സുബ്രഹ്മണ്യൻ സ്വാമിയും ബാലറാമിൻ്റെ ചെരുപ്പും

സുബ്രഹ്മണ്യൻ സ്വാമിയും 
ബാലറാമിൻ്റെ ചെരുപ്പും
Summary

'ബാലറാം ഉടൻ തന്നെ തൻ്റെ കാലിലെ ചെരുപ്പൂരി സ്വാമിയെത്തല്ലാൻ പുറപ്പെട്ടു. ആ യോഗത്തിൽ പങ്കെടുത്തിരുന്ന മറ്റു നേതാക്കളെല്ലാം കൂടി ബാലറാമിനെ സമാധാനിപ്പിച്ച് തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് മാധ്യമങ്ങളോട് ബാലറാം സംസാരിച്ചു.'

'രാജ്യദ്രോഹികളെ' കണ്ടെത്തുന്നതിൽ സുബ്രഹ്മണ്യൻ സ്വാമി ചില്ലറക്കാരനല്ല. ആ വിനോദം അദ്ദേഹം തുടങ്ങിയിട്ട് കാലം കുറേയായി. കേരള ഗവർണറും ഇടതുപക്ഷ സർക്കാരും തമ്മിലുള്ള പ്രശ്നത്തിലാണ് ഇപ്പോൾ സ്വാമി അഭിപ്രായവുമായി രംഗത്തു വന്നിട്ടുള്ളത്. ഇന്നലെ അദ്ദേഹം ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു: 'ഭരണഘടന പ്രകാരം ഗവർണർ ഇന്ത്യയുടെ രാഷ്ട്രപതിയെയും അതുവഴി കേന്ദ്രത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് കേരളത്തിലെ ഭ്രാന്തൻ കമ്മ്യൂണിസ്റ്റുകൾ തിരിച്ചറിയണം. ഗവർണറുടെ രോമത്തിൽ തൊട്ടാൽ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാൻ മോദി സർക്കാർ തയ്യാറാകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.' ഇന്ത്യൻ ജനാധിപത്യത്തിലെ ഏറ്റവും വലിയ 'കള'കളിലൊന്ന് എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ഈ ഹിന്ദു ദേശീയവാദി കുറേക്കാലമായി ഇത്തരം കുത്സിത പ്രവർത്തനങ്ങളിൽ വ്യാപരിക്കുവാൻ തുടങ്ങിയിട്ട്. ബി.ജെ.പിക്കും നരേന്ദ്രമോദിക്കും അനഭിമതനായ ഇദ്ദേഹം ഇടയ്ക്കൊക്കെ ഇങ്ങനെ വാചകവെടി പൊട്ടിക്കാറുണ്ട്.

എന്‍.ഇ.ബലറാം
എന്‍.ഇ.ബലറാം

കമ്യൂണിസ്റ്റുകാരോട് പൊതുവിൽ കടുത്ത ശത്രുതയാണ് സ്വാമി വച്ചുപുലർത്തുന്നത്. അവരെയദ്ദേഹം പലപ്പോഴും രാജ്യദ്രോഹികളായാണ് ചിത്രീകരിക്കാറുള്ളത്. ഇതിൻ്റെ പേരിൽ സുബ്രഹ്മണ്യൻ സ്വാമിയും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ നേതാവ് എൻ.ഇ. ബാലറാമും തമ്മിൽ ഒരിക്കൽ ഏറ്റുമുട്ടിയിരുന്നു. സഹികെട്ട് ബാലറാം സ്വാമിയെ ചെരിപ്പൂരി അടിക്കാൻ ശ്രമിച്ചു. സ്വാമിയന്ന് ജനതാ പാർട്ടിയുടെ രാജ്യസഭാംഗമായിരുന്നു. ബാലറാം സി.പി.ഐയുടെ രാജ്യസഭാംഗവും. പഞ്ചായത്തിരാജ് ബില്ലിനെക്കുറിച്ചുള്ള ഒരു യോഗത്തിൽ വെച്ചാണ് അത് നടന്നത്. 1989-ൽ ആഗസ്റ്റ് മൂന്നാം തീയതി പാർലമെൻ്റിലെ തെലുഗ് ദേശം ഓഫീസിൽ വെച്ചായിരുന്നു സംഭവം.

സുബ്രഹ്മണ്യൻ സ്വാമി
സുബ്രഹ്മണ്യൻ സ്വാമി
സുബ്രഹ്മണ്യൻ സ്വാമിയും 
ബാലറാമിൻ്റെ ചെരുപ്പും
പ്രത്യയശാസ്ത്രത്തിന്റെ വീണ്ടെടുപ്പും കോണ്‍ഗ്രസ്സിന്റെ ഭാവിയും
ഇതാണ് ഇന്ത്യയിലെ വലതുപക്ഷ ഹിന്ദുത്വ ദേശീയവാദികളുടെ മനസ്സിലിരിപ്പ് എന്നതാണ്. കേരളത്തിലെ ഇടതുപക്ഷം കരുതലോടെ വേണം ഈ വിഷയത്തെ കൈകാര്യം ചെയ്യാൻ. ഗവർണർ ആർക്കു വേണ്ടിയാണ് പണിയെടുക്കുന്നതെന്നു മറന്നു പോവരുത്.

അക്കാലത്ത് സ്വാമിയെ പൊതുവെ പ്രതിപക്ഷകക്ഷി യോഗങ്ങളിൽ ക്ഷണിക്കാറുണ്ടായിരുന്നില്ല. ഇത്തരം യോഗങ്ങളിലെ പൊതു തീരുമാനങ്ങളോട് ഒത്തുനിൽക്കാൻ സ്വാമി മിക്കപ്പോഴും തയ്യാറാകാറില്ല എന്നതാണ് കാരണം. മാസങ്ങളായി തന്നെ വിളിക്കാത്തതിൽ പരിഭവിച്ച സ്വാമിയെ അദ്ദേഹം ആവശ്യപ്പെട്ടതുകൊണ്ടു മാത്രം ആ യോഗത്തിലേക്ക് ക്ഷണിച്ചതായിരുന്നു. സ്വാമി അവിടെ വന്ന് ഈ ക്ഷണം ഇത്തവണത്തേക്ക് മാത്രമോ അതോ പതിവായി ക്ഷണിക്കുമോ എന്ന് ആരാഞ്ഞു. ഇതു കേട്ട ബാലറാം 'അതിന് നിങ്ങളിപ്പോഴും പ്രതിപക്ഷത്തുണ്ടോ?' എന്ന് പകുതി തമാശയായും പകുതി കാര്യമായും ചോദിച്ചു.

ഇതു സ്വാമിക്ക് തീരെ ഇഷ്ടമായില്ല. സ്വാമി ബാലറാമിനോട് ക്ഷുഭിതനായി സംസാരിച്ചു. കൂട്ടത്തിൽ ബാലറാമിനെ രാജ്യദ്രോഹിയെന്ന് വിളിക്കുകയും രാജ്യത്തിൻ്റെ ഒന്നാംകിടശത്രുവെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഇത് ബാലറാമിനെ പ്രകോപിപ്പിച്ചു. ബാലറാം ഉടൻ തന്നെ തൻ്റെ കാലിലെ ചെരുപ്പൂരി സ്വാമിയെത്തല്ലാൻ പുറപ്പെട്ടു. ആ യോഗത്തിൽ പങ്കെടുത്തിരുന്ന മറ്റു നേതാക്കളെല്ലാം കൂടി ബാലറാമിനെ സമാധാനിപ്പിച്ച് തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് മാധ്യമങ്ങളോട് ബാലറാം സംസാരിച്ചു.

സുബ്രഹ്‌മണ്യന്‍ സ്വാമിയെ അടിക്കാന്‍ എന്‍.ഇ ബല്‍റാം ചെരിപ്പൂരിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍
സുബ്രഹ്‌മണ്യന്‍ സ്വാമിയെ അടിക്കാന്‍ എന്‍.ഇ ബല്‍റാം ചെരിപ്പൂരിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ പത്രശേഖരത്തിന് കടപ്പാട് ടി.കെ വിനോദന്‍ ഫേസ്ബുക്ക് പോസ്റ്റ്

'ഇത്രയും കാലത്തെ പൊതു ജീവിതത്തിനിടയിൽ ബ്രിട്ടീഷ്പോലീസുകാർ പോലും എന്നെ രാജ്യദ്രോഹിയെന്ന് വിളിച്ചിട്ടില്ല. രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ഒൻപത് വർഷം ജയിലിൽ കിടന്നയാളുമാണ്.' പത്രങ്ങളെല്ലാം ബാലറാമിൻ്റെ നിലപാടിനെ അനുകൂലിച്ച് അടുത്ത ദിവസം വാർത്ത പ്രസിദ്ധീകരിച്ചു. സ്വാമിക്ക് ഇത് വലിയ ക്ഷീണമുണ്ടാക്കി. പൊതുവേ സൗമ്യനായ കമ്യൂണിസ്റ്റ് നേതാവായി അറിയപ്പെട്ട ബാലറാം ക്ഷുഭിതനായപ്പോൾ സ്വാമി വെട്ടിലായി.

അതേ സ്വാമിയാണ് വീണ്ടും കമ്യൂണിസ്റ്റുകാരെ ഭ്രാന്തന്മാരായും രാജ്യദ്രോഹികളായും ചിത്രീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്. സുബ്രഹ്മണ്യൻ സ്വാമിയാണ് ഇത് പറഞ്ഞതെങ്കിലും ഓർക്കേണ്ടത്, ഇതാണ് ഇന്ത്യയിലെ വലതുപക്ഷ ഹിന്ദുത്വ ദേശീയവാദികളുടെ മനസ്സിലിരിപ്പ് എന്നതാണ്. കേരളത്തിലെ ഇടതുപക്ഷം കരുതലോടെ വേണം ഈ വിഷയത്തെ കൈകാര്യം ചെയ്യാൻ. ഗവർണർ ആർക്കു വേണ്ടിയാണ് പണിയെടുക്കുന്നതെന്നു മറന്നു പോവരുത്.

എന്‍.ഇ.ബലറാം
എന്‍.ഇ.ബലറാംPhoto : പുനലൂർ രാജൻ.
സുബ്രഹ്മണ്യൻ സ്വാമിയും 
ബാലറാമിൻ്റെ ചെരുപ്പും
ആരിഫ് മുഹമ്മദ് ഖാൻ വലവീശുന്നതെന്തിനു വേണ്ടി?

വാൽക്കഷണം:

രാഷ്ട്രിയക്കളരിയിലെ വിധ്വംസകനിലപാടിന് പേരെടുത്തയാളാണെങ്കിലും സ്വാമി രാഷ്ട്രീയക്കാരൻ എന്നതിലുപരി സാമ്പത്തിക വിദഗ്ധൻ കൂടിയാണ് . ഹാർവാർഡ് സർവകലാശാലയിൽ പഠിക്കുകയും അവിടെ പഠിപ്പിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഹാർവാർഡിൽ നിന്നാണ് സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്ച്.ഡി. അതും നോബേൽ ജേതാവായ സൈമൻ കുസ്നെറ്റ്സിൻ്റെ കീഴിൽ. 1974 മുതൽ പാർലമെൻ്റ് അംഗവുമാണ്. 2022 ഏപ്രിലിലാണ് രാജ്യസഭയിൽ നിന്ന് വിരമിച്ചത്. 1990-91-ൽ ചന്ദ്രശേഖർ മന്ത്രിസഭയിൽ വാണിജ്യ-തൊഴിൽ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ജനസംഘക്കാരനായി രാഷ്ട്രീയത്തിലെത്തി പിന്നീട് ജനതാ പാർട്ടിക്കാരനായി പ്രവർത്തിച്ച് ഇപ്പോൾ ബി.ജെ.പിയിലുമെത്തി.

Related Stories

No stories found.
logo
The Cue
www.thecue.in