പൃഥ്വിരാജ് ചേരില്ലെന്നാണ് പിള്ളേര് സെറ്റ് പറയുന്നത്, സുരേഷ് ഗോപി തന്നെ മതിയെന്ന് കുറുവച്ചന്‍

പൃഥ്വിരാജ് ചേരില്ലെന്നാണ് പിള്ളേര് സെറ്റ് പറയുന്നത്, സുരേഷ് ഗോപി തന്നെ മതിയെന്ന് കുറുവച്ചന്‍

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന സിനിമയുടെ വിവാദത്തിന് പിന്നാലെ സിനിമയുടെ പ്രമേയം തന്റെ ജീവിതത്തില്‍ നിന്നെടുത്തതാണെന്ന അവകാശവാദവുമായി പാലാ സ്വദേശി കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ രംഗത്ത് വന്നിരുന്നു. മോഹന്‍ലാലിനെ നായകനാക്കി 21 വര്‍ഷം മുമ്പ് രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് തന്റെ ജീവിതം സിനിമയാക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും കുറുവച്ചന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മോഹന്‍ലാല്‍ ആണ് തന്റെ കഥാപാത്രമാകാന്‍ അനുയോജ്യനെന്നായിരുന്നു കുറുവച്ചന്റെ അഭിപ്രായം. മോഹന്‍ലാല്‍ ചെയ്യാത്ത സാഹചര്യത്തില്‍ സുരേഷ് ഗോപി ചെയ്യണമെന്നാണ് മനസിലെന്ന് കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ പറയുന്നു. രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതണമെന്നും സുരേഷ് ഗോപി ചെയ്യണമെന്നുമാണ് ആഗ്രഹം. ഷാജി കൈലാസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. രണ്‍ജി പണിക്കരുടെ ഡയലോഗുകളും ഇഷ്ടമാണ്. രണ്‍ജി പണിക്കരോട് അനുഭവം പറഞ്ഞപ്പോഴാണ് സിനിമ പിടിക്കാനുളള കഥയുണ്ടല്ലോ എന്ന് ചോദിച്ചത്. ഇതിന് വ്യാഘ്രം എന്ന് പേരിടുമെന്നും പറഞ്ഞു. അത് സിനിമയാക്കാം എന്ന് ഷാജി കൈലാസും രഞ്ജി പണിക്കരും പറഞ്ഞു.

സുരേഷ് ഗോപിയാണ് അനുയോജ്യന്‍

കടുവാക്കുന്നേല്‍ കുറുവച്ചന്‍ സുരേഷ് ഗോപി തന്നെ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അല്ലെങ്കില്‍ മോഹന്‍ലാല്‍ ചെയ്യണമെന്ന് ഫേസ്ബുക്കിലൊക്കെ വരുന്നുണ്ട്. കുറുവച്ചനായി പൃഥ്വിരാജ് ചെയ്യരുതെന്നും ചേരില്ലെന്നും പിള്ളേര് സെറ്റ് പറയുന്നു, എനിക്കും മനസില്‍ സുരേഷ് ഗോപിയാണ്. നമ്മുക്ക് അഭിനയിക്കാന്‍ അറിയില്ല, അല്ലേല്‍ ഇത്രയും ചെയ്ത സ്ഥിതിക്ക് ഞാന്‍ ചെയ്യുമല്ലോ. പൃഥ്വിരാജിന് ഇഷ്ടക്കേടില്ല, അദ്ദേഹത്തിന്റെ സിനിമകള്‍ കാണാറുണ്ട്. പൃഥ്വിരാജിന്റെ അഭിനയം ഇഷ്ടവുമാണ്. മീഡിയാ വണ്‍ അഭിമുഖത്തിലാണ് കുരുവിനാക്കുന്നേല്‍ കുറുവച്ചന്റെ പ്രതികണം.

പിയാനോ തര്‍ക്കത്തില്‍ തുടങ്ങിയ നിയമയുദ്ധം

പാലായിലെ ഒരു പള്ളിക്കമ്മിറ്റിയല്‍ ട്രഷറര്‍ ആയ സമയത്ത് എറണാകുളത്തുള്ള ഒരാള്‍ പള്ളിക്ക് സംഭാവന നല്‍കിയ പിയാനോ പള്ളീലച്ചന്‍ സ്വന്തമാക്കാന്‍ നോക്കി. പള്ളിക്ക് സംഭാവന ചെയ്ത ഓര്‍ഗനാണെന്ന് എനിക്ക് മനസിലായി. അത് പള്ളിയുടെ കണക്കിലെഴുതണമെന്ന് പറഞ്ഞു. അഭ്യാസം നടക്കില്ലെന്ന് അച്ചനോട് പറഞ്ഞു. അന്ന് പള്ളീലച്ചനെതിരെ മോഷണക്കേസ് ഫയല്‍ ചെയ്തു. അന്നത്തെ ഐജിയും കേസില്‍ സാക്ഷിയായിരുന്നു. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടായി. പിറ്റേ ദിവസം മുതല്‍ പാലായില്‍ കാല് കുത്താന്‍ അനുവദിക്കാത്ത വിധം കള്ളക്കേസുണ്ടാക്കി. കഞ്ചാവ് കേസുണ്ടാക്കി, 500 ഗ്രാം വെടിമരുന്ന് സൂക്ഷിച്ചെന്ന് കാണിച്ച് വിധ്വംസക പ്രവര്‍ത്തനത്തിന് കേസുണ്ടാക്കി. പ്രൊട്ടക്ഷന്‍ ഫ്രം പോലീസ് എന്ന വിധി ഹൈക്കോടതിയില്‍ നിന്നുണ്ടായി. ഏതാണ്ട് 12 കൊല്ലം നീണ്ടു നിയമയുദ്ധം. രാംജഠ്മലാനിയെ കേസില്‍ വാദിക്കാന്‍ കൊണ്ടുവന്നിരുന്നു. ഈ പ്രതിസന്ധി സമയത്ത് തമിഴ്‌നാട്ടില്‍ കൃഷി ചെയ്തിരുന്നു. ഭാര്യക്ക് കാന്‍സര്‍ വന്നു. മകളുടെ വിവാഹം നടത്തി.

Summary

ഡിസംബറില്‍ മൂന്ന് ദിവസം ചിത്രീകരിച്ച സിനിമയാണ്

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രം സാങ്കല്‍പ്പിക സൃഷ്ടിയായിരുന്നെങ്കില്‍ വിവാദവും കേസും പിന്നെന്തിനായിരുന്നുവെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപ്പാടം. 2019 ഡിസംബറില്‍ മൂന്ന് ദിവസം ചിത്രീകരിച്ച സിനിമയാണ് സുരേഷ് ഗോപി 250 എന്ന പേരില്‍ അനൗണ്‍സ് ചെയ്തിരുന്നതെന്നും ടോമിച്ചന്‍ മുളകുപ്പാടം ദ ക്യു'വിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ടൈറ്റില്‍ ഉള്‍പ്പെടെ 2019 ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പാലാ പൂവത്തോട് സ്വദേശിയാണ് ഷിബിന്‍ ഫ്രാന്‍സിസ്. അടിസ്ഥാന രഹിതമായി ആരോപണങ്ങളാണ് കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം നടത്തിയതെന്നും ടോമിച്ചന്‍ മുളകുപ്പാടം. സിനിമയിലെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ സാങ്കല്‍പ്പിക കഥാപാത്രമാണെന്ന് ഷാജി കൈലാസും, 20 കൊല്ലം മുമ്പ് കഥാപാത്രത്തിനായി ആലോചിച്ച പേരാണെന്ന് രഞ്ജി പണിക്കരും പറയുന്നു, പിന്നെന്തിനാണ് കേസും വിവാദവും ഉണ്ടായതെന്നും ടോമിച്ചന്‍ മുളകുപ്പാടം ചോദിച്ചു.

Q

കടുവാക്കുന്നേല്‍ കുറുവച്ചന്‍ പേരും കോപ്പിയടി ആരോപണവും കോടതിയിലെത്തിയതാണ്?

A

സുരേഷ് ഗോപി 250 എന്ന പേരില്‍ ഞങ്ങള്‍ പ്രഖ്യാപിച്ച സിനിമ ഷിബിന്‍ ഫ്രാന്‍സിസിന്റെ തിരക്കഥയാണ്. അയാള്‍ സൃഷ്ടിച്ച കഥാപാത്രമാണ്. നമ്മുടെ സിനിമയുടെ കഥയുമായി മറ്റാരുടെയും സിനിമയുമായും കഥയുമായും യാതൊരു ബന്ധവുമില്ല. പുറത്തിറങ്ങാത്ത സിനിമയുടെ കഥയും ഡിറ്റെയില്‍സും ഈ ഘട്ടത്തില്‍ പറയാനാകില്ലല്ലോ.

പൃഥ്വിരാജ് ചേരില്ലെന്നാണ് പിള്ളേര് സെറ്റ് പറയുന്നത്, സുരേഷ് ഗോപി തന്നെ മതിയെന്ന് കുറുവച്ചന്‍
'കടുവാക്കുന്നേല്‍ കുറുവച്ചനു'മായി ഇന്നും ബന്ധമുണ്ട്, സാങ്കല്‍പ്പിക കഥാപാത്രവുമല്ല: രഞ്ജി പണിക്കര്‍
പൃഥ്വിരാജ് ചേരില്ലെന്നാണ് പിള്ളേര് സെറ്റ് പറയുന്നത്, സുരേഷ് ഗോപി തന്നെ മതിയെന്ന് കുറുവച്ചന്‍
'മിനിമം മോഹന്‍ലാലെങ്കിലും വേണം'; കടുവാ സിനിമകള്‍ക്കെതിരെ യഥാര്‍ത്ഥ കുറുവച്ചന്‍
പൃഥ്വിരാജ് ചേരില്ലെന്നാണ് പിള്ളേര് സെറ്റ് പറയുന്നത്, സുരേഷ് ഗോപി തന്നെ മതിയെന്ന് കുറുവച്ചന്‍
എന്താണ് കടുവാക്കുന്നേല്‍ കുറുവച്ചന്‍ തര്‍ക്കം? 'പൃഥ്വി ജീപ്പിന് മുകളില്‍, സുരേഷ് ഗോപി ബെന്‍സിന് മുകളില്‍'; ജിനു എബ്രഹാം പറയുന്നു

കടുവാ വിവാദത്തില്‍ സംവിധായകന്‍ ഷാജി കൈലാസ്

Q

കടുവാക്കുന്നേല്‍ കുറുവച്ചനും കടുവയും വിവാദമായിരിക്കുകയാണ്. തന്റെ ജീവിതം സിനിമ ചെയ്യാന്‍ ആര്‍ക്കും അനുമതി നല്‍കിയില്ലെന്ന വാദവുമായി പാലാ സ്വദേശിയും രംഗത്ത് വന്നിരിക്കുന്നു, എന്താണ് ഈ വിവാദത്തിന് ആധാരം?

കൊവിഡിനെതിരെ ലോകം ഒരുമിച്ച് പൊരുതുന്ന ഈ സമയത്ത് എന്തിനാണ് ഇങ്ങനെ ഒരു വഴക്കൊക്കെ?. ഒരു സിനിമയുടെ പേരില്‍ വാശിയും വഴക്കും കാണിക്കേണ്ട സമയമാണോ ഇത്. എനിക്ക് വഴക്കിനേ താല്‍പ്പര്യമില്ല. ഇത്തരത്തിലൊരു വഴക്കും വാശിയും ഉണ്ടാക്കി സിനിമ ചെയ്യണമെന്ന് താല്‍പ്പര്യപ്പെടാത്ത ആളാണ് ഞാന്‍. എനിക്ക് നല്ലൊരു സ്‌ക്രിപ്റ്റ് കിട്ടി, ഞാന്‍ ഓക്കെ പറഞ്ഞു. ഒരു കൊല്ലത്തിന് മുമ്പാണ് അത്. അന്ന് മറ്റൊരു വിവാദവും ഉണ്ടായിരുന്നില്ല. ഞാനും പൃഥ്വിരാജുമാണ് ജിനു എബ്രഹാമിന്റെ തിരക്കഥ പൂര്‍ണമായി വായിച്ചിട്ടുള്ള ആളുകള്‍. ഞങ്ങള്‍ക്കല്ലേ അറിയൂ, ആ സ്‌ക്രിപ്റ്റിന്റെ ഉള്ളടക്കം. അദ്ദേഹത്തിന്റെ കഥയാണോ എന്നത് പോലും ഞങ്ങള്‍ക്കല്ലേ അറിയൂ. ആ കഥയുമായി ഞാന്‍ ചെയ്യുന്ന കടുവയ്ക്ക് യാതൊരു ബന്ധവുമില്ല.

ഞാന്‍ ആലോചിച്ച വ്യാഘ്രം തന്നെയാണ് കടുവ എങ്കില്‍ രഞ്ജി പണിക്കര്‍ അല്ലേ തിരക്കഥാകൃത്തായി വരിക

Related Stories

The Cue
www.thecue.in