ക്രൈം ചെയ്യുന്നത് അമ്മ; ദൃശ്യത്തിന്റെ ഹോളിവുഡ് റീമേക്കിൽ ഹിലരി സ്വാങ്ക്


ക്രൈം ചെയ്യുന്നത് അമ്മ; ദൃശ്യത്തിന്റെ ഹോളിവുഡ് റീമേക്കിൽ ഹിലരി സ്വാങ്ക്

ദൃശ്യ 2 വിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകർ. റിലീസ് ചെയ്ത് നാല് ദിവസനങ്ങൾ കൊണ്ട് തന്നെ ഒരു കോടിക്കുമേൽ ആളുകളാണ് സിനിമയുടെ ട്രെയ്‌ലർ കണ്ടിരിക്കുന്നത്. എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും സിംഹള, ചൈനീസ് ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ട ചിത്രമായിരുന്നു 'ദൃശ്യം'. ഇപ്പോൾ ഹോളിവുഡിൽ നിന്നും സിനിമയുടെ റീമേക്കിനെക്കുറിച്ചുള്ള അന്വേഷങ്ങൾ വന്നിരുന്നതായി സംവിധായകൻ ജീത്തു ജോസഫ് വെളിപ്പെടുത്തിയിരിക്കുന്നു. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്ന് ജീത്തുവിന്‍റെ പ്രതികരണം

ജീത്തു ജോസഫിന്റെ പ്രതികരണം

ഹോളിവുഡ് റീമേക്കിന്‍റെ സാധ്യതകളെക്കുറിച്ച് ഒരാള്‍ അന്വേഷിച്ചിരുന്നു . അയ്യാൾ ആവശ്യപ്പെട്ടതനുസരിച്ച് ദൃശ്യത്തിന്‍റെ ഇംഗ്ലീഷിലുള്ള തിരക്കഥ അയച്ചുകൊടുത്തു. സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയാണ് ഹോളിവുഡിൽ ആലോചിക്കുന്നത്. ഹിലാരി സ്വാങ്കിനെയാണ് ആ വേഷത്തിലേക്ക് അണിയറക്കാര്‍ ഉദ്ദേശിക്കുന്നത്. നായകന് പകരം നായിക പ്രധാന കഥാപാത്രമാവുന്ന ചിത്രത്തിന്‍റെ സാധ്യതയെക്കുറിച്ചാണ് അവർ ചോദിച്ചത്. ഹോളിവുഡില്‍ വര്‍ക്ക് ചെയ്യുന്ന ഒരു ഇന്ത്യക്കാരനാണ് സമീപിച്ചത്. പെണ്‍കുട്ടിയുടെ അമ്മ ക്രൈം ചെയ്യുന്നതായിട്ട്. തിരക്കഥ വേണമെന്ന് പറഞ്ഞതനുസരിച്ച് ദൃശ്യത്തിന്‍റെ ഇംഗ്ലീഷ് വെര്‍ഷന്‍ സ്ക്രിപ്റ്റും സിനിമയും അയച്ചുകൊടുത്തു. ഒന്നൊന്നര മാസമായി അത് അയച്ചിട്ട്. എന്തെങ്കിലും പുരോഗതിയുണ്ടോ എന്ന് അറിയില്ല. പ്രോജക്ട് യാഥാര്‍ഥ്യമായാല്‍ ഹോളിവുഡില്‍ നിന്നായിരിക്കും സംവിധായകൻ.

രണ്ടു തവണ ഓസ്കാർ പുരസ്കാരം നേടിയ നടിയും നിർമ്മാതാവുമാണ് ഹിലാരി സ്വാൻക്. ഗോൾഡൻ ഗ്ലോബ്, ക്രിട്ടിക്സ് ചോയ്സ്, സ്ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് പുരസ്കാരങ്ങളും പലപ്പോഴായി ലഭിച്ചിട്ടുണ്ട്. ക്യാമ്പ് വൈല്‍ഡര്‍, ബോയ്‍സ് ഡോണ്‍ട് ക്രൈ, മില്യണ്‍ ഡോളര്‍ ബേബി, ദി ഗിഫ്റ്റ്, ഇന്‍സോമ്‍നിയ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഇന്ത്യന്‍ റീമേക്കുകള്‍ക്കു പുറമെ ദൃശ്യത്തിന്‍റെ സിംഹള ഭാഷയിലെ റീമേക്ക് ധര്‍മ്മയുദ്ധയ എന്ന പേരില്‍ 2017ലാണ് പുറത്തെത്തിയത്. ചൈനീസ് റീമേക്ക് ആയ ഷീപ്പ് വിത്തൗട്ട് എ ഷെപ്പേഡ് 2019ലും പുറത്തെത്തി. ദൃശ്യത്തെ ആസ്പദമാക്കി ചൈനീസ് ഭാഷയില്‍ ഒരു വെബ് സിരീസിനുള്ള ആലോചനകളും പുരോഗമിക്കുന്നുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in