എമ്പുരാന് വേണ്ടി 5 സിനിമകളെങ്കിലും പൃഥ്വിരാജിന് ഉപേക്ഷിക്കേണ്ടിവരുമെന്ന് ആന്റണി പെരുമ്പാവൂര്‍

എമ്പുരാന് വേണ്ടി 5 സിനിമകളെങ്കിലും പൃഥ്വിരാജിന് ഉപേക്ഷിക്കേണ്ടിവരുമെന്ന് ആന്റണി പെരുമ്പാവൂര്‍

ലൂസിഫര്‍ രണ്ടാം ഭാഗമായ 'എമ്പുരാന്‍' സംവിധാനം ചെയ്യുന്നതിന് അഭിനയിക്കേണ്ട അഞ്ച് സിനിമകളെങ്കിലും പൃഥ്വിരാജിന് ഉപേക്ഷിക്കേണ്ടി വരുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. എമ്പുരാന്‍ ചിത്രീകരണം 2021ല്‍ തുടങ്ങുമെന്നും കഥ പൂര്‍ത്തിയായതായും ആന്റണി പെരുമ്പാവൂര്‍. മുരളി ഗോപിയാണ് സിനിമയുടെ തിരക്കഥ. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം ഫൈനല്‍ ഷെഡ്യൂളിലാണ് പൃഥ്വിരാജ് ഇപ്പോള്‍. മാതൃഭൂമി ഓണ്‍ലൈനിലാണ് ആന്റണിയുടെ പ്രതികരണം.

എമ്പുരാനെക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍

ലൂസിഫറിന് മുമ്പും പിന്‍പും ഉള്ള കഥകളുടെ സമാഹാരമായിരിക്കും എമ്പുരാന്‍. രാവും പകലും മനസില്‍ ആ സിനിമയുമായാണ് പൃഥ്വിരാജ് സഞ്ചരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഹിറ്റ് മേക്കറുടെ ആദ്യനിരയില്‍ പൃഥ്വിരാജ് എന്ന സംവിധായകന്‍ വൈകാതെ സ്ഥാനം പിടിക്കും. ലൂസിഫര്‍ കണ്ട രജനികാന്തും, ഷാരൂഖ് ഖാനും അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. അവര്‍ കൊണ്ടുപോകുന്നതിന് മുമ്പ് ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ഞാന്‍.

എമ്പുരാന്‍ ലൂസിഫറിനെക്കാള്‍ ഗൗരവമുള്ള സിനിമയായിരിക്കുമെന്ന് പൃഥ്വിരാജ് സുകുമാരന്‍ ദ ക്യു ഷോ ടൈമില്‍ മുമ്പ് പറഞ്ഞിരുന്നു. . എമ്പുരാന്‍ കൈകാര്യം ചെയ്യുന്ന വിഷയം കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ചാണ് പറയുന്നത്, സാമൂഹികമായും രാഷ്ട്രീയമായും ഗൗരവമുണ്ടാകും. ലൂസിഫര്‍ പോലെ തന്നെ മറ്റൊരു ബ്ലോക്ക് ബസ്റ്റര്‍ ലക്ഷ്യമാക്കിയാണ് എമ്പുരാന്‍ ഒരുക്കുന്നതെന്നും പൃഥ്വിരാജ് ദ ക്യു ഷോ ടൈം അഭിമുഖത്തില്‍ മനീഷ് നാരായണനോട് പറഞ്ഞു.

എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന സിനിമ എടുക്കാന്‍ പറ്റുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, അത്തരം സിനിമകളും ചുരുക്കമായിരിക്കും. കൃത്യമായും ഒരു ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായിരിക്കണം എന്ന നിര്‍ബന്ധത്തിലാണ് ലൂസിഫറിലെ ഓരോ രംഗവും ചിത്രീകരണ രീതിയും കാരക്ടറൈസേഷനുമെല്ലാം ചെയ്യുന്നത്. മലയാളത്തിലെ വലിയൊരു വിജയഗാഥ ആവണം ലൂസിഫര്‍ എന്നാണ് എപ്പോഴും ചിന്തിച്ചത്, അല്ലാതെ അടുത്ത വര്‍ഷം മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് എന്ന് ചിന്തിച്ചിട്ടേയില്ല. തിയറ്ററില്‍ ഓരോ സീനിലും എങ്ങനെ പ്രതികരണം ഉണ്ടാകണം എന്ന് മുന്നേ ആലോചിച്ചാണ് ലൂസിഫര്‍ ചെയ്തിരിക്കുന്നത്

പൃഥ്വിരാജ് സുകുമാരന്‍

Related Stories

No stories found.
logo
The Cue
www.thecue.in