ബ്രാന്‍ഡും വിലയും വരെ കണ്ടെത്തി; വൈറല്‍ വീഡിയോയില്‍ മോഹന്‍ലാല്‍ അണിഞ്ഞ ഷര്‍ട്ടിന് പിന്നാലെ ആരാധകര്‍
ബ്രാന്‍ഡും വിലയും വരെ കണ്ടെത്തി; വൈറല്‍ വീഡിയോയില്‍ മോഹന്‍ലാല്‍ അണിഞ്ഞ ഷര്‍ട്ടിന് പിന്നാലെ ആരാധകര്‍

ദൃശ്യം രണ്ടാം ഭാഗത്തിന്റെ ലൊക്കേഷനിലേക്ക് മോഹന്‍ലാല്‍ എത്തുന്ന ചിത്രമായിരുന്നു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. താരത്തിന്റെ ഫാന്‍സ് ക്ലബായിരുന്നു വീഡിയോ പുറത്ത് വിട്ടത്. 15 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

വീഡിയോ വൈറലായതിന് പിന്നാലെ വീഡിയോയില്‍ മോഹന്‍ലാല്‍ ധരിച്ച ഷര്‍ട്ടിന്റെ വില വരെ സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുകയാണ്. ഇറ്റാലിയന്‍ ലക്ഷ്വറി ക്ലോത്തിങ് ബ്രാന്‍ഡ് ആയ പോള്‍ ആന്‍ഡ് ഷാര്‍ക്കിന്റെ ഷര്‍ട്ടായിരുന്നു താരം ധരിച്ചിരുന്നത്.

പോള്‍ ആന്‍ഡ് ഷാര്‍ക്കിന്റെ വൈറ്റ് നിറത്തിലുള്ള ഷര്‍ട്ടിന് വിവിധ മോഡലുകളുണ്ട്. ഏകദേശം 250 യുഎസ് ഡോളറാണ് വില. അതായത് ഒരു ഷര്‍ട്ടിന് ഏകദേശം 18,300 രൂപ നല്‍കേണ്ടി വരും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബ്രാന്‍ഡും വിലയും വരെ കണ്ടെത്തി; വൈറല്‍ വീഡിയോയില്‍ മോഹന്‍ലാല്‍ അണിഞ്ഞ ഷര്‍ട്ടിന് പിന്നാലെ ആരാധകര്‍
ലഞ്ച് ബ്രേക്കിൽ ലുഡോ കളിച്ച് ജോർജുകുട്ടിയും കുടുംബവും, തൊടുപുഴയിലെ വീട്ടിൽ നിന്നും തൽസമയം

തൊടുപുഴയിലാണ് ദൃശ്യം 2ന്റ ചിത്രീകരണം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ 21നായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ആദ്യഘട്ട ചിത്രീകരണം കൊച്ചിയിലായിരുന്നു. തൊടുപുഴയിലെ ജോര്‍ജുകുട്ടിയുടെ വീട്ടിലെ രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാര്‍, മുരളി ഗോപി, ഗണേഷ് കുമാര്‍, സുമേഷ്, ആദം അയൂബ്, അഞ്ജലി നായര്‍, അജിത് കൂത്താട്ടുകുളം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

Related Stories

The Cue
www.thecue.in