തൊണ്ടിമുതലിന് ശേഷം വീണ്ടും നിമിഷയും സുരാജും; 'മഹത്തായ ഭാരതീയ അടുക്കള'യുമായി ജിയോ ബേബി

തൊണ്ടിമുതലിന് ശേഷം വീണ്ടും നിമിഷയും സുരാജും;   'മഹത്തായ ഭാരതീയ അടുക്കള'യുമായി ജിയോ ബേബി

'കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ്' എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിമിഷ സജയനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നടന്‍ പൃഥ്വിരാജാണ് പുറത്തിറക്കിയത്.

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിന് ശേഷം നിമിഷയും സുരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍'. വധുവരന്മാരുടെ കല്യാണ ഫോട്ടോയുമായാണ് ഫസ്റ്റ് ലുക്ക്. സംവിധായകന്‍ തന്നെ തിരക്കഥയൊരുക്കിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ്.

സാലു കെ തോമസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീതം. ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിംഗും ജിതിന്‍ ബാബു കലാസംവിധാനവും നിര്‍വഹിക്കുന്നു.

ശ്രദ്ധിക്കപ്പെട്ട 'രണ്ട് പെണ്‍കുട്ടികള്‍', 'കുഞ്ഞുദൈവം' എന്നി ചിത്രങ്ങള്‍ ഒരുക്കിയ ജിയോ ബേബി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍'. മുന്‍ ചിത്രമായ 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്' കൊവിഡ് കാലത്ത് നേരിട്ട് ടെലിവിഷന്‍ റിലീസ് ചെയ്ത ആദ്യ മലയാളചിത്രവുമായിരുന്നു.

തൊണ്ടിമുതലിന് ശേഷം വീണ്ടും നിമിഷയും സുരാജും;   'മഹത്തായ ഭാരതീയ അടുക്കള'യുമായി ജിയോ ബേബി
ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രൻ ഒന്നിക്കുന്ന 'കാണെക്കാണെ'; ഒക്ടോബർ പകുതിയോടെ ലൊക്കേഷനിലേയ്ക്ക്

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

The Cue
www.thecue.in