'എ ഹ്യൂമറസ് ജേർണി ഓഫ് ലവ്', 'ഹലാല്‍ ലവ് സ്റ്റോറി' ഒക്ടോബര്‍ 15ന് ആമസോൺ പ്രൈമിൽ

'എ ഹ്യൂമറസ് ജേർണി ഓഫ് ലവ്', 'ഹലാല്‍ ലവ് സ്റ്റോറി' ഒക്ടോബര്‍ 15ന് ആമസോൺ പ്രൈമിൽ
Published on

'സുഡാനി ഫ്രം നൈജീരിയ'യുടെ സംവിധായകന്‍ സക്കരിയയുടെ രണ്ടാം ചിത്രം ഹലാല്‍ ലവ് സ്റ്റോറിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഒക്ടോബര്‍ 15 ന്‌ ആമസോണ്‍ പ്രൈമിലൂടെ വേള്‍ഡ് വൈഡ് റിലീസിന് ഒരുങ്ങുകയാണ് ചിത്രം.

'എ ഹ്യൂമറസ് ജേർണി ഓഫ് ലവ്', 'ഹലാല്‍ ലവ് സ്റ്റോറി' ഒക്ടോബര്‍ 15ന് ആമസോൺ പ്രൈമിൽ
കളറായി ‘ഹലാല്‍ ലവ് സ്റ്റോറി’, സുഡാനിക്ക് ശേഷം സക്കരിയ

ഇന്ദ്രജിത്ത് സുകുമാരന്‍, ഗ്രേസ് ആന്റണി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ സിനിമയില്‍ പാര്‍വതി തിരുവോത്ത്, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

സംവിധായകന്‍ സക്കരിയയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് തിരക്കഥ. ഒപിഎം സിനിമാസ്, പപ്പായ ഫിലിംസ്, അവര്‍ ഹുഡ് എന്നീ ബാനറുകളില്‍ ആഷിക് അബു, ജെസ്‌ന ആഷിം, ഹര്‍ഷാദ് അലി, സക്കരിയ, മുഹസിന്‍ പരാരി,സൈജു ശ്രീധരന്‍, അജയ് മേനോന്‍ എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്.അജയ് മേനോന്‍ ക്യാമറയും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും ബിജിബാലും, ഷഹബാസ് അമനും റെക്‌സ് വിജയനും ചേര്‍ന്നാണ് ഗാനങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in