അന്ന് കൂത്തുപറമ്പില്‍ സ്ഥാനാര്‍ത്ഥിയാണ് ഞാന്‍, ആ സമയം മറ്റൊരാളുടെ ഏജന്റാകാന്‍ പോകുമോ; എം.ടി രമേശിന്റെ വാദം പൊളിച്ച് പിണറായി

അന്ന് കൂത്തുപറമ്പില്‍ സ്ഥാനാര്‍ത്ഥിയാണ് ഞാന്‍, ആ സമയം മറ്റൊരാളുടെ ഏജന്റാകാന്‍ പോകുമോ; എം.ടി രമേശിന്റെ വാദം പൊളിച്ച് പിണറായി
Published on

അടിയന്തരാവസ്ഥക്ക് പിന്നാലെയുള്ള തെരഞ്ഞെടുപ്പില്‍ ഉദുമയില്‍ ജനസംഘം നേതാവ് കെ.ജി.മാരാരുടെ തെരഞ്ഞെടുപ്പ് ഏജന്റായിരുന്നു പിണറായി വിജയനെന്ന ബിജെപി നേതാവ് എം.ടി രമേശിന്റെ വാദം പൊള്ളയാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

1977ല്‍ ഉദുമയില്‍ ജനസംഘം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ കൂത്തുപറമ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്നു താനെന്നും ആ സമയത്ത് എങ്ങനെ മറ്റൊരാളുടെ തെരഞ്ഞെടുപ്പ് ഏജന്റാകുമെന്നും പിണറായി വിജയന്‍.

പതിനഞ്ച് കൊല്ലം മുമ്പെന്ന വാദവും തെറ്റ്

പതിനഞ്ച് വര്‍ഷം മുമ്പെന്ന വാദവും തെറ്റാണ്. 1995ലാണ് കെ.ജി മാരാര്‍ മരിച്ചത്. 1977ലാണ് ജനതാപാര്‍ട്ടിക്ക് വേണ്ടി കെ.ജി മാരാര്‍ സ്ഥാനാര്‍ഥിയാകുന്നത്. അന്ന് അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ഥിയായ എന്‍ കെ ബാലകൃഷ്ണനോട് പരാജയപ്പെട്ടു. 1977 ല്‍ ബിജെപി രൂപീകരിച്ചിട്ടില്ല. 1977ല്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ സിപിഐ എം സ്ഥാനാര്‍ഥിയായിരുന്നു പിണറായി വിജയന്‍. ഇവിടെ നിന്ന് വിജയിക്കുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in