Kerala State Film Awards 2020 Live: ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച ചിത്രം, ജയസൂര്യ മികച്ച നടന്‍, അന്നബെന്‍ മികച്ച നടി

Kerala State Film Awards 2020 Live: ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച ചിത്രം, ജയസൂര്യ മികച്ച നടന്‍, അന്നബെന്‍ മികച്ച നടി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ജയസൂര്യയാണ് മികച്ച നടന്‍ ചിത്രം വെള്ളം. അന്ന ബെന്‍ മികച്ച നടി, ചിത്രം കപ്പേള. സിദ്ധാര്‍ത്ഥ ശിവയാണ് മികച്ച സംവിധായകന്‍. ചിത്രം എന്നിവര്‍. നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നമായിരുന്നു ഇത്തവണ ജൂറി ചെയര്‍പേഴ്‌സണ്‍

സംവിധായകൻ ഭദ്രൻ, കന്നഡ സംവിധായകൻ പി.ശേഷാദ്രി എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷർ.

മികച്ച ചിത്രം- ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍

രണ്ടാമത്തെ ചിത്രം- തിങ്കളാഴ്ച്ച നിശ്ഛയം

സംവിധായകന്‍ -സിദ്ധാര്‍ത്ഥ് ശിവ (എന്നിവര്‍)

മികച്ച നടി -അന്ന ബെന്‍ (കപ്പേള)

മികച്ച നടന്‍- ജയസൂര്യ (വെള്ളം)

മികച്ച സ്വഭാവ നടന്‍ - സുധീഷ് (എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം)

സ്വഭാവ നടി - ശ്രീ രേഖ (വെയില്‍)

ഛായാഗ്രാഹകന്‍ - ചന്ദ്രു ശെല്‍വരാജ് (കയറ്റം)

തിരക്കഥ: ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍

തിരക്കഥ (അവലംബിതം) : ഈ വിഭാഗത്തില്‍ പുരസ്കാരമില്ല

ഗാനരചന: അന്‍വർ അലി

സംഗീത സംവിധായന്‍: എം ജയചന്ദ്രന്‍ (സൂഫിയും സുജാതയും)

പശ്ചാത്തല സംഗീതം: എം ജയചന്ദ്രന്‍ (സൂഫിയും സുജാതയും)

ഗായകന്‍: ഷഹബാസ് അമന്‍ (ഹലാല്‍ ലൗ സ്‌റ്റോറി, വെള്ളം)

ഗായിക: നിത്യ മാമന്‍ (സൂഫിയും സുജാതയും)

ജനപ്രിയ സിനിമ: അയ്യപ്പനും കോശിയും

മികച്ച നവാഗത സംവിധായകന്‍: മുഹമ്മദ് മുസ്തഫ (കപ്പേള)

ബാലതാരം(ആണ്‍) : നിരഞ്ജന്‍ എസ് (കാസിമിന്‍റെ കടല്‍)

ബാലതാരം(പെണ്‍) : അരവ്യ ശർമ്മ (പ്യാലി)

കഥാകൃത്ത്: സെന്ന ഹെഗ്ഡെ (തിങ്കളാഴ്ച്ച നിശ്ചയം)

ചിത്രസംയോജകന്‍: മഹേഷ് നാരായണന്‍ (സീ യൂ സൂണ്‍)

കലാസംവിധായകന്‍: സന്തോഷ് രാമന്‍ (പ്യാലി, മാലിക്)

സിങ്ക് സൗണ്ട്: ആദർശ് ജോസഫ് ചെറിയാന്‍ (സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം)

ശബ്ദമിശ്രണം: അജിത്ത് എബ്രഹാം ജോർജ് (സൂഫിയും സുജാതയും)

ശബ്ദഡിസൈന്‍: ടോണി ബാബു (ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍)

മികച്ച ലാബ്/ കളറിസ്റ്റ് - ലിജു പ്രഭാകർ (കയറ്റം)

മേക്കപ്പ് - റഷീദ് അഹമ്മദ് (ആർട്ടിക്കിള്‍ 21)

വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്‍ (മാലിക്)

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ആണ്‍): ഷോബി തിലകന്‍ (ഭൂമിയിലെ മനോഹര സ്വകാര്യം)

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍)- റിയ സൈറ (അയ്യപ്പനും കോശിയും)

നൃത്ത സംവിധാനം- 1.ലളിത സോബി, 2. ബിജു സേവ്യർ (സൂഫിയും സുജാതയും)

മികച്ച കുട്ടികളുടെ ചിത്രം- ബൊണാമി

മികച്ച വിഷ്വല്‍ എഫക്റ്റ്സ് - സര്യാസ് മുഹമ്മദ് (ലൗ)

സ്ത്രീ/ട്രാന്‍സ്ജെന്‍ഡർ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അവാർഡ്: നാഞ്ചിയമ്മ (അയ്യപ്പനും കോശിയും)

പ്രത്യേക ജൂറി പരാമര്‍ശം

അഭിനയം- സിജി പ്രദീപ് (ഭാരതപുഴ)

വസ്ത്രാലങ്കാരം - നളിനി ജമീല (ഭാരത പുഴ)

രചനാ വിഭാഗം

മികച്ച ചലച്ചിത്ര ഗ്രന്ഥം: ആഖ്യാനത്തിന്‍റെ പിരിയന്‍ കോവണികള്‍ (പി കെ സുരേന്ദ്രന്‍

മികച്ച ചലച്ചിത്ര ലേഖനം : അടൂരിന്‍റെ അഞ്ച് നായക കഥാപാത്രങ്ങള്‍ (ജോണ്‍ സാമ്വല്‍)

Related Stories

No stories found.
logo
The Cue
www.thecue.in