Fact Check: അതിഥിതൊഴിലാളികള്‍ ഭക്ഷണം വലിച്ചെറിഞ്ഞത് കേരളത്തില്‍ അല്ല, പ്രചരിച്ചത് ബംഗാളില്‍ നിന്നുള്ള ദൃശ്യം

Fact Check: അതിഥിതൊഴിലാളികള്‍ ഭക്ഷണം വലിച്ചെറിഞ്ഞത് കേരളത്തില്‍ അല്ല, പ്രചരിച്ചത് ബംഗാളില്‍ നിന്നുള്ള ദൃശ്യം

ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി പോകുന്ന അതിഥിതൊഴിലാളികള്‍ കേരളം നല്‍കിയ ഭക്ഷണം വലിച്ചെറിയുന്നു എന്ന പേരില്‍ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പശ്ചിമ ബംഗാളിലെ അസന്‍സോള്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുള്ള ദൃശ്യമായിരുന്നു കേരളത്തിലേത് എന്ന പേരില്‍ പ്രചരിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതിഥി തൊഴിലാളികളുമായി എറണാകുളത്ത് നിന്ന് ബിഹാറിലേക്ക് പോയ ട്രെയിനിലായിരുന്നു സംഭവം. ബംഗാളിലെ അസന്‍സോള്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ ഇവര്‍ക്ക് നല്‍കിയ ഭക്ഷണം കേടുവന്നതും, ദുര്‍ഗന്ധമുള്ളതായിരുന്നുവെന്നും ആരോപിച്ചായിരുന്നു അതിഥിതൊഴിലാളികള്‍ ഭക്ഷണപൊതി വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചത്. ട്രെയിനില്‍ ഉണ്ടായിരുന്ന ഒരാള്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. മെയ് നാലിന് നടന്ന സംഭവം ആ ദിവസം തന്നെ ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രചരിക്കുന്ന വീഡിയോയില്‍ അസന്‍സോള്‍ ജംഗ്ഷന്‍ എന്ന് എഴുതിയിരിക്കുന്ന ബോര്‍ഡും കാണാന്‍ സാധിക്കും.

അസന്‍സോള്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയ ട്രെയിനിലുണ്ടായ ആയിരത്തോളം യാത്രക്കാര്‍ക്കാണ് ഭക്ഷണം നല്‍കിയിരുന്നത്. ഐആര്‍സിടിസിയാണ് ഇവര്‍ക്ക് വേണ്ട ഭക്ഷണം ഏര്‍പ്പാാക്കിയിരുന്നതെന്ന് ഈസ്റ്റേണ്‍ റെയില്‍വേയുടെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഏകലബ്യ ചക്രബര്‍ത്തി സ്‌ക്രോളിനോട് പറഞ്ഞു. ഭക്ഷണത്തിന്റെ കാര്യത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും, അടുത്ത സ്റ്റേഷനില്‍ തന്നെ പകരം ഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നുവെന്നും ഏകലബ്യ ചക്രബര്‍ത്തി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in