ഒരു മണിക്കൂർ ടെലിസിനിമയുമായി ഇന്ദ്രജിത്തും ജോജുവും, 'ഹലാൽ ലൗ സ്റ്റോറി' ട്രെയ്ലർ

ഒരു മണിക്കൂർ ടെലിസിനിമയുമായി  ഇന്ദ്രജിത്തും ജോജുവും, 'ഹലാൽ ലൗ സ്റ്റോറി' ട്രെയ്ലർ

'സുഡാനി ഫ്രം നൈജീരിയ'യ്ക്ക് ശേഷം സംവിധായകന്‍ സക്കരിയ ഒരുക്കുന്ന ചിത്രം ഹലാല്‍ ലവ് സ്റ്റോറിയുടെ ട്രെയ്ലർ പുറത്തിറങ്ങി. ഓർത്തഡോക്സ് മുസ്ലീം കുടുംബത്തിലെ തൗഫീക്ക് എന്ന ചെറുപ്പക്കാരന് ഒരു സിനിമ പിടിക്കണം. അതും ഹലാലായി ചെയ്യണം. അതായത് മുസ്ലീം നിയമങ്ങൾ പ്രകാരം ചെയ്യാൻ പാടുളളത് മാത്രം ഉൾപ്പെടുത്തി ഒരു സിനിമ. അതിനായുളള തൗഫീക്കിന്റെ കഷ്ടപ്പാടുകളാണ് ട്രെയ്ലറിൽ പറയുന്നത്.

ഷറഫുദ്ദീൻ തൗഫീക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയ്ക്കുളളിലെ സിനിമയിൽ ജോജോ ജോർജ് സംവിധായകനായും ഇന്ദ്രജിത്ത് സുകുമാരൻ, ഗ്രേസ് ആന്റണി എന്നിവർ അഭിനേതാക്കളായും എത്തുന്നു. പാർവതി തിരുവോത്ത്, സൗബിൻ ഷാഹിർ, എന്നിവരെ സിനിമയിലെ മറ്റ് അണിയറപ്രവർത്തകരായും ട്രെയ്ലറിൽ കാണാം. കോമഡി-ഡ്രാമ ഴോണറിൽ വരുന്ന ചിത്രം ഒക്ടോബര്‍ 15 ന്‌ ആമസോണ്‍ പ്രൈമിലൂടെ വേള്‍ഡ് വൈഡ് റിലീസിന് ഒരുങ്ങുകയാണ്.

ഒരു മണിക്കൂർ ടെലിസിനിമയുമായി  ഇന്ദ്രജിത്തും ജോജുവും, 'ഹലാൽ ലൗ സ്റ്റോറി' ട്രെയ്ലർ
'എ ഹ്യൂമറസ് ജേർണി ഓഫ് ലവ്', 'ഹലാല്‍ ലവ് സ്റ്റോറി' ഒക്ടോബര്‍ 15ന് ആമസോൺ പ്രൈമിൽ

സംവിധായകന്‍ സക്കരിയയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് തിരക്കഥ. ഒപിഎം സിനിമാസ്, പപ്പായ ഫിലിംസ്, അവര്‍ ഹുഡ് എന്നീ ബാനറുകളില്‍ ആഷിക് അബു, ജെസ്‌ന ആഷിം, ഹര്‍ഷാദ് അലി, സക്കരിയ, മുഹസിന്‍ പരാരി,സൈജു ശ്രീധരന്‍, അജയ് മേനോന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. അജയ് മേനോന്‍ ക്യാമറയും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ബിജിബാലും, ഷഹബാസ് അമനും റെക്‌സ് വിജയനും ചേര്‍ന്നാണ് ഗാനങ്ങള്‍.

Related Stories

The Cue
www.thecue.in