സിനിമയിലെ ദിവസവേതനക്കാര്‍ക്കായി മോഹന്‍ലാല്‍ 10 ലക്ഷവും മഞ്ജു വാര്യര്‍ 5 ലക്ഷവും കൈമാറി

സിനിമയിലെ ദിവസവേതനക്കാര്‍ക്കായി മോഹന്‍ലാല്‍ 10 ലക്ഷവും മഞ്ജു വാര്യര്‍ 5 ലക്ഷവും കൈമാറി

കോവിഡ് വ്യാപനത്തോടെ സ്തംഭനാവസ്ഥയിലായ ചലച്ചിത്ര പ്രവര്‍ത്തകരെ സഹായിക്കാനുള്ള ഫെഫ്കയുടെ പാക്കേജിന് പിന്തുണയുമായി മോഹന്‍ലാലും മഞ്ജു വാര്യരും. ആദ്യസഹായമായി മോഹന്‍ലാല്‍ 10 ലക്ഷവും മഞ്ജു വാര്യര്‍ 5 ലക്ഷവും നല്‍കി. ആദ്യമായി സഹായ വാഗ്ദാനം നല്‍കിയതില്‍ തെലുങ്ക് താരം അല്ലു അര്‍ജ്ജുനും ഉണ്ടെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ നേരത്തെ ദ ക്യുവിനോട് പറഞ്ഞിരുന്നു. ഫെഫ്കയുടെ പദ്ധതിയിലേക്ക് ആദ്യമായി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തത് മോഹന്‍ലാല്‍ ആണെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി അറിയിച്ചിരുന്നു.

ഫെഫ്കയ്ക്ക് കീഴിലുള്ള 19 ഉപസംഘടനാ പ്രതിനിധികളുമായി വാട്‌സ് ആപ്പിലൂടെ ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് മൂന്ന് മാസത്തേക്കുള്ള സാമ്പത്തിക പാക്കേജിന് രൂപം നല്‍കിയിട്ടുണ്ട്. കേരളാ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലേക്ക് ഫെഫ്കയുടെ കീഴിലുള്ള അംഗങ്ങളുടെ 400 വാഹനങ്ങളും യൂണിയന്‍ അംഗങ്ങളായ ഡ്രൈവര്‍മാരെയും വിട്ടുനല്‍കിയിട്ടുണ്ട്.

സിനിമയിലെ ദിവസവേതനക്കാര്‍ക്കായി മോഹന്‍ലാല്‍ 10 ലക്ഷവും മഞ്ജു വാര്യര്‍ 5 ലക്ഷവും കൈമാറി
ദിവസവേതനക്കാര്‍ക്ക് ഫെഫ്കയുടെ പ്രത്യേക പാക്കേജ്, ആദ്യസഹായം മോഹന്‍ലാലില്‍ നിന്ന്

ഫെഫ്കയ്ക്ക് കീഴിലുള്ള വിവിധ അംഗസംഘടനകളിലെ 5000ലേറെ പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിക്കാണ് ഫെഫ്ക തുടക്കമിട്ടിരിക്കുന്നത്. കോവിഡ് വ്യാപനം ചിത്രീകരണത്തെയും സിനിമാ നിര്‍മ്മാണത്തെയും മൂന്ന് മാസത്തോളം ബാധിക്കുമെന്നാണ് ചലച്ചിത്ര സംഘടനകളുടെ വിലയിരുത്തല്‍.

Related Stories

No stories found.
logo
The Cue
www.thecue.in