മരക്കാര്‍ വമ്പന്‍ വിജയമാകും, സാങ്കേതികതയുടെ അല്‍ഭുത സമുദ്രമാകും: വി.എ ശ്രീകുമാര്‍

മരക്കാര്‍ വമ്പന്‍ വിജയമാകും, സാങ്കേതികതയുടെ അല്‍ഭുത സമുദ്രമാകും: വി.എ ശ്രീകുമാര്‍

മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തെ പ്രകീര്‍ത്തിച്ച് സംവിധായകന്‍ വി.എ ശ്രീകുമാര്‍. 25 വര്‍ഷം പ്രിയേട്ടനും ലാലേട്ടനും മനസില്‍ കൊണ്ടു നടന്ന സിനിമയും കഥാപാത്രവുമാണ് മരയ്ക്കാര്‍. കാലാപാനി എന്ന ദൃശ്യാനുഭവം 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ പ്രിയേട്ടന്‍ മരയ്ക്കാറിലൂടെ നല്‍കുന്നത് എന്താകും എന്നറിയാന്‍ ഞാനും കാത്തിരിക്കുന്നു- കടല്‍ കാണാത്ത കടല്‍ സിനിമ, സാങ്കേതികതയുടെ അല്‍ഭുത സമുദ്രം തന്നെയാകുമെന്നും ശ്രീകുമാര്‍ പറയുന്നു.

ഡിസംബര്‍ 2ന് 600ലേറെ സ്‌ക്രീനുകളിലായി കേരളത്തില്‍ റിലീസ് ചെയ്ത മരക്കാറിന്റെ ആദ്യ പ്രദര്‍ശനം പുലര്‍ച്ചെ 12 മണിയോടെ ആരംഭിച്ചിരുന്നു. എറണാകുളം സരിത തിയറ്ററില്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം ആദ്യപ്രദര്‍ശനത്തില്‍ പങ്കെടുത്തിരുന്നു.

വി.എ ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

വീണ്ടും ലാലേട്ടനും അദ്ദേഹത്തിന്റെ സിനിമയും ചരിത്രമാവുകയാണ്. പൂര്‍ണ്ണമായും സ്റ്റുഡിയോയില്‍ ചിത്രീകരിച്ച കുഞ്ഞാലിമരയ്ക്കാര്‍ മലയാളത്തിന് നല്‍കുന്നത് പുതിയ സാധ്യതകളാണ്. 25 വര്‍ഷം പ്രിയേട്ടനും ലാലേട്ടനും മനസില്‍ കൊണ്ടു നടന്ന സിനിമയും കഥാപാത്രവുമാണ് മരയ്ക്കാര്‍. കാലാപാനി എന്ന ദൃശ്യാനുഭവം 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ പ്രിയേട്ടന്‍ മരയ്ക്കാറിലൂടെ നല്‍കുന്നത് എന്താകും എന്നറിയാന്‍ ഞാനും കാത്തിരിക്കുന്നു- കടല്‍ കാണാത്ത കടല്‍ സിനിമ, സാങ്കേതികതയുടെ അല്‍ഭുത സമുദ്രം തന്നെയാകും.

ഇന്ത്യയിലെ മുന്‍നിര നിര്‍മ്മാതാക്കള്‍ ലാലേട്ടന്റെ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന് എനിക്ക് ബോധ്യപ്പെട്ട മാസങ്ങളാണ് കടന്നു പോയത്. പുതിയ സിനിമകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുംബൈയില്‍ നടക്കുകയാണ്. ലാലേട്ടനെ വമ്പന്‍ ബാനറുകള്‍ പ്രതീക്ഷിക്കുന്നു. ഒടിടിയില്‍ ദൃശ്യം2 സൃഷ്ടിച്ച ചലനം അത്ര വലുതാണ്.

കുഞ്ഞാലി മരയ്ക്കാര്‍ വമ്പന്‍ വിജയമാകും. യഥാര്‍ത്ഥ ബിഗ് ബജറ്റ് സിനിമകള്‍ക്ക്, സാങ്കേതിക മേന്മയ്ക്ക് ഈ വിജയം ആവശ്യമാണ്. മലയാളത്തിന്റെ ബിഗ് സിനിമകള്‍ക്കായി ആന്റണി പെരുമ്പാവൂര്‍ എടുക്കുന്ന മുന്‍കൈ എത്ര പ്രശംസിച്ചാലും മതിയാകില്ല. സിനിമ ഞാന്‍ തിയറ്ററില്‍ കാണും. കുഞ്ഞാലി മരയ്ക്കാറിന് എല്ലാ ഭാവുകങ്ങളും.

Related Stories

No stories found.
logo
The Cue
www.thecue.in