'ഈ ആണുങ്ങള്‍ ഒരിക്കലും മാറില്ല', ബിജെപി അനുഭാവികളുടെ വെറുപ്പിന് കാരണം താന്‍ ഹത്രാസ് സംഭവത്തെ അപലപിച്ചതെന്ന് ചിന്മയി

'ഈ ആണുങ്ങള്‍ ഒരിക്കലും മാറില്ല', ബിജെപി അനുഭാവികളുടെ വെറുപ്പിന് കാരണം താന്‍ ഹത്രാസ് സംഭവത്തെ അപലപിച്ചതെന്ന് ചിന്മയി

സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങളും, അധിക്ഷേപ പരാമര്‍ശങ്ങളും നടത്തുന്നവര്‍ക്കെതിരെ ഗായിക ചിന്മയി. ഇത്തരം പുരുഷന്മാര്‍ ഒരിക്കലും മാറാന്‍ പോകുന്നില്ലെന്നും, ഇവാരാണ് അധികാരത്തില്‍ വരാന്‍ ആഗ്രഹിക്കുന്നതെന്നും ചിന്മയി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അവര്‍ അല്‍പം വ്യത്യസ്തമായി പെരുമാറിയിരുന്നെങ്കില്‍, താന്‍ തന്റെ മനസ് മാറ്റുമായിരുന്നുവെന്നും, ബിജെപി അനുഭാവികളുടെ വെറുപ്പിന് കാരണം താന്‍ ഹത്രാസ് സംഭവത്തെ അപലപിച്ചതെന്ന് ചിന്മയി കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'ആലൂര്‍ ഷാനവാസിന്റെയും വൈരമുത്തുവിന്റയും അനുഭാവികള്‍ അപമാനിക്കുന്നതിന് പുതിയ തലമാണ് അനുവര്‍ത്തിക്കുന്നത്. ഇവരാണ് അധികാരത്തില്‍ വരാന്‍ ആഗ്രഹിക്കുന്നത്. തങ്ങള്‍ക്കറിയാവുന്ന ബലാത്സംഗ-പീഡന കേസുകളിലെ പ്രതികള്‍ക്ക് വേണ്ടി എന്തു ചെയ്യുന്നവര്‍ ഇവരാണ്. അത് തെളിയിക്കപ്പെട്ടു. ഇവര്‍ അല്‍പം വ്യത്യസ്തമായി പെരുമാറിയിരുന്നെങ്കില്‍ ഞാന്‍ എന്റെ മനസ് മാറ്റുമായിരുന്നു. പക്ഷെ ഈ പൂരുഷന്മാര്‍ ഒരിക്കലും മാറില്ല.

എന്റെ അധിക്ഷേപിക്കാന്‍ തിരക്കുകൂട്ടുന്ന പുരുഷന്മാര്‍ വിദ്യാഭ്യാസമില്ലാത്തവരാണ്. ഹത്രാസ് സംഭവത്തെ അപലപിച്ചതുകൊണ്ടാണ് ബിജെപി അനുഭാവികള്‍ എന്നെ വെറുക്കുന്നത്.

എല്ലാത്തിനും ഉപരി, എല്ലാവര്‍ക്കും ഒരേ രക്തമാണ്, ബിജെപി, ഡിഎംകെ, ജാതി, മതം. അവര്‍ എല്ലാം സ്ത്രീകളെ അപമാനിക്കുന്നു. ദയവായി കമന്റ് സെക്ഷന്‍ പരിശോധിക്കുക, നിങ്ങള്‍ വോട്ട് ചെയ്യാന്‍ പാടില്ലാത്ത പുരുഷന്മാരെയും അവരുടെ പാര്‍ട്ടികളെയും ശ്രദ്ധിക്കുക.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Aloor Shanavas and Vairamuthu supporters indulging in a whole new level of shaming, insulting. These are the men who...

Posted by Chinmayi Sripada on Friday, October 9, 2020

Related Stories

The Cue
www.thecue.in