്ടാ,ഇനി എത്ര കുത്തേണ്ടി വരും? 
അപ്പം തിന്നാ പോരേ,കുഴി എണ്ണണോ?; ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി മോഹൻലാൽ

മോഹൻലാൽ ജീത്തു ജോസഫ് സിനിമ ദൃശ്യം 2 വിന്റെ റിലീസിന് മുന്നോടിയായി ആരാധകരുടെ ചോദ്യങ്ങൾക്ക് ട്വിറ്ററിൽ മറുപടി നൽകിയിരിക്കുകയാണ് നടൻ മോഹൻലാൽ. ആസ്ക് മോഹൻലാൽ എന്ന ഹാഷ്ടാഗിലാണ് മോഹൻലാലിനോട് ചോദ്യങ്ങൾ ചോദിക്കേണ്ടത്. ആരാധകരുടെ ചോദ്യങ്ങൾക്ക് രസകരമായ മറുപടികളാണ് മോഹൻലാൽ നൽകിയത്.

ദൃശ്യം 2 തീയറ്ററിൽ റിലീസ് ചെയ്യുമോ എന്ന ചോദ്യത്തിന് സാധ്യതയുണ്ടെന്നായിരുന്നു മോഹൻലാലിന്റെ മറുപടി.

ലാലേട്ടന്റെ പ്രിയപ്പെട്ട കാർട്ടൂൺ ഏതാണെന്നാണ് മറ്റൊരു ആരാധകന്റെ ചോദ്യം. ഇതിന് മറുപടിയായി ബോബനും മോളിയും എന്നായിരുന്നു മോഹൻലാൽ നൽകിയ മറുപടി. മറ്റൊരു രസകരമായ ചോദ്യം ഇങ്ങനെയാണ്, 'ലാലേട്ടാ, ഇനി എത്ര കുത്തേണ്ടി വരും?' ഇതിന് മോഹൻലാലിന്റെ മറുപടി ഇങ്ങനെ, "അപ്പം തിന്നാ പോരേ, കുഴി എണ്ണണോ?"

ദാസനേയും വിജയനേയും മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞ ആരാധകനോട് താനും മിസ്സ് ചെയ്യുന്നു എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. മറ്റൊരു ചോദ്യം ഇങ്ങനെ, "അമ്മയുടെ പുതിയ ചിത്രത്തിൽ കില്ലർ റോൾ ചെയ്യുന്നത് ലാലേട്ടൻ ആണെന്ന് പറഞ്ഞാൽ അതേയെന്ന് പറയുമോ"? എങ്ങനെ അറിഞ്ഞു എന്നായിരുന്നു മോഹൻലാലിന‍്റെ മറുചോദ്യം.

No stories found.
The Cue
www.thecue.in