'തിരക്കഥകൾ ലൂസിഫറിന്റെത് പോലെ എൻഗേജിങ് ആകണം, പ്രേക്ഷകരോട് ആശയവിനിമയം ചെയ്യണം'; മോഹൻലാൽ

'തിരക്കഥകൾ ലൂസിഫറിന്റെത് പോലെ എൻഗേജിങ് ആകണം, പ്രേക്ഷകരോട് ആശയവിനിമയം ചെയ്യണം'; മോഹൻലാൽ

ലൂസിഫർ സിനിമയുടേത് എൻഗേജിങ് ആയ തിരക്കഥയാണെന്ന് നടൻ മോഹൻലാൽ. പ്രേക്ഷകരോട് ആശയവിനിമയം ചെയ്യുന്ന എന്തെങ്കിലും തിരക്കഥയിൽ ഉണ്ടായിരിക്കണമെന്നും പരിശീലനത്തിലൂടെയാണ് അത് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാല്പത്തി മൂന്നു വർഷം നീണ്ട സിനിമ ജീവിതത്തിൽ എപ്രകാരമാണ് തിരക്കഥകൾ തിരഞ്ഞെടുക്കുന്നത് എന്ന ചോദ്യത്തിന് ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

തിരക്കഥകൾ എൻഗേജിങ് ആയിരിക്കണം

എന്റെ സംവിധായകരെയും തിരക്കഥയെയും ഞാൻ വിശ്വസിക്കുന്നു. വിജയത്തിന്റെ ഫോർമുലകളോ രഹസ്യങ്ങളോ ഞങ്ങൾക്ക് അറിയില്ല. പ്രേക്ഷകരോട് ആശയവിനിമയം ചെയ്യുന്ന എന്തെങ്കിലും തിരക്കഥയിൽ ഉണ്ടായിരിക്കണം. തിരക്കഥ വായിക്കുമ്പോൾ അത് നിങ്ങളെ ആഴത്തിൽ സ്വാധീനിക്കണം. അതെല്ലാം ഒരു പരിശീലനത്തിലൂടെ കിട്ടുന്നതാണ്. തിരക്കഥയുടെ എല്ലാ കാര്യങ്ങളും മികച്ചതാണെന്ന് പറയുവാൻ കഴിയില്ല. തിരക്കഥാ രചനയിൽ എന്തെങ്കിലും മാനദണ്ഡങ്ങൾ ഉള്ളതായി കരുതുന്നില്ല. ചില കാര്യങ്ങൾ ഉൾപ്പെടുത്തിയാൽ കുറച്ചു കൂടി മികച്ചതാകുമെന്നുള്ള അഭിപ്രായങ്ങൾ ഞാൻ മുന്നോട്ടു വെക്കാറുണ്ട്. ലൂസിഫർ സിനിമയെ പോലെ എൻഗേജിങ് ആയ തിരക്കഥ ആയിരിക്കണം. തിരക്കഥ വായിക്കുന്ന സമയത്ത് ഒന്നും തന്നെ തോന്നുകയില്ലായിരിക്കാം. എന്നാൽ പിന്നീടായിരിക്കും നിങ്ങളുടെ കഥാപാത്രം വളരെ മികച്ചതാണെന്നും അത് മനോഹരമായി അവതരിപ്പിച്ചിരുന്നെങ്കിൽ നന്നാകുമായിരുവെന്നു തോന്നുക. ചിലപ്പോൾ കഥ നല്ലതായിരിക്കും എന്നാൽ നല്ലതുപോലെ അവതരിപ്പിച്ചില്ലെങ്കിൽ പ്രേക്ഷകർ സ്വീകരിക്കില്ല. അതിനാൽ ഓരോ ചിത്രത്തിനും ഓരോ വേഗതയുണ്ട്. ക്യാമറയും ഷൂട്ടിംഗ് രീതിയും പ്രത്യേകം ശ്രദ്ധിക്കണം.

ചിലപ്പോൾ നല്ല തിരക്കഥകൾ തിരക്കഥയാക്കുമ്പോൾ മോശം സിനിമകൾ ഉണ്ടാകാറുണ്ട്. അത് തിരക്കഥയെ സമീപിക്കുന്നതിൽ വരുന്ന പാളിച്ച കൊണ്ടാണ് സിനിമകൾ മോശമാകുന്നത്. ഓരോ സിനിമയ്ക്കും ആത്മാവുണ്ട്. ചിലപ്പോൾ കഥാപാത്രം ആകാം അല്ലെങ്കിൽ ഒരു രംഗമാകാം, സിനിമ കണ്ട് തിരികെ പോരുമ്പോൾ ആ കാഴ്ചയിൽ നിന്നും എന്തെങ്കിലും നിങ്ങളെ സ്വാധീനിക്കണം.

AD
No stories found.
The Cue
www.thecue.in