Fact Check : 36 സീറ്റുകളല്ല, ഡല്‍ഹിയില്‍ രണ്ടായിരത്തില്‍ താഴെ വോട്ടിന് ബിജെപി തോറ്റത്‌ 2 ഇടത്ത് മാത്രം 

Fact Check : 36 സീറ്റുകളല്ല, ഡല്‍ഹിയില്‍ രണ്ടായിരത്തില്‍ താഴെ വോട്ടിന് ബിജെപി തോറ്റത്‌ 2 ഇടത്ത് മാത്രം 

Published on

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

ഡല്‍ഹിയില്‍ രണ്ടായിരത്തില്‍ താഴെ വോട്ടിന് ബിജെപിക്ക് നഷ്ടമായത് 36 സീറ്റുകള്‍. 8 ഇടങ്ങളില്‍ തോറ്റത് നൂറില്‍ താഴെ വോട്ടിന്. 19 ഇടത്ത് പരാജയപ്പെട്ടത് ആയിരത്തില്‍ കുറവ് വോട്ടിന്. 9 എംഎല്‍എമാരെ നഷ്ടമായത് രണ്ടായിരത്തില്‍ താഴെ വോട്ടിനും.

ബിജെപി അനുകൂലികള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതാണിത്. 70 അംഗ നിയമസഭയില്‍ 62 സീറ്റുകളുമായി ആംആദ്മി പാര്‍ട്ടി വിജയിച്ചതിന് പിന്നാലെയായിരുന്നു പ്രചരണം. സംഘപരിവാര്‍ അനുകൂല സമൂഹ മാധ്യമ അക്കൗണ്ടുകളിലും ഗ്രൂപ്പുകളിലും പേജുകളിലും പോസ്റ്റ് പ്രചരിക്കുന്നു.

 Fact Check : 36 സീറ്റുകളല്ല, ഡല്‍ഹിയില്‍ രണ്ടായിരത്തില്‍ താഴെ വോട്ടിന് ബിജെപി തോറ്റത്‌ 2 ഇടത്ത് മാത്രം 
Fact Check : ‘കൊറോണ വൈറസ് പകരുന്നത് ബ്രോയിലര്‍ കോഴികളില്‍ നിന്ന്’ ; പ്രചരണം വ്യാജം 

പ്രചരണത്തിന്റെ വാസ്തവം

രണ്ടായിരത്തില്‍ താഴെ വോട്ടിന് ബിജെപിക്ക് കേവലം 2 മണ്ഡലങ്ങള്‍ മാത്രമേ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ നഷ്ടമായിട്ടുള്ളൂ. വ്യാജപ്രചരണമാണ് ബിജെപി അനുകൂലികള്‍ നടത്തിവരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പൂര്‍ണ ഫലം ലഭ്യമാണ്. ആദര്‍ശ് നഗര്‍ മണ്ഡലത്തില്‍ ബിജെപിയുടെ രാജ് കുമാര്‍ ഭാട്യ 1589 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ബിജ്‌വാസനില്‍ 753 വോട്ടുകള്‍ക്ക് സാത് പ്രകാശ് റാണയും തോറ്റു. ഇതല്ലാതെ മറ്റൊരിടത്തും ബിജെപി രണ്ടായിരത്തില്‍ കുറവ് വോട്ടിന് പരാജയപ്പെട്ടിട്ടില്ല. വാസ്തവമിതായിരിക്കെയാണ് വന്‍തോല്‍വി ഏറ്റുവാങ്ങിയതോടെ ബിജെപി കേന്ദ്രങ്ങള്‍ വ്യാജ പ്രചരണം അഴിച്ചുവിട്ടത്.

logo
The Cue
www.thecue.in