ഫ്രാങ്കോക്കെതിരെയും റോബിനെതിരെയും നടപടിയെടുക്കട്ടേ, എന്നിട്ട് പീഡകരുടെ പേര് വെളിപ്പെടുത്താം: സിസ്റ്റര്‍ ലൂസി കളപ്പുര

ബലാല്‍സംഗക്കേസില്‍, സ്ത്രീപീഡന പരാതിയിലും പുറത്തായ ആളുകള്‍ക്കെതിരെ സഭ നടപടി കൈക്കൊള്ളട്ടെ, എന്നിട്ടാവാം പീഡകരായ വൈദികരുടെ പേരുകള്‍ വെളിപ്പെടുത്തുന്നതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. കര്‍ത്താവിന്റെ നാമത്തില്‍ എന്ന പുസ്തകത്തില്‍ പീഡകരായ വൈദികരുടെ പേരുകള്‍ മറച്ചുവച്ചെന്ന വിമര്‍ശനത്തില്‍ മറുപടി പറയുകയായിരുന്നു സിസ്റ്റര്‍ ലൂസി കളപ്പുര. ദ ക്യുവിന് നല്‍കിയ അഭിമുഖത്തിലാണ് സിസ്റ്റര്‍ ലൂസി കളപ്പുര ഇക്കാര്യം സംസാരിക്കുന്നത്.

പേരുകള്‍ പുറത്ത് വന്ന ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെയും,ഫാദര്‍ റോബിന്‍ ഒക്കെയുണ്ടല്ലോ, റോബിന്‍ ഇപ്പോഴും പൗരോഹിത്യത്തിലാണ്. ഇവരെ പൗരോഹിത്യത്തില്‍ നിന്നൊഴിവാക്കി സര്‍ക്കുലര്‍ എഴുതട്ടേ. ഫ്രാങ്കോ ഇപ്പോഴും സുഖമായി കഴിയുകയാണ്. ഭാര്യയും മക്കളുമായി ജീവിക്കുന്നുണ്ട് മൈസൂര്‍ ബിഷപ്പ്. ഈ പേരുകള്‍ക്കെതിരെ സഭ ആദ്യം ആക്ഷന്‍ കൈക്കൊള്ളട്ടെ.

സിസ്റ്റര്‍ ലൂസി കളപ്പുര

No stories found.
The Cue
www.thecue.in