ലഞ്ച് ബ്രേക്കിൽ ലുഡോ കളിച്ച് ജോർജുകുട്ടിയും കുടുംബവും, തൊടുപുഴയിലെ വീട്ടിൽ നിന്നും തൽസമയം

ലഞ്ച് ബ്രേക്കിൽ ലുഡോ കളിച്ച് ജോർജുകുട്ടിയും കുടുംബവും, തൊടുപുഴയിലെ വീട്ടിൽ നിന്നും തൽസമയം

ദൃശ്യം 2 സെറ്റിൽ നിന്നും വീണ്ടുമൊരു എക്സ്ക്ലൂസീവ് ചിത്രം പങ്കുവെച്ച് ജീത്തു ജോസഫ്. ചിത്രീകരണത്തിനിടയിലെ ലഞ്ച് ബ്രേക്കിൽ മോഹൻലാലും മീനയും എസ്തറും അൻസിബയും ചേർന്ന് ലുഡോ കളിക്കുന്ന ചിത്രമാണ് സംവിധായകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ദൃശ്യം 2 ലൊക്കേഷൻ ചിത്രങ്ങൾക്ക് പ്രേക്ഷകർക്കിടയിൽ വലിയ ​സ്വീകാര്യതയാണ്. മുമ്പ് ജീത്തു പങ്കുവെച്ച ജോർജുകുട്ടിയുടെ ഫാമിലി ഫോട്ടോയ്ക്കും സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണമായിരുന്നു.

സെപ്റ്റംബർ 21നായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ആദ്യഘട്ടം കൊച്ചിയിലും പിന്നീട് തൊടുപുഴയിലുമായാണ് ചിത്രീകരണം. തൊടുപുഴയിലെ ജോർജുകുട്ടിയുടെ വീട്ടിലെ രം​ഗങ്ങളാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.

ലോക്ക്ഡൗണിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യചിത്രമാണ് 'ദൃശ്യം 2'. കൊച്ചിയിലായിരുന്നു ഇന്‍ഡോര്‍ സീനുകള്‍ ചിത്രീകരിച്ചത്. സെപ്റ്റംബര്‍ പതിനാലിന് തുടങ്ങാനിരുന്ന ഷൂട്ടിങ് സെറ്റ് സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാകേണ്ടതിനാല്‍ നീട്ടുകയായിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ഷൂട്ടിംഗെന്ന് ആന്റണി പെരുമ്പാവൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ക്രൂ അംഗങ്ങള്‍ കൊവിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ദൃശ്യം ആദ്യഭാഗത്തിലെ പ്രധാന അഭിനേതാക്കള്‍ ദൃശ്യം സെക്കന്‍ഡിലും ഉണ്ടാകും. കൊവിഡിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ച റാമിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒരുമിക്കുന്ന ചിത്രവുമാണ് ദൃശ്യം സെക്കന്‍ഡ്.

Related Stories

No stories found.
logo
The Cue
www.thecue.in