‘സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള’, ഐ പി എൽ കലാശപോരാട്ടം കാണാൻ മോഹൻലാൽ

‘സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള’, ഐ പി എൽ കലാശപോരാട്ടം കാണാൻ മോഹൻലാൽ

Published on

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കലാശപോരാട്ടം കാണാൻ മോഹൻലാൽ. ഇത്തവണ മുംബൈ ഇന്ത്യൻസ്–ഡൽഹി ക്യാപിറ്റൽസ് പോരാട്ടം കാണാൻ വിശിഷ്ടാതിഥിയായി മോഹൻലാലും ഗാലറിയിലുണ്ടാകും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. തൊടുപുഴയിൽ വെച്ച് നടന്ന ദൃശ്യം 2ന്റെ ഷൂട്ടിങിന് ശേഷം ലാൽ ദുബായിലേക്ക് പോകുന്നു എന്ന വാർത്ത പരന്നെങ്കിലും താരത്തിന്റെ ഐ പി എൽ സാന്നിധ്യം ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല. ‘സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള’ എന്നു വിശേഷിപ്പിച്ചാണ് കമന്‍റേറ്റര്‍ മോഹന്‍ലാലിനെ സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചത്.

ഐപിഎലിലെ അഞ്ചാം കിരീടം ഉന്നം വെച്ചാണ് നിലവിലെ ചാംപ്യൻമാർ കൂടിയായ മുംബൈ ഇന്ത്യൻസ് ഇത്തവണ കളത്തിലിറങ്ങുന്നത്. മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബാറ്റിങ് തിരഞ്ഞെടുത്തിരിക്കുകയാണ്. ഐപിഎൽ ചരിത്രത്തിലാദ്യമായി ഫൈനൽ കളിക്കുന്നതിന്റെ ആവേശത്തിലാണ് ഡൽഹി ക്യാപിറ്റൽസ്.

നവംബര്‍ പകുതിയോടെ ആരംഭിക്കാനിരിക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയാകും ഇനി മോഹന്‍ലാല്‍ നാട്ടിൽ തിരികെയെത്തുക. ബി. ഉണ്ണികൃഷ്ണനാണ് സംവിധാനം. പാലക്കാടാണ് ലൊക്കേഷന്‍.

logo
The Cue
www.thecue.in