ഡോ. ജോ ജോസഫിന്റെ ഒ.പി നിരക്ക് 750 രൂപയെന്നത് വ്യാജ പ്രചരണം

ഡോ. ജോ ജോസഫിന്റെ ഒ.പി നിരക്ക് 750 രൂപയെന്നത് വ്യാജ പ്രചരണം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയും എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനുമായ ഡോ. ജോ ജോസഫിന്റെ കണ്‍സള്‍ട്ടിംഗ് ഫീസ് 750 രൂപയാണെന്ന് വ്യാജ പ്രചരണം. സാമൂഹ മാധ്യമങ്ങള്‍ വഴിയാണ് ജോ ജോസഫിന്റെ കണ്‍സള്‍ട്ടിംഗ് ഫീ 750 രൂപയാണെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്.

ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് ഫീ 150 രൂപയാണെന്ന് ലിസി ഹോസ്പിറ്റല്‍ അധികൃതര്‍ ദ ക്യുവിനോട് വ്യക്തമാക്കി. ആദ്യമായി കാണിക്കാന്‍ വരുന്ന രജിസ്‌ട്രേഷന്‍ ആണെങ്കില്‍ അവര്‍ക്ക് 20 കൂടി കൂട്ടി 170 രൂപ നല്‍കേണ്ടിവരുമെന്നും ആശുപത്രിയില്‍ നിന്ന് അറിയിച്ചു.

വീണ്ടും കാണിക്കാന്‍ വരുന്നവര്‍ക്കും മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കും 150 രൂപയാണ് കാണിക്കാനുള്ള ഫീസ് എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് 150ന് പുറമെ 50 രൂപ രജിസ്‌ട്രേഷന്‍ ഫീ ആയി 200 രൂപ കൂടി നല്‍കേണ്ടി വരും എന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയത്.

'പാവങ്ങളുടെ ഡോക്ടര്‍' എന്ന തലക്കെട്ടോടെ ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ഡോ ജോ ജോസഫിന്റെ ഒ പി ടിക്കറ്റ് നിരക്ക് വെറും 750 രൂപ എന്നെഴുതിയ ഒരു വാട്സ്ആപ്പ് സന്ദേശം ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതാണ് വ്യാജമാണെന്ന് ആശുപത്രി തന്നെ വ്യക്തമാക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in