ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് മമ്മൂട്ടിയും മോഹന്‍ലാലും
Published on

അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങളുണ്ടായെന്ന ആക്രമിക്കപ്പെട്ട നടിയുടെ തുറന്നുപറച്ചിലിന് പിന്തുണയുമായി നടന്‍ മമ്മൂട്ടിയും മോഹന്‍ലാലും. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരായ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരിക്കുന്ന സാഹചര്യത്തിലാണ് മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ ഇരുവരും നടിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

'നിന്നോടൊപ്പം' എന്നാണ് മമ്മൂട്ടി നടിയുടെ കുറിപ്പ് പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മമ്മൂട്ടിയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിക്ക് പിന്നാലെ 'റെസ്‌പെക്ട്' എന്ന് കുറിച്ചുകൊണ്ട് മോഹന്‍ലാലും നടിയുടെ വാക്കുകള്‍ പങ്കുവെച്ചു. യുവതാരങ്ങളായ ജയസൂര്യയും, ദുല്‍ഖര്‍ സല്‍മാനും നടിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി. മലയാള സിനിമ രംഗത്തെ മിക്ക താരങ്ങളും ഡബ്ല്യു.സി.സി അംഗങ്ങളും നേരത്തെ തന്നെ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

user

ദിലീപിനെതിരെ കേസിലെ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പുനരന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആക്രമിക്കപ്പെട്ട നടി തന്റെ അതിജീവനത്തെ കുറിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ചത്.

user

നടി പറഞ്ഞത്:

കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

നീതി പുലരാനും, തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്‌നഹത്തിന് നന്ദി.

Related Stories

No stories found.
logo
The Cue
www.thecue.in