Fact Check:’കാവിയും കുറിയും അണിഞ്ഞ് ബിജെപിക്കാരനെന്ന വ്യാജേന അക്രമം നടത്തിയ മുസ്ലിം യുവാവ്’; പ്രചരണത്തിന്റെ സത്യമിതാണ് 

Fact Check:’കാവിയും കുറിയും അണിഞ്ഞ് ബിജെപിക്കാരനെന്ന വ്യാജേന അക്രമം നടത്തിയ മുസ്ലിം യുവാവ്’; പ്രചരണത്തിന്റെ സത്യമിതാണ് 

സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്

'പേര് മൊഹമ്മദ് നിസാര്‍, ഓറഞ്ച് നിറത്തിലുള്ള ടീഷര്‍ട്ട്, നെറ്റിയില്‍ കുറി, ഇപ്പോള്‍ നിങ്ങള്‍ക്ക് നിരവധി കാര്യങ്ങള്‍ മനസ്സിലായിട്ടുണ്ടാകും. കൊല്‍ക്കത്തയില്‍ അമിത്ഷായുടെ റോഡ്‌ഷോ അക്രമാസക്തമാക്കാന്‍ ബിജെപി പ്രവര്‍ത്തകനെന്ന വ്യാജേന നുഴഞ്ഞുകയറി കല്ലേറ് നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടയാണിത് '. പൊലീസുകാരുടെ പക്കല്‍ ചോരയൊലിപ്പിച്ചുനില്‍ക്കുന്ന യുവാവിന്റെ വീഡിയോ സഹിതം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതാണിത്. ഇയാള്‍ കല്ലെറിയുകയായിരുന്നുവെന്ന് യുവാവിനെ ചൂണ്ടി ഒരു ദ്രുതകര്‍മ്മ സേനാംഗം പറയുന്നു. മറ്റൊരാള്‍ ചോദിക്കുമ്പോള്‍ ഇയാള്‍ പേര് പറയുന്നതും വീഡിയോയിലുണ്ട്. ഇത് ആദ്യം പ്രത്യക്ഷപ്പെട്ട ട്വിറ്റര്‍ അക്കൗണ്ടുകളിലൊന്ന് ദൈനിക് ഭാരത് എന്ന വെബ്‌സൈറ്റിന്റെ എഡിറ്റര്‍ രവി സിങ്ങിന്റേതാണ്. നിരവധി പേര്‍ ഇയാളുടെ അക്കൗണ്ടില്‍ നിന്ന് ഈ വീഡിയോ റീട്വീറ്റ് ചെയ്തു. ബിജെപി അനുകൂലികളുടെ പേജുകളിലും ഗ്രൂപ്പുകളിലുമെല്ലാം വീഡിയോ പങ്കുവെയ്ക്കപ്പെട്ടു. കൊല്‍ക്കത്ത വിദ്യാസാഗര്‍ കോളജ് പരിസരത്ത് സംഘര്‍ഷമുണ്ടാക്കിയപ്പോള്‍ പിടിയിലായതാണെന്നും പരാമര്‍ശിച്ചിരുന്നു.

പ്രചരണത്തിന്റെ വാസ്തവമെന്ത് ?

പ്രചരണം വ്യാജമാണെന്ന് വ്യക്തമാക്കുന്ന സൂചനകള്‍ വീഡിയോയില്‍ തന്നെയുണ്ട്. പശ്ചിമ ബംഗാള്‍ സ്വദേശികള്‍ ഹിന്ദി സംസാരിക്കുന്ന സ്ലാങ്ങല്ല ഇയാളുടേത്. കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ ഹിന്ദി ഭാഷയില്‍ പറയുന്ന രീതിയിലാണ് ഇയാളുടെ വാക്കുകള്‍. അതായത് ബിഹാര്‍, ഝാര്‍ഖണ്ഡ് ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലൊന്നില്‍ നിന്നുള്ള വീഡിയോയാണിതെന്ന് അത്തരത്തില്‍ തന്നെ വ്യക്തമാകുന്നു. കൂടാതെ അമിത്ഷായുടെ റോഡ്‌ഷോയില്‍ അക്രമങ്ങളുണ്ടായ കൊല്‍ക്കത്ത തെരുവിനോട് ഒരു സാമ്യവുമില്ലാത്ത സ്ഥലത്താണ് പൊലീസുകാരെയും യുവാവിനെയും കാണുന്നത്. കൂടാതെ വൈറലായ വീഡിയോയ്ക്ക് താഴെ ഇത് ഝാര്‍ഖണ്ഡില്‍ നിന്നുള്ളതാണെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് കമന്റ് ചെയ്തിട്ടുമുണ്ട്.

ഝാര്‍ഖണ്ഡ്, ജംഷഡ്പൂരിലെ ജുഗ്‌സലായില്‍ നിന്നുള്ള ദൃശ്യമാണിതെന്നാണ് ഇയാള്‍ കുറിച്ചത്. മെയ് 12 ന് ഇവിടത്തെ പോളിങ് ബൂത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇവിടെ കല്ലേറിനെ തുടര്‍ന്നാണ് യുവാവ് പിടിയിലായത്. ഇയാളുടെ യഥാര്‍ത്ഥ പേര് എംഡി. ഇര്‍ഷാദ് എന്നാണെന്നും റിമാന്‍ഡ് ചെയ്യപ്പെട്ടിരിക്കുകയാണെന്നും അയാള്‍ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് ന്യൂസ് 18 ഝാര്‍ഖണ്ഡിന്റെ വീഡിയോ റിപ്പോര്‍ട്ടും ലഭ്യമാണ്. പൊലീസ് പ്രസ്തുത യുവാവിനെ പിടികൂടുന്നതിന്റെ ദൃശ്യം വാര്‍ത്തയുടെ 2.19 ാം സെക്കന്റിലുണ്ട്. ബിജെപിയും ജെഎംഎം പ്രവര്‍ത്തകരുമാണ് ഏറ്റുമുട്ടി കല്ലേറ് നടത്തിയത്. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം വിന്യസിക്കപ്പെടുകയും സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ ലാത്തിച്ചാര്‍ജും ടിയര്‍ഗ്യാസും പ്രയോഗിക്കുകയും ചെയ്തിരുന്നു. വാസ്തവിമാതായിരിക്കെയാണ് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ ബിജെപി അനുകൂലികള്‍ വ്യാജപ്രചരണം നടത്തിയത്. altnews ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in