'കക്ഷി രാഷ്ട്രീയത്തോട് താത്പര്യമില്ല, അതില്‍ എക്‌സൈറ്റ്‌മെന്റ് തോന്നയിട്ടില്ല'; മോഹന്‍ലാല്‍

'കക്ഷി രാഷ്ട്രീയത്തോട് താത്പര്യമില്ല, അതില്‍ എക്‌സൈറ്റ്‌മെന്റ് തോന്നയിട്ടില്ല'; മോഹന്‍ലാല്‍

കക്ഷി രാഷ്ട്രീയത്തില്‍ തനിക്ക് ഒരിക്കലും താത്പര്യം തോന്നയിട്ടില്ലെന്ന് നടന്‍ മോഹന്‍ലാല്‍. രാഷ്ട്രീയം എന്നത് തനിക്ക് എക്‌സൈറ്റ്‌മെന്റ് തോന്നിക്കുന്ന ഒരു കാര്യമല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

'രാഷ്ട്രീയം ഒരിക്കലും എനിക്കൊരു എക്‌സൈറ്റ്‌മെന്റായി തോന്നിയിട്ടില്ല. അത് നമ്മുടെ ഒരു കപ്പ് ഓഫ് ടീ അല്ല. ഒരു കക്ഷി രാഷ്ട്രീയത്തിലേക്ക് പോകാന്‍ എനിക്ക് താത്പര്യമില്ല. കാര്യം നമുക്ക് അറിയില്ല. ഇപ്പോള്‍ ഞാനൊരു പാര്‍ട്ടിയുമായി ബന്ധപ്പെടുകയാണെങ്കില്‍ ഒരുപാട് ആശയങ്ങളോട് നമുക്ക് താത്പര്യം തോന്നാം. അതിപ്പോള്‍ ഏത് പാര്‍ട്ടിയുടെയും ആശയങ്ങളോട് നമുക്ക് സഹകരിക്കാം നമ്മള്‍ അതിലൂടെ സഞ്ചരിക്കുന്ന ആളാണെങ്കില്‍', മോഹന്‍ലാല്‍ പറഞ്ഞു.

'പ്രത്യേകിച്ച് ഒരു കക്ഷി രാഷ്ട്രീയം എന്ന് പറയുമ്പോള്‍ അതിനെ കുറിച്ച് ധാരണ വേണം. ഒരുപാട് പേര്‍ അതില്‍ ധാരണയില്ലാതെയാണ് സംസാരിക്കുന്നത്. അതിനെ കുറിച്ച് പഠിക്കണം. ആ പാര്‍ട്ടി എങ്ങനെ ഉണ്ടായി അങ്ങനെ എല്ലാ കാര്യങ്ങളും പഠിച്ച് കഴിഞ്ഞ് ഒരു അഭിപ്രായം പറയാനെ സാധിക്കുകയുള്ളു. അപ്പോള്‍ എല്ലാ ദിവസവും എല്ലാ കാര്യങ്ങളും മാറിക്കൊണ്ടിരിക്കുന്നതാണ്. ആ മാറ്റത്തിലൂടെ സഞ്ചിരിച്ച് ജീവിച്ച് പോവുകയാണെ'ന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
The Cue
www.thecue.in