പണത്തിന് പുറമേ ക്വാറന്റൈന് ഓഫീസ് , പക്ഷേ ഷാരൂഖ് ഖാനെതിരെ പ്രചരിപ്പിക്കുന്നത് പാക്കിസ്ഥാന് 45 കോടി നല്‍കിയെന്ന വ്യാജവാര്‍ത്ത   

പണത്തിന് പുറമേ ക്വാറന്റൈന് ഓഫീസ് , പക്ഷേ ഷാരൂഖ് ഖാനെതിരെ പ്രചരിപ്പിക്കുന്നത് പാക്കിസ്ഥാന് 45 കോടി നല്‍കിയെന്ന വ്യാജവാര്‍ത്ത   

രാജ്യത്തെ അസഹിഷ്ണുതക്കെതിരെ പ്രതികരിച്ചതിന് ഷാരൂഖ് ഖാനെതിരെയും, ആമിര്‍ ഖാനെതിരെയും പല ഘട്ടങ്ങളിലായി വിദ്വേഷ പ്രചരണവും വ്യാജപ്രചരണങ്ങളുമുണ്ടായിരുന്നു. പാക്കിസ്ഥാന് കൊവിഡ് രോഗപ്രതിരോധത്തിനായി ഷാരൂഖ് ഖാന്‍ 45 കോടി സഹായം നല്‍കിയെന്ന പ്രചരണമാണ് കഴിഞ്ഞ ദിവസം മുതല്‍ ട്വിറ്ററില്‍ നിറയുന്നത്. ഇന്ത്യാ ടിവിയിലെ വീഡീയോ ശകലവും ഈ വാദത്തിന് ആധാരമായി പ്രചരിപ്പിക്കപ്പെട്ടു. സ്വന്തം രാജ്യത്തെ മറന്ന് പാക്കിസ്ഥാന് സഹായം നല്‍കിയ ഷാരൂഖ് ഖാന്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന വാദം മുതല്‍ ഷാരൂഖ് ഭീകരരെ പിന്തുണക്കുന്നയാളാണെന്ന പ്രചരണവും ഇസ്ലാമിക സ്വത്വം മുന്‍നിര്‍ത്തിയുള്ള ആക്രമണം വരെയായി ട്വീറ്റുകള്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും ഈ വ്യാജവാര്‍ത്ത ഇതുപോലെ പ്രചരിപ്പിക്കപ്പെട്ടിരുന്നു.

2017ല്‍ ഷാരൂഖ് ഖാന്‍ പാക്കിസ്ഥാന് 45 കോടി സാമ്പത്തിക സഹായം നല്‍കിയെന്ന് ആരോപണമായിരുന്നു ഇന്ത്യാ ടിവി വീഡിയോ ശകലത്തില്‍ ഉള്ളത്. കറാച്ചിക്കും ലാഹോറിനുമിടയില്‍ ഓയില്‍ ടാങ്കര്‍ സ്‌ഫോടനത്തില്‍ 190 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാക്കിസ്ഥാന് ഷാരൂഖ് 45 കോടി നല്‍കിയെന്ന വാര്‍ത്ത വ്യാജമാണെന്ന് ഷാരൂഖിന്റെ മാധ്യമവിഭാഗം ഉള്‍പ്പെടെ രണ്ട് വര്‍ഷം മുമ്പ് വിശദീകരിച്ചിരുന്നു. 2019 ഫെബ്രുവരിയില്‍ ഇതേ വ്യാജവാര്‍ത്ത ട്വിറ്ററില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഫാക്ട് ചെക്ക് വെബ് സൈറ്റ് ആയ ഓള്‍ട്ട് ന്യൂസ് ഫെബ്രുവരി 19ന് ഇത് വ്യാജവാര്‍ത്തയാണെന്നതിന്റെ തെളിവുകള്‍ നല്‍കിയിരുന്നു.

കൊവിഡിനെതിരെ ഷാരൂഖ് ചെയ്തത്

1.താന്‍ നേതൃത്വം നല്‍കുന്ന വിവിധ കമ്പനികളും സന്നിദ്ധ സംഘടനകളും വഴി സാമ്പത്തിക സഹായവും ഇതര സഹായങ്ങളും ഷാരൂഖ് ഖാന്‍ രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന് ഉറപ്പ് നല്‍കിയിരുന്നത്.

2.പ്രധാനമന്ത്രിയുടെ പിഎം കെയര്‍സ് ഫണ്ടിലേക്ക് ഷാരൂഖിന്റെ ഉടമസ്ഥതതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സാമ്പത്തിക സഹായം

3.മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റിന്റെ സാമ്പത്തിക സഹായം

4.പിപിഇ കിറ്റുകളും ആരോഗ്യസുരക്ഷാ സംവിധാനങ്ങളും മെഡിക്കല്‍ കിറ്റുകളും മീര്‍ ഫൗണ്ടേഷന്റെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും നേതൃത്വത്തില്‍. പശ്ചിമ ബംഗാളിനും മഹാരാഷ്ട്രക്കും 50,000 പിപിഇ കിറ്റ്.

5.ഏക് സാത്ത് എര്‍ത്ത് ഫൗണ്ടേഷനും മിര്‍ ഫൗണ്ടേഷനും ചേര്‍ന്ന് ദിവസേന 5,500 കുടുംബങ്ങള്‍ക്ക് ഭക്ഷണം. ചുരുങ്ങിയത് ഒരു മാസത്തേക്ക്

6.റൊട്ടി ഫൗണ്ടേഷനുമായി ചേര്‍ന്ന് പതിനായിരം പേര്‍ക്ക് ഒരു മാസത്തേക്ക് ഭക്ഷണപ്പൊതി വിതരണം.

7. മുംബൈ ബാന്ദ്രയിലെ ജന്നത്ത് എന്ന ഷാരൂഖിന്റെ വീടിനോട് ചേര്‍ന്നുള്ള നാല നിലകള്‍ ഉള്ള ഓഫീസ് ക്വാറന്റൈനായി വിട്ട് നല്‍കും.

Related Stories

No stories found.
logo
The Cue
www.thecue.in