എന്താണ് ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട്?

എന്താണ് ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട്?

2018 മെയിലാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയമിക്കുന്നത്. ജസ്റ്റിസ് ഹേമക്കൊപ്പം കെ.ബി വത്സല കുമാരി, നടി ശാരദ എന്നിവരായിരുന്നു അംഗങ്ങള്‍. രാജ്യത്ത് തന്നെ ആദ്യമായായിരുന്നു ഒരു സര്‍ക്കാര്‍ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കുന്നത്.

ഒന്നരവര്‍ഷത്തിന് ശേഷം 2019 ഡിസംബര്‍ 31ന് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ചലച്ചിത്രമേഖലയില്‍ ലിംഗസമത്വം മുന്‍നിര്‍ത്തി വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്ന റിപ്പോർട്ടായിരുന്നു ഇത്.

എന്താണ് ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട്?
റിപ്പോര്‍ട്ട് സര്‍ക്കാര്‍ നടപ്പാക്കിയാല്‍ ചലച്ചിത്രമേഖലയിലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉപകാരപ്പെടും: ജസ്റ്റിസ് ഹേമ ദ ക്യുവിനോട്
എന്താണ് ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട്?
സിനിമയെന്ന തൊഴിലിടം മെച്ചപ്പെടുമെന്ന് ജസ്റ്റിസ് ഹേമ പറയുന്നു; റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുന്നത് എന്തിനെന്ന് സര്‍ക്കാര്‍ പറയണം
എന്താണ് ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട്?
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണം: പൃഥ്വിരാജ്

സിനിമ മേഖലയിലെ സ്ത്രീകള്‍ ലൈംഗിക പീഡനം, തൊഴില്‍പരമായ വിവേചനം, ലിംഗവിവേചനം എന്നിവ നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമകളില്‍ അവസരം ലഭിക്കുന്നതിന് ലൈംഗികാവശ്യങ്ങള്‍ നിറവേറ്റി കൊടുക്കണമെന്ന സാഹചര്യം, ചിത്രീകരണ സ്ഥലത്ത് ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാവാത്ത അവസ്ഥ, അതിക്രമങ്ങള്‍ക്കൊപ്പം അശ്ലീല പദപ്രയോഗങ്ങള്‍ സ്ത്രീകള്‍ക്കെതിരെ ഉപയോഗിക്കുന്നു തുടങ്ങി സ്ത്രീ സുരക്ഷക്ക് ഭീഷണിയാവുന്ന കടുത്ത ചൂഷണങ്ങള്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു

എന്താണ് ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട്?
സിനിമയെന്ന തൊഴിലിടം മെച്ചപ്പെടുമെന്ന് ജസ്റ്റിസ് ഹേമ പറയുന്നു; റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുന്നത് എന്തിനെന്ന് സര്‍ക്കാര്‍ പറയണം

കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് 2022 ജനുവരി 5ന് ജസ്റ്റിസ് ഹേമ ദ ക്യുവിനോട്

സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിയുണ്ടായാല്‍ മെച്ചപ്പെട്ട തൊഴിലിടവും സുരക്ഷിതത്വവും സൃഷ്ടിക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടെന്ന് ജസ്റ്റിസ് ഹേമ ദ ക്യുവിനോട്.

റിപ്പോര്‍ട്ടിന്മേല്‍ നടപടിയുണ്ടായാല്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും ഉപകാരപ്രദമായിരിക്കുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ടെന്നും ജസ്റ്റിസ് ഹേമ.

ജസ്റ്റിസ് ഹേമ പറഞ്ഞത്

റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ സര്‍ക്കാര്‍ ചെയ്താല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉപകാരപ്രദമായിരിക്കും. ഞാനത് ചെയ്തു, സര്‍ക്കാരിനെ ഏല്‍പ്പിച്ചു, ഇനി സര്‍ക്കാരാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും ജസ്റ്റിസ് ഹേമ പറഞ്ഞു. കൂടുതല്‍ പ്രതികരണത്തിന് ഇല്ല.

സര്‍ക്കാര്‍ ചെലവാക്കിയത് ഒരു കോടിക്ക് മുകളില്‍ തുക

മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളും തൊഴില്‍ സാഹചര്യങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിക്കായി സര്‍ക്കാര്‍ ചെലവാക്കിയത് ഒരു കോടിക്ക് മുകളില്‍ തുക. മൂന്ന് വര്‍ഷമായി സര്‍ക്കാര്‍ പുറത്തുവിടാതെ ഫയലില്‍ വിശ്രമിക്കുകയാണ് ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണത്തെക്കുറിച്ചും അതിക്രമത്തെക്കുറിച്ചും വിശദമായി പഠിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട്.

2019 ഡിസംബര്‍ 31നാണ് ജസ്റ്റിസ് ഹേമ, കെ.ബി വല്‍സലകുമാരി, അഭിനേത്രി ശാരദ തുടങ്ങിയവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. റിപ്പോര്‍ട്ടിലെ ശുപാര്‍ശകര്‍ നടപ്പിലാക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കുന്നതിന് എതിരെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു.

2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 1,06,55,000 രൂപയാണ് സര്‍ക്കാര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചതെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. 2018 ജൂലൈയില്‍ 5 ലക്ഷവും ജൂണില്‍ 5 ലക്ഷവും, സെപ്തംബറില്‍ 2 ലക്ഷവും, ഡിസംബറില്‍ 5 ലക്ഷവും കൈപ്പറ്റി. 2020 മാര്‍ച്ച് 31ന് 60 ലക്ഷം കൈപ്പറ്റിയതായും സാംസ്‌കാരിക വകുപ്പ് നല്‍കിയ വിവരാവകാശ രേഖയില്‍ വിശദീകരിക്കുന്നു. പത്ത് തവണയായി ജസ്റ്റിസ് ഹേമ ഒരു കോടിക്ക് മുകളില്‍ കൈപ്പറ്റിയെന്നും രേഖയില്‍ പറയുന്നു.

സിനിമ മേഖല എന്നത് സംസ്ഥാന സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ നികുതി ലഭിക്കുന്ന ഒരു മേഖലയാണ്. അതിനാല്‍ ആ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അതുകൊണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എത്രയും പെട്ടന്ന് തന്നെ പുറത്ത് വരേണ്ടതാണെന്നാണ് വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാല ദ ക്യുവിനോട് പറഞ്ഞത്.

എന്നാല്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടിയുണ്ടായാല്‍ മെച്ചപ്പെട്ട തൊഴിലിടവും സുരക്ഷിതത്വവും സൃഷ്ടിക്കാന്‍ കഴിയുമെന്ന് നൂറ് ശതമാനം വിശ്വാസമുണ്ടെന്ന് ജസ്റ്റിസ് ഹേമ ഉറപ്പിച്ച് പറയുമ്പോഴും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ടേബിള്‍ ചെയ്യാനോ നടപടിയെടുക്കാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ സര്‍ക്കാര്‍ ചെയ്താല്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും ഉപകാരപ്രദമായിരിക്കുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ട്. ഞാനത് ചെയ്തു, സര്‍ക്കാരിനെ ഏല്‍പ്പിച്ചു, ഇനി സര്‍ക്കാരാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും ജസ്റ്റിസ് ഹേമ ദ ക്യുവിനോട് പ്രതികരിച്ചത്.

രാജ്യത്ത് തന്നെ ആദ്യമായായിരുന്നു ഒരു സര്‍ക്കാര്‍ സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റിയെനിയമിക്കുന്നത്. ആ തരത്തില്‍ സ്വാഗതാര്‍ഹമായ തീരുമാനമായിരുന്നു സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുമെന്ന് പറഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചത്. സെന്‍സിറ്റീവായ വിവരങ്ങള്‍ ഉള്‍പ്പെട്ട കമ്മിറ്റി റിപ്പോര്‍ട്ടാണെങ്കില്‍ കൂടി ആ ഭാഗങ്ങള്‍ ഒഴിവാക്കി ഹേമ കമ്മറ്റിയുടെ കണ്ടെത്തലുകള്‍ പുറത്തുകൊണ്ടുവരുവാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം പോലും സര്‍ക്കാര്‍ കാണിക്കുന്നില്ലെന്നാണ് വിമര്‍ശനം.

ലിംഗനീതിയും സ്ത്രീസുരക്ഷയും ചര്‍ച്ചയാക്കിയ തുടക്കം

2017 ഫെബ്രുവരി 17 ന് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം തൊഴിലിടം എന്ന നിലയില്‍ ചലച്ചിത്രമേഖലയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് കൂടിയാണ് വഴിവെച്ചത്. തമസ്‌കരിക്കപ്പെട്ടതും നിസാരവത്കരിക്കപ്പെട്ടതുമായ തൊഴിലിടത്തെ സ്ത്രീകളുടെ നിരവധി പ്രശ്നങ്ങള്‍ സംഭവത്തിന് പിന്നാലെ സജീവ ചര്‍ച്ചയായി.

എന്താണ് ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട്?
മലയാള സിനിമയിലെ ലോബി, ലൊക്കേഷനിലെ വിവേചനം; ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെക്കുന്നത് ആര്‍ക്ക് വേണ്ടി?

മലയാള സിനിമയിലെ ഒരു പറ്റം വനിതകളുടെ നേതൃത്വത്തില്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) എന്ന പേരില്‍ സംഘടന രൂപീകരിക്കുകയും അവര്‍ മലയാള സിനിമയ്ക്കും സിനിമയിലെ സ്ത്രീകള്‍ക്കും വേണ്ടി ഉറച്ച ശബ്ദത്തില്‍ സംസാരിക്കുകയും ഇടപെടുകയും ചെയ്തു.

സിനിമയിലെ പുരുഷാധിപത്യത്തിനെതിരെയും ലിംഗവിവേചനത്തിനെതിരെയുമുള്ള പരസ്യ കലഹം കൂടിയായിരുന്നു ഡബ്ല്യുസിസിയുടെ നേതൃത്വത്തില്‍ നടന്നത്. അമ്മ പോലുള്ള സംഘടനകളെ വനിതാ കൂട്ടായ്മയുടെ നീക്കം പ്രതിരോധത്തിലാക്കി.

'ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് രൂപീകരിക്കുന്നതിന് വേണ്ടി ഒരുപാട് പേര്‍ തങ്ങള്‍ കടന്നു പോയ ദുരവസ്ഥയെക്കുറിച്ച് വിശദമായി സംസാരിച്ചിരുന്നു. ഈ നിര്‍ണ്ണായകമായ റിപ്പോര്‍ട്ട് ഞങ്ങളുടെ തൊഴിലിടം സുരക്ഷിതമാക്കാന്‍ കഴിയുന്ന നിയമം കൊണ്ടുവരാനായി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഈ വിഷയത്തില്‍ ഒരു തീരുമാനവും എടുക്കാത്തത് ഞങ്ങളുടെ സുരക്ഷിതത്വത്തിന് ഒരു പ്രാധാന്യവുമില്ലെന്ന വേദനാജനകമായ ഓര്‍മ്മപ്പെടുത്തലാണ്. എവിടെയാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്?'-
പാര്‍വതി
എന്താണ് ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട്?
ഈ സർക്കാർ ചൂട്ട് പിടിക്കുന്നത് ഏത് സ്ത്രീവിരുദ്ധന്മാർക്ക്??
എന്താണ് ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട്?
മലയാള സിനിമയിലെ ലോബി, ലൊക്കേഷനിലെ വിവേചനം; ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെക്കുന്നത് ആര്‍ക്ക് വേണ്ടി?

Related Stories

No stories found.
logo
The Cue
www.thecue.in