വിനയനെതിരെ ഫെഫ്ക, ഉണ്ണികൃഷ്ണന്‍ രാജി വെക്കണമെന്ന ആവശ്യം നെറികേട്

വിനയനെതിരെ ഫെഫ്ക, ഉണ്ണികൃഷ്ണന്‍ രാജി വെക്കണമെന്ന ആവശ്യം നെറികേട്

സംവിധായകന്‍ വിനയനെതിരെ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ഫെഫ്ക പിരിച്ചു വിടൂ എന്ന് ദയനീയമായി നിലവിളിക്കുന്നവര്‍ സംവിധാനം ചെയ്യുന്ന സെറ്റുകളിലും ഫെഫ്കയുടെ തൊഴിലാളികള്‍ മാത്രമാണ് പണിയെടുക്കുന്നതെന്ന് ഫെഫ്കയിലെ അംഗസംഘടനകളുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

കോംപറ്റീഷന്‍ കമ്മീഷന്‍ വിധിക്കെതിരെ ഫെഫ്ക സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ നടത്തിയ പ്രതികരണത്തിലായിരുന്നു വിനയന്‍ ബി ഉണ്ണികൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സംഘടനയുടെ മാനം കെടുത്തിയതിന് ഉണ്ണികൃഷ്ണന്‍ രാജിവെക്കണമെന്നും വിനയന്‍ ആവശ്യപ്പെട്ടിരുന്നു.

'ഫെഫ്കയുടെ ജനറല്‍ സെക്രട്ടറിയെ ഫെഫ്കയുടെ ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുത്തതാണ്, അദ്ദേഹം ആ സ്ഥാനത്ത് തുടരണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമല്ല, അത് തീരുമാനിക്കുന്നത് ഞങ്ങളാണ്. ഞങ്ങള്‍ മാത്രം. എന്തു വ്യാജപ്രചാരണം നടത്തിയും, ഏത് കുതന്ത്രമുപയോഗിച്ചും ശ്രീ. ഉണ്ണിക്കൃഷ്ണനെ ആ സ്ഥനത്ത് നിന്ന് മാറ്റുക എന്ന ഒറ്റലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇനിയും നടക്കാത്ത ആ 'സുന്ദരസ്വപ്ന'വുമായി മുന്നോട്ട് പോകാം', ഫെഫ്കയിലെ അംഗസംഘടനകളുടെ സംയുക്തപ്രസ്താവനയില്‍ പറയുന്നു.

പ്രസ്താവനയുടെ പൂര്‍ണരൂപം:

'ഫെഫ്കയുടെ ജനറല്‍ സെക്രട്ടറിയെ ഫെഫ്കയുടെ ജനറല്‍ കൗണ്‍സില്‍ തിരഞ്ഞെടുത്തതാണ്. അദേഹം ആ സ്ഥാനത്ത് തുടരണമോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമല്ല; അത് തീരുമാനിക്കുന്നത് ഞങ്ങളാണ്; ഞങ്ങള്‍ മാത്രം. എന്തു വ്യാജപ്രചാരണം നടത്തിയും, ഏത് കുതന്ത്രമുപയോഗിച്ചും ശ്രീ. ഉണ്ണിക്കൃഷ്ണനെ ആ സ്ഥനത്ത് നിന്ന് മാറ്റുക എന്ന ഒറ്റലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇനിയും നടക്കാത്ത ആ 'സുന്ദരസ്വപ്ന'വുമായി മുന്നോട്ട് പോകാം.

ഞങ്ങള്‍ ട്രേഡ്യൂണിയനുകള്‍, സിനിമകളില്‍ സഹകരിക്കുന്നത്, തികച്ചും സുതാര്യമായി, ഞങ്ങളുടെ സംഘടനാസംവിധാനങ്ങള്‍ക്കുള്ളില്‍ ചര്‍ച്ചചെയ്ത് ഉറപ്പിച്ചിട്ടുള്ള പൊതുധാരണകളെ അടിസ്ഥാനപ്പെടുത്തിയാണ്. ഏതെങ്കിലും ഒരു ചിത്രത്തില്‍ ഞങ്ങള്‍ സഹകരിക്കുന്നതിനെ, ഞങ്ങളുടെ ദൗര്‍ബ്ബല്യമായോ, പരാജയമായോ, പ്രായശ്ചിത്തമായോ ആരെങ്കിലും കണക്കാക്കിയാല്‍, അത് വങ്കത്തമാണ്.

ഒരു സിനിമയില്‍ നിര്‍ബന്ധപൂര്‍വ്വം പ്രവര്‍ത്തിച്ചേ തീരൂ എന്നൊരു നിയമവും നിലവിലില്ല എന്നതും, തൊഴില്‍പരമായ നിസ്സഹകരണം ട്രേഡ് യൂണിയന്റെ മൗലികാവകാശങ്ങളില്‍ ഒന്നാണെന്നും അത്തരം ആളുകള്‍ ഓര്‍ക്കുന്നത് നന്നാവും. 2008- മുതല്‍ മലയാള സിനിമയിലെ മുഴുവന്‍ തൊഴിലാളികളും സാങ്കേതികപ്രവര്‍ത്തകരും ഫെഫ്കയില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 'ഫെഫ്ക പിരിച്ചു വിടൂ' എന്ന് ദയനീയമായി നിലവിളിക്കുന്നവര്‍ സംവിധാനം ചെയ്യുന്ന സെറ്റുകളിലും, ഫെഫ്കയുടെ തൊഴിലാളികള്‍ മാത്രമാണ് പണിയെടുക്കുന്നത്.

ഫെഫ്ക പൊരുതി നേടിയെടുത്ത സമയ വ്യവസ്ഥയും, വേതന നിരക്കും കൃത്യമായി പാലിച്ചുകൊണ്ട്, ഫെഫ്ക എന്ന പേരെഴുതിയ ബാറ്റാ സ്ലിപ്പുകളില്‍ തുക എഴുതി വാങ്ങുന്ന തൊഴിലാളികളുടെ അധ്വാനം പ്രയോജനപ്പെടുത്തിയ ശേഷവും അവരുടെ സംഘടനയെ ഇല്ലായ്മ ചെയ്യണമെന്ന ആവശ്യം ഉന്നയിക്കാന്‍ അപാരമായ നെറികേട് വേണം. അനാവശ്യ വ്യവഹാരങ്ങളിലൂടേയും, അക്രമാസക്ത സമരങ്ങളിലൂടെയും, കിംവദന്തികളിലൂടേയും, രാഷ്ട്രീയ ചങ്ങാത്തങ്ങളിലൂടേയും ഫെഫ്കയെ ഛിദ്രപ്പെടുത്താന്‍ നിരന്തരം ശ്രമിച്ചിട്ടും തോറ്റുപോയവര്‍, വിജയങ്ങളെ പറ്റി ദയവായി ഞങ്ങളോട് പറയരുത്. ഫെഫ്ക തലയെടുപ്പോടുക്കൂടി, തൊഴിലാളികളുടെ തൊഴിലവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട്, ഉറച്ച കാല്‍വെയ്പ്പുകളോടെ മുന്നോട്ടുള്ള യാത്ര തുടരും.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിനയനെതിരെ ഫെഫ്ക, ഉണ്ണികൃഷ്ണന്‍ രാജി വെക്കണമെന്ന ആവശ്യം നെറികേട്
ബി ഉണ്ണികൃഷ്ണന്‍ പകപോക്കല്‍ നിര്‍ത്തണമെന്ന് വിനയന്‍, ഫെഫ്കയുടെ മാനം കെടുത്തിയതിന് രാജി വെക്കണം
വിനയനെതിരെ ഫെഫ്ക, ഉണ്ണികൃഷ്ണന്‍ രാജി വെക്കണമെന്ന ആവശ്യം നെറികേട്
വിനയന്റെ വിലക്ക് നീക്കിയതല്ല ഫെഫ്ക ചോദ്യം ചെയ്തതെന്ന് ബി ഉണ്ണികൃഷ്ണന്‍, ട്രേഡ് യൂണിയന്‍ കോംപറ്റീഷന്‍ കമ്മീഷന്റെ പരിധിയില്‍ വരുമോ എന്നത്

Related Stories

No stories found.
logo
The Cue
www.thecue.in