ബറോസില്‍ എന്തുകൊണ്ട് വിദേശ താരങ്ങള്‍; വ്യക്തമാക്കി മോഹന്‍ലാല്‍

ബറോസില്‍ എന്തുകൊണ്ട് വിദേശ താരങ്ങള്‍; വ്യക്തമാക്കി മോഹന്‍ലാല്‍

ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ സ്‌റ്റോറി ബോര്‍ഡ് ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് മോഹന്‍ലാല്‍. ചിത്രത്തില്‍ ലീഡ് റോള്‍ ചെയ്യുന്ന അഭിനേത്രി യുഎസില്‍ നിന്നുള്ളതാണ്. അത് കൂടാതെ ഒരുപാട് സ്പാനിഷ്,പോര്‍ച്ചുഗീസ് അഭിനേതാക്കളുണ്ടെന്ന് പറഞ്ഞ താരം എന്ത്‌കൊണ്ടാണ് ചിത്രത്തില്‍ വിദേശ താരങ്ങള്‍ കൂടുതലുള്ളതെന്നും വിശദീകരിച്ചു. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

ഒരു ഫെയറി ടെയ്ല്‍ ആണ് ബറോസ്. ഒരു ഫാന്റസി മൂവിയിലേക്ക് നമുക്ക് പരിചയമുള്ള ഒരാള്‍ പെട്ടെന്ന് കടന്നു വരുമ്പോള്‍ നമുക്ക് ഒരു ഡിസ്ട്രാക്ഷന്‍ ഫീല്‍ ചെയ്യും.

മോഹന്‍ലാല്‍

ബറോസില്‍ എന്തുകൊണ്ട് വിദേശ താരങ്ങള്‍; വ്യക്തമാക്കി മോഹന്‍ലാല്‍
ബറോസില്‍ മോഹന്‍ലാല്‍ ഭൂതം, ജിജോയുടെ മനോഹരമായ കഥയെന്ന് രഘുനാഥ് പലേരി

വാസ്‌കോ ഡ ഗാമയുടെ നിധികളുടെ സൂക്ഷിപ്പുകാരനെ കേന്ദ്രീകരിച്ചാണ് സിനിമ ഒരുക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ യഥാര്‍ത്ഥ പിന്‍ഗാമിയെന്ന് തെളിയിക്കുന്നയാള്‍ക്കാണ് ഈ നിധി കൈമാറുന്നത്. പിന്‍ഗാമിയെന്നവകാശപ്പെട്ട് ഒരു കുട്ടി എത്തുന്നതും ബറോസും ഇയാളും തമ്മിലുള്ള ബന്ധവുമാണ് സിനിമ. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങും. ബോളിവുഡിലെ മുന്‍നിര സിനിമകള്‍ക്ക് ഉള്‍പ്പെടെ ക്യാമറ ചലിപ്പിച്ച മലയാളി കെ യു മോഹനനനാണ് ഛായാഗ്രാഹകന്‍.

ജിജോ പുന്നൂസാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന വിസ്മയ സിനിമയ്ക്ക് ശേഷം ജിജോയുടെ രചനയില്‍ പുറത്തുവരുന്ന സിനിമ കൂടിയാണ് ബറോസ്. ത്രീഡി ചിത്രമായാണ് ബറോസ് എത്തുക.

സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. ബറോസ് എന്ന ഭൂതമായി നായക കഥാപാത്രമാകുന്നത് മോഹന്‍ലാല്‍ ആണ്. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ദ ഹ്യൂമന്‍ കോണ്‍്ട്രാക്ട്, റാംബോ, സെക്സ് ആന്‍ഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗോവയിലാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍.

ബറോസില്‍ എന്തുകൊണ്ട് വിദേശ താരങ്ങള്‍; വ്യക്തമാക്കി മോഹന്‍ലാല്‍
പിറന്നാള്‍ ദിനത്തില്‍ ബറോസ് യാത്ര തുടങ്ങി മോഹന്‍ലാല്‍, ക്യാമറ ചെയ്യുന്നത് കെ യു മോഹനന്‍

ഇന്ത്യയ്ക്കും ആഫ്രിക്കയ്ക്കും പോര്‍ച്ചുഗീസിനും ഇടയില്‍ നിലനിന്നിരുന്ന കടല്‍ മാര്‍ഗമുള്ള വ്യാപാരവും ബന്ധവും സിനിമയുടെ ഇതിവൃത്തമാകും. മോഹന്‍ലാലിന്റെ സ്വപ്നപദ്ധതിയായാണ് സിനിമ വരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in