‘ഫീൽഡ് ചെയ്യാൻ ഞാനുമുണ്ട് !’; രഞ്ജി ട്രോഫി മത്സരത്തിനിടെ മൈതാനത്ത് പാമ്പ്

‘ഫീൽഡ് ചെയ്യാൻ ഞാനുമുണ്ട് !’; രഞ്ജി ട്രോഫി മത്സരത്തിനിടെ മൈതാനത്ത് പാമ്പ്

രഞ്ജി ട്രോഫിയിൽ ആന്ധ്ര-വിദർഭ മത്സരത്തിനിടെ മൈതാനത്ത് വന്ന പാമ്പ് കളി മുടക്കി. ടോസ് നേടി വിദർഭ ബൗളിംഗ് തിരഞ്ഞെടുത്ത ശേഷം താരങ്ങൾ കളത്തിലിറങ്ങിയപ്പോഴാണ് പാമ്പിനെ കണ്ടത്. ഗ്രൗണ്ട് സ്റ്റാഫുകളെത്തി മൈതാനത്തു നിന്ന് പാമ്പിനെ പുറത്താക്കിയ ശേഷമാണ് മത്സരം തുടങ്ങാനായത്. വിജയവാഡയിലെ ഡേ. ഗോകരാജു ലിയാല ഗംഗാരാജു എസിഎ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു മത്സരം. ഗ്രൗണ്ടിൽ പലപ്പോഴും നായ വന്ന് കളി മുടങ്ങിയിട്ടുണ്ടെങ്കിലും ഒരു പാമ്പ് സന്ദർശിക്കാനെത്തുന്നത് ഇതാദ്യമാണ്. മൈതാനം കൈയടക്കിയ പാമ്പിന്റെ ദൃശ്യങ്ങൾ ബിസിസിഐ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ സീസണിൽ സെമിയിലെത്തിയ കേരളം ഡൽഹിയെ നേരിടുകയാണ്. തുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിലാണ് മത്സരം. ഇത്തവണ ശക്തമായ എ ഗ്രൂപ്പിലാണ് കേരളം. സച്ചിൻ ബേബിയാണ് ടീമിനെ നയിക്കുന്നത്.

‘ഫീൽഡ് ചെയ്യാൻ ഞാനുമുണ്ട് !’; രഞ്ജി ട്രോഫി മത്സരത്തിനിടെ മൈതാനത്ത് പാമ്പ്
സദാചാര ആക്രമണം: എം രാധാകൃഷ്ണന് സസ്‌പെന്‍ഷന്‍;നടപടി വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന്

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

No stories found.
The Cue
www.thecue.in