സന്തോഷ് നാരായണന്‍ സംഗീതം ഇനി മലയാളത്തിലും; 'പത്തൊന്‍പതാം നൂറ്റാണ്ടി'ല്‍ പശ്ചാത്തല സംഗീതമൊരുക്കി അരംങ്ങേറ്റം

സന്തോഷ് നാരായണന്‍ സംഗീതം ഇനി മലയാളത്തിലും; 'പത്തൊന്‍പതാം നൂറ്റാണ്ടി'ല്‍ പശ്ചാത്തല സംഗീതമൊരുക്കി അരംങ്ങേറ്റം

തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ ആദ്യമായി മലയാളത്തിലേക്ക്. വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ടെന്ന പീരീഡ് ഡ്രാമയുടെ പശ്ചാത്തല സംഗീതമൊരുക്കിക്കൊണ്ടാണ് സന്തോഷ് നാരായണന്റെ മലയാള സിനിമയിലേക്കുള്ള അരംങ്ങേറ്റം. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. വിനയനാണ് സന്തോഷ് നാരായണന്‍ പശ്ചാത്തല സംഗീതം ഒരുക്കുന്ന വിവരം അറിയിച്ചത്.

വിനയന്‍ പറഞ്ഞത്:

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ഏറെ പ്രിയങ്കരനായ എം ജയചന്ദ്രനും റഫീക് അഹമ്മദും ചേര്‍ന്നൊരുക്കിയ മനോഹരമായ ഗാനങ്ങള്‍ ഈ ചിത്രത്തിന്റെ മാറ്റു കൂട്ടുന്നതാണ്. ഇപ്പോള്‍ മറ്റൊരു സന്തോഷവാര്‍ത്ത അറിയിക്കുന്നു. തെന്നിന്ത്യയിലെ പ്രശസ്തനായ സംഗീതജ്ഞന്‍ സന്തോഷ് നാരായണന്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ബാക്ഗ്രൗണ്ട് സ്‌കോറിംഗ് ചെയ്യുന്നു. സന്തോഷ് നാരായണന്‍ മലയാളത്തില്‍ ആദ്യമായി എത്തുന്ന ചിത്രമാണിത്.

ബാഹുബലി പോലുള്ള പ്രശസ്തമായ ചിത്രങ്ങള്‍ ചെയ്ത സതീഷ് ആണ് സൗണ്ട് ഇഫക്ട്‌സ് ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന പത്തൊന്‍പതാം നൂറ്റാണ്ടിന്റെ റിലീസോടെ സിജുവില്‍സണ്‍ എന്ന യുവനടന്‍ മലയാളസിനിമയുടെ മൂല്യവത്താര്‍ന്ന താര പദവിയിലേക്ക് ഉയരും എന്ന് എന്റെ എളിയ മനസ്സു പറയുന്നു. എല്ലാ സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥന ഉണ്ടാകുമല്ലോ.

19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആറാട്ടുപുഴ വേലായുധപണിക്കര്‍ എന്ന നവേധത്ഥാന നായകന്റെ കഥായാണ് ചിത്രം പറയുന്നത്. സിജു വില്‍സണാണ് ആറാട്ടുപുഴ വേലായുധ പണിക്കരാവുന്നത്. നവാഗതയായ കയാദു ലോഹറാണ് നായിക. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി മണിക്കുട്ടന്‍, സുനില്‍ സുഖദ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അതിന് പുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിലുണ്ട്.

Related Stories

No stories found.
The Cue
www.thecue.in