ആമിര്‍ ഖാന്‍ ബറോസ് അതിഥി താരം അല്ല, ബിഗ് ബോസ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം

ആമിര്‍ ഖാന്‍ ബറോസ് അതിഥി താരം അല്ല, ബിഗ് ബോസ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം

മോഹന്‍ലാലും ബോളിവുഡ് താരം അമീര്‍ ഖാനും ഒരുമിച്ചുള്ള ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ച. മോഹന്‍ലാലിന്റെ സുഹൃത്ത് സമീര്‍ ഹംസയാണ് ഇരുവര്‍ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചത്. അതിന് പിന്നാലെ ആമിര്‍ ഖാനും മോഹന്‍ലാലും ഒരുമിച്ച് സിനിമ ഒരുങ്ങുന്നുണ്ടോ എന്ന തരത്തിലേക്ക് സമൂഹമാധ്യമത്തില്‍ ചര്‍ച്ചകള്‍ തുടങ്ങി.

അതോടൊപ്പം മോഹന്‍ലാലിന്റെ ബറോസില്‍ ആമിര്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തുന്നു എന്നും നിരവധി സംശയങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ സംഭവം പുതിയ സിനിമയോ, ബറോസില്‍ ഗസ്റ്റ് റോളോ അല്ല. ബിഗ് ബോസ് ലൊക്കേഷനില്‍ വെച്ച് എടുത്ത ചിത്രമാണത്.

ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണ്‍ നടക്കുന്നത് മുംബൈ ഫിലിം സിറ്റിയിലാണ്. അവിടെ ചിത്രീകരണത്തിനിടെ മോഹന്‍ലാലും ആമിര്‍ ഖാനും എടുത്ത ചിത്രമാണ് സമൂഹമാധ്യമത്തില്‍ പുതിയ സംശയങ്ങള്‍ക്കും ചര്‍ച്ചക്കും വഴിയൊരുക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in