Right Hour
ശ്രീനാരായണ ഗുരു ഹിന്ദുമതത്തിന്റെ പാരമ്പര്യ ക്രമത്തിലുള്ള സന്യാസി ആയിരുന്നില്ല; ഡോ.ടി.എസ്.ശ്യാംകുമാര്‍
ഹിന്ദു മതം എന്ന ഒരു മതമേ ഇല്ലല്ലോ എന്ന് പറഞ്ഞയാളാണ് ശ്രീ നാരായണഗുരു. അദ്ദേഹം ഒരിക്കലും ഹിന്ദുമതത്തിന്റെ പാരമ്പര്യ ക്രമത്തിലുള്ള സന്യാസി ആയിരുന്നില്ല. വളരെ അപൂര്‍വ്വമായി മാത്രമേ ഗുരു കാവി വസ്ത്രം ധരിച്ചിരുന്നുള്ളു. അങ്ങനെ ജീവിച്ച ഗുരുവിനെ ഹിന്ദു സന്യാസിയാക്കാന്‍ നോക്കുകയാണ്. ഗുരുവിനെ ബ്രാഹ്‌മണവത്കരിക്കുന്നുവെന്നതാണ് അടിസ്ഥാനപരമായ പ്രശ്‌നം. അദ്ദേഹത്തെ ക്ഷേത്ര ദൈവമാക്കിയതോടെ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയം ഒരളവു വരെ വിജയിച്ചു. ഡോ.ടി.എസ്.ശ്യാംകുമാറുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം.