ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ 'ഉയിരേ'; മിന്നല്‍ മുരളിയിലെ ഗാനം പുറത്തിറങ്ങി

ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ 'ഉയിരേ'; മിന്നല്‍ മുരളിയിലെ ഗാനം പുറത്തിറങ്ങി

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പര്‍ഹീറോ ചിത്രം 'മിന്നല്‍ മുരളി'യിലെ 'ഉയിരേ ഒരു ജന്മം നിന്നെ' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു. മനു മഞ്ജിത്ത് രചിച്ച വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. നാരായണി ഗോപന്‍, മിഥുന്‍ ജയരാജ് എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

നെറ്റ്ഫ്‌ലിക്‌സിലൂടെ ഡിസംബര്‍ 24ന് മിന്നല്‍ മുരളി പ്രേക്ഷകരിലേക്ക് എത്തും. ബാംഗ്ലൂര്‍ ഡേയ്‌സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഗോദക്ക് ശേഷം ടോവിനോ തോമസ് ബേസില്‍ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മിന്നല്‍ മുരളിക്കായി ക്യാമറ ചലിപ്പിക്കുന്നത് സമീര്‍ താഹിര്‍ ആണ്. ചിത്രത്തിലെ രണ്ടു വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്‌ലാഡ് റിംബര്‍ഗാണ്.

മനു ജഗത് കഥയും അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. വി എഫ് എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പര്‍വൈസ് ചെയ്യുന്നത് ആന്‍ഡ്രൂ ഡിക്രൂസാണ്. 90കളിലെ ഒരു സാധാരണ മനുഷ്യന്‍ ഇടിമിന്നലേറ്റ് അമാനുഷികനായി തീരുന്നതാണ് ചിത്രത്തിന്റെ കഥ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തുന്നത്.

The Cue
www.thecue.in